Thursday, January 22, 2026

ചന്ദ്രനെ പിളർത്തിയെന്ന വാദം വലിയൊരു കാര്യമായി ഇസ്ലാമിൽ ഇല്ല.

 ഒന്നാമതായി: ചന്ദ്രനെ പിളർത്തിയെന്ന വാദം വലിയൊരു കാര്യമായി ഇസ്ലാമിൽ ഇല്ല. ഖുറാനിൽ എവിടെയും അങ്ങനെയൊരു വാദവും പരാമർശവും ഇല്ല.


രണ്ടാമതായിചന്ദ്രനെ പിളർത്തിയെന്ന വാദം ഇസ്ലാമിനെ ഇസ്ലാമാക്കുന്ന വാദമോ ഇസ്ലാമിന്റെഅടിസ്ഥാനവിശ്വാസത്തെ നിശ്ചയിക്കുന്ന വാദമോ അല്ല.


മൂന്നാമതായിചന്ദ്രനെ പിളർത്തിയത് വിശ്വസിക്കുക ഒരു മുസ്ലീമിന് നിർബന്ധമല്ലചന്ദ്രനെപിളർത്തിയത് വിശ്വസിക്കാതെ തന്നെ ഒരാൾ പക്കാമുസ്ലിം ആവുംആണ്. മുസ്ലിമാവുന്നതും മുസ്ലിമാവുന്നതിന് അടിസ്ഥാനവും വേറെ കുറെ കാര്യങ്ങളാണ്.


നാലാമതായിവിശ്വാസികളെ ചൂഷണം ചെയ്യുന്ന ഒന്നും ചന്ദ്രനെ പിളർത്തിയെന്ന വാദം കൊണ്ട്ഉണ്ടാവുന്നില്ല. ഏറിയാൽ ഒരു കഥ. എങ്ങനെയൊക്കെയോ പറയപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന കഥ. 


അഞ്ചാമതായി : മുഹമ്മദ് നബിയും ഖുർആനും എന്തിന് വേണ്ടി നിലകൊണ്ടുവോ, നിലകൊള്ളുന്നുവോ അതുമായി നേരിട്ടോ അല്ലാതെയോ ചന്ദ്രനെ പിളർത്തി എന്ന വാദത്തിനില്ല.


ആറാമതായി : ചന്ദ്രനെ പിളർത്തി എന്ന  വാദം വെച്ചല്ല ഇസ്ലാമിന്റെ വിശ്വാസ സ്തംഭങ്ങൾഉണ്ടായിട്ടുള്ളത്.


ഏഴാമതായി ചന്ദ്രനെ പിളർത്തി എന്ന  വാദം വെച്ചല്ല ഇസ്ലാം വളർന്നതും വളരുന്നതും 


എട്ടാമതായിവിശ്വാസികളെ ബിംബത്തിലേക്ക് കൊണ്ടുവന്ന് അർച്ചനകൾ ചെയ്യിച്ചുംഭണ്ഡാരപ്പെട്ടികൾ നിറപ്പിച്ചും ചൂഷണം ചെയ്യുന്ന ഒന്നും ചന്ദ്രനെ പിളർത്തി എന്ന  വാദത്തിലില്ല.

No comments: