Monday, January 12, 2026

ഇറാൻ: ഉപരോധം കൊണ്ട് ശ്വാസംമുട്ടിച്ചിട്ടില്ലായിരുന്നെങ്കിൽ ലോകത്തിന് വലിയ മാതൃകയാകുമായിരുന്ന നാട്.

ഇറാൻഉപരോധം കൊണ്ട് ശ്വാസംമുട്ടിച്ചിട്ടില്ലായിരുന്നെങ്കിൽ ലോകത്തിന് വലിയമാതൃകയാകുമായിരുന്ന നാട്


യൂറോപ്പിലെ ഏത് രാജ്യത്തെക്കാളും വളരുമായിരുന്ന വിഭവസമൃദ്ധമായ നാട്


ഇപ്പോഴും ഏത് മേഖലയിലും ജീവിതനിലവാരത്തിലും ബുദ്ധിപരമായും ശാരീരികമായുംയൂറോപ്പിലെ ഏത് രാജ്യത്തിനോടും കിടപിടിക്കാൻ സാധിക്കുന്ന നാട്.


അവിടെ ഒന്ന് പോയാൽനേരിട്ട് കണ്ടാൽ ആരും കൊതിച്ചും സ്നേഹിച്ചും പോകുന്ന സ്നേഹംതുളുമ്പുന്നവരുടെ നാട്.


അമേരിക്കയും മറ്റ് പല രാജ്യങ്ങളും പോലെ പക്കാ തെമ്മാടികളും ക്രിമിനലുകളുംഭരണാധികാരികൾ ആവാത്ത നാട്.


ലോകം ഭരിക്കാൻ മാത്രം കെല്പും ബുദ്ധിയും വിവേകവും ഉള്ളവരുടെ നാട്.


ഉപരോധം കൊണ്ട് ശ്വാസം മുട്ടിച്ചിട്ടും സ്വന്തം കഴിവിൽ പിടിച്ചുനിന്ന് ഏഷ്യയിലെ ഏറ്റവുംനല്ലശക്തരായ രാജ്യങ്ങളിൽ ഒന്നായി പിടിച്ചു നിന്ന നാട്.


ഒരു തെമ്മാടിത്തവും ആരോടും കാണിച്ചിട്ടില്ലാത്തവരുടെ നാട്


ആരെയും ആക്രമിച്ചിട്ടില്ലാത്തവരുടെ നാട്.


*********


ഇറാനെ അമേരിക്ക ആക്രമിക്കുമെന്ന് കേൾക്കുമ്പോൾ ചിലർക്ക് എന്തൊരു സന്തോഷം?


ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ നോക്കി പരിഹസിച്ച് സന്തോഷിക്കുന്ന അതേ ക്രൂരവിനോദ മനസ്സ്.


അധിനിവേശശക്തികൾക്ക് പാദസേവ ചെയ്തവർ അധിനിവേശം എവിടെ നടന്നാലും ആനന്ദിക്കുംഅതിലവർക്ക് വെനീസ്വലയെന്നോ ഫലസ്തീനെന്നോ സിറിയയെന്നോ ഇറാനെന്നോ വ്യത്യാസമില്ല.


ഇറാനുമായി എന്ത് സംഭവിക്കുമെന്നത് ഇറാനെ തൊട്ടുകളിച്ചാൽ കാണാം.


പക്ഷേ ഒരു തെമ്മാടി തന്റെ തടിമിടുക്ക് മാത്രം ആയുധമാക്കി ഏത് വീട്ടിലും കയറി ആക്രമിക്കുന്നത്നോക്കിനിൽക്കാൻ മാത്രം വലിയ കാര്യമാണോആഘോഷിക്കേണ്ട കാര്യമാണോ?


തെമ്മാടിയായ  തേളും പാമ്പും ആരെയും കടിക്കും എന്നോർക്കേണ്ടതില്ലേ?


മാനുഷികത്തിന് തന്നെ ഭീഷണിയാവുന്ന  തേളിനെയും വോഷപ്പാമ്പിനെയും ഇല്ലായ്മ ചെയ്യാൻഏത് വഴിയും സ്വീക്കരിക്കേണ്ടവർ  തേളിനെയും വോഷപ്പാമ്പിനെയും തോളിലും മടിയിലുംകൊണ്ടുനടക്കുകയാണോ വേണ്ടത്?


ഇസ്ലാം മുസ്ലിം വിരോധം മാത്രം ആദർശമാക്കിയവർക്ക് ഇസ്ലാമിക മുസ്ലിം ലോകത്തോട് ചെയ്യുന്നഅനീതി വിഷയമായി തോന്നില്ല എന്നത് മാത്രമാണോ നീതിക്കും നിയമത്തിനും ന്യായത്തിനുംആധാരമാക്കേണ്ടത്?


********


ഖോമൈനി സ്വത്തുണ്ടാക്കിയെന്ന് ആര് എവിടെ നിന്നറിഞ്ഞു?


നാം നമ്മുടെ നാട്ടിലും ചുറ്റുപാടിലും 

കണ്ട് പരിചയിച്ചസ്വയം ചെയ്ത് ശീലിച്ച സംസ്കാരം വെച്ച് എല്ലാവരുടെയും മേൽകൃത്യമായുംതെറ്റും ശരിയും ചിന്തിക്കുന്നസത്യസന്ധമായ വിശ്വാസിസമൂഹത്തിന്റെ മേൽവിധിയെഴുതുന്നത്ശരിയാണോ ?


********


ജനകീയമായ ഒരു ഭരണകൂടമാണ് ഇറാനിൽ ഇപ്പോഴുള്ളത്


ജനകീയ വിപ്ലവത്തിലൂടെ അമേരിക്കയടക്കമുള്ള പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ പാവയായസർക്കാരിനെ പിഴുതെറിഞ്ഞാണ് അവിടെ ജനകീയ വിപ്ലവം ഉണ്ടായത്


വിപ്ലവം നടന്നിട്ട് ഏകദേശം അമ്പത് വർഷക്കാലമായി


 കാലമത്രയും ഇറാനിലെ ജനകീയ വിപ്ലവത്തെ അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വശക്തികളുംഎങ്ങനെയൊക്കെ ആക്രമിച്ചും ഉപരോധിച്ചും മുക്കിക്കൊല്ലാൻ ശ്രമിച്ചിട്ടും പരാജയപ്പെടുന്നത് ഇറാൻജനതയുടെ വിശ്വാസശക്തിയുടെയും ഇച്ഛാശക്തിയുടെയും മുൻപിലാണ്.


*********

No comments: