Friday, January 2, 2026

സൊഹ്റാൻ മംദാനിയെ പോലുള്ള, ഒരു മുസ്ലിം ഖുർആനിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന നേതാവ് ഇന്ത്യയിൽ വളരുമോ?

സൊഹ്റാൻ മംദാനിയെ പോലുള്ള, 


ഒരു മുസ്ലിം പേരുള്ള, 


വിദേശ വേരുള്ള, 


താൻ മുസ്ലീമാണെന്ന് ആർജ്ജവത്തോടെ തുറന്നുപറയുന്ന, 


അമേരിക്ക പോലുള്ള നാട്ടിലായിട്ടും ഖുർആനിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന 


ഒരു നേതാവിനെ 


ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി 


അവതരിപ്പിക്കുമോ , മുന്നോട്ട് വെക്കുമോ? 


ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി 

ആ നിലക്ക് ഒരു നