ഹാവൂ: ഗംഭീരം.
ഇതിനപ്പുറം പറയാനും ഉണർത്താനുമില്ല.
ഇറാനിലെ പ്രമുഖ ചിന്തകനായിരുന്ന ഡോ. അലി ശരീഅത്തിയുടെ ഹൃദയഹാരിയായ മൊഴികൾ താഴെ കൊടുക്കുന്നു: (ഏറെക്കുറെ കിട്ടിയത് പോലെ)
1- പ്രവാചകന്റെ കാലത്ത് പള്ളിക്ക് മൂന്ന് മാനങ്ങളുണ്ടായിരുന്നു:
ആത്മീയതയുടെ തലം (ആരാധനാലയം),
വിജ്ഞാനത്തിന്റെ തലം (വിദ്യാലയം),
രാഷ്ട്രീയത്തിന്റെ തലം (പാർലമെന്റ്) ...
ഓരോ പൗരനും അതിൽ അംഗമായിരുന്നു.
എന്നാൽ ഇന്നത്തെ പള്ളികൾ മനോഹരമായ കൊട്ടാരങ്ങളാണ്.. ആത്മാവോ വിജ്ഞാനമോരാഷ്ട്രീയ മാനങ്ങളോ ഇല്ലാത്ത വെറും കെട്ടിടങ്ങൾ!
2- പള്ളിയിൽ ഇരുന്നുകൊണ്ട് എന്റെ ചെരുപ്പിനെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ എനിക്കിഷ്ടം, തെരുവിലൂടെ നടക്കുമ്പോൾ ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നതാണ്.
3- മുസ്‌ലിംകൾക്കിടയിലുണ്ടായ യുദ്ധങ്ങൾ സുന്നിയും ശിയയും തമ്മിലോ വിശ്വാസത്തിന്വേണ്ടിയോ ഉള്ളതല്ല. അത് ചില രാജ്യങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. അതിന്റെഇരകളാകുന്നത് പാവപ്പെട്ട സാധാരണക്കാരായ സുന്നികളും ശിയകളുമാണ് എന്ന് മാത്രം.
4 - മതത്തെ കച്ചവടമാക്കുന്നവർ ഒന്നറിയുക: ജനങ്ങൾ നിങ്ങൾക്കെതിരെ വിപ്ലവം നയിക്കുന്ന കാലംവരും. ആ വിപ്ലവത്തിൽ ജനങ്ങൾ മതത്തെക്കൂടി തള്ളിപ്പറയുമോ എന്നതാണ് എന്റെ ഭയം.
5- തങ്ങൾ മാത്രമാണ് എപ്പോഴും ശരിയെന്ന് വിശ്വസിക്കുന്ന മനുഷ്യരോടൊപ്പം ജീവിക്കുക എന്നത്ലോകത്തെ ഏറ്റവും പ്രയാസകരമായ കാര്യമാണ്.
6- ഒരു വിപ്ലവത്തിന് മുൻപ് ജനങ്ങൾ സാംസ്കാരികമായും ബൗദ്ധികമായും ഉണർന്നിട്ടില്ലെങ്കിൽ, ആവിപ്ലവം ആരെങ്കിലും മോഷ്ടിച്ചുകൊണ്ടു പോയാൽ ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല.
7- ഏത് വിപ്ലവത്തെയും നശിപ്പിക്കണമെന്നുണ്ടെങ്കിൽ അതിന് വെറും മതപരമായോ വർഗ്ഗീയമായോഉള്ള നിറം നൽകിയാൽ മതി. അത് വെണ്ണീറായി തീർന്നുകൊള്ളും.
8- ഖബറിസ്ഥാനുകളിൽ നിന്നും മയ്യിത്ത് വീടുകളിൽ നിന്നും നാം ഖുർആനെ തിരികെകൊണ്ടുവരേണ്ടതുണ്ട്. ഖുർആൻ മരിച്ചവർക്ക് വേണ്ടി ഓതാനുള്ളതല്ല, ജീവിച്ചിരിക്കുന്നവരെവഴിനടത്താനുള്ളതാണ്.
9-നൂറ്റാണ്ടുകളായി ഇസ്‌ലാമിനോട് ചേർന്നുനിൽക്കുന്ന നമ്മുടെ പ്രശ്നം ഇസ്‌ലാംപ്രാവർത്തികമാക്കുന്നില്ല എന്നതല്ല, മറിച്ച് നാം ഇസ്‌ലാമിനെ ഇനിയും മനസ്സിലാക്കിയിട്ടില്ലഎന്നതാണ്.
10- നിന്റെ വീടിന് തീപിടിക്കുമ്പോൾ ആരെങ്കിലും നിന്നെ നിസ്കരിക്കാൻ വിളിക്കുന്നുണ്ടെങ്കിൽഅവനൊരു ചതിയനാണെന്ന് മനസ്സിലാക്കുക. കാരണം, ആ തീയണയ്ക്കുന്നതിന് പകരം മറ്റേതൊരുപവിത്രമായ കാര്യത്തിലേക്കാണെങ്കിലും ശ്രദ്ധതിരിക്കുന്നത് മനുഷ്യനെ കഴുതയാക്കുന്നതിന്തുല്യമാണ്.
11-മതപണ്ഡിതന്മാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയും മതം ജനങ്ങളെമയക്കുന്ന മരുന്നായി മാറുകയും ചെയ്യുമ്പോൾ, ജനങ്ങൾ മതത്തിൽ നിന്ന് അകലുകയും തങ്ങളുടെസ്വപ്നങ്ങൾക്കായി മറ്റു വഴികൾ തേടുകയും ചെയ്യുന്നത് സ്വാഭാവികം
12- സ്വന്തം പ്രകൃതത്തെക്കുറിച്ച് അപവാദം കേൾക്കുന്ന പെൺകുട്ടികളോട് എനിക്ക് സഹതാപംതോന്നുന്നു. കാരണം, ആ ചീത്തപ്പേര് മായ്ച്ചു കളയാൻ പുരുഷന്മാരെപ്പോലെ താടി വളർത്താൻഅവൾക്ക് കഴിയില്ലല്ലോ!
13 - സാമ്രാജ്യത്വവും (Colonialism) മനുഷ്യനെ കഴുതയാക്കുന്നതും (Stupefaction) തമ്മിൽവലിയ വ്യത്യാസമില്ല. ആദ്യത്തേത് പുറത്തുനിന്നും രണ്ടാമത്തേത് ഉള്ളിൽ നിന്നുമാണ് വരുന്നത് എന്ന്മാത്രം
14- കാപട്യത്തിലൂടെ ജനങ്ങളുടെ സ്നേഹം നേടുന്നതിനേക്കാൾ നല്ലത്, സത്യം തുറന്നു പറഞ്ഞ്അവരുടെ വെറുപ്പ് സമ്പാദിക്കുന്നതാണ്.
15- എന്റെ പേര് തിരഞ്ഞെടുത്തത് എന്റെ പിതാവാണ്. കുടുംബപ്പേര് നൽകിയത് എന്റെപൂർവ്വികരാണ്. എന്നാൽ എന്റെ പാത തിരഞ്ഞെടുക്കുന്നത് ഞാൻ മാത്രമാണ്.
16- സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും അസത്യത്തിന് മുൻപിൽ ഒരിക്കലും'അതെ' എന്ന് പറയരുത്.
17- നീ നിന്റെ ബുദ്ധിയെ ബഹുമാനിച്ചു തുടങ്ങിയാൽ, അത് നീ വിചാരിക്കുന്നതിനേക്കാൾആഴങ്ങളിലേക്ക് നിന്നെ കൊണ്ടുപോകും.
18 - നീ എന്നോട് യോജിക്കണമെന്ന നിർബന്ധമില്ല, ഞാൻ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്എന്ന് നീ മനസ്സിലാക്കിയാൽ മാത്രം മതി.
20- നീ ശാരീരികമായി ശക്തിയാർജ്ജിക്കുന്നതിനെയല്ല അവർ ഭയപ്പെടുന്നത്, നിന്റെ ബുദ്ധികൊണ്ട്കാര്യങ്ങൾ മനസ്സിലാക്കുന്നതിനെയാണ് അവർ ഭയപ്പെടുന്നത്.
21- നമ്മുടെ സമൂഹം പകുതി പേർ ഉറക്കത്തിലും ബാക്കി പകുതി പേർ ഒളിച്ചോട്ടത്തിലുമാണ്. ഉറങ്ങുന്നവരെ ഉണർത്താനും ഒളിച്ചോടിയവരെ തിരികെ കൊണ്ടുവരാനുമാണ് നാംആഗ്രഹിക്കുന്നത്.
22- എന്റെ അയൽക്കാരൻ മരിച്ചത് വിശപ്പ് സഹിക്കവയ്യാതെയാണ്. എന്നാൽ അയാളുടെമരണാനന്തര ചടങ്ങിൽ അവർ എത്രയോ മൃഗങ്ങളെയാണ് അറുത്തു വിളമ്പിയത്!
23- വർഷം മുഴുവൻ തന്റെ മഹ്റിനെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും കല്യാണത്തിന്റെആഡംബരത്തെക്കുറിച്ചും മാത്രം സംസാരിക്കുന്ന പെൺകുട്ടി, അവൾ ഇപ്പോഴും 'അടിമ' തന്നെയാണ്!

.jpg)
No comments:
Post a Comment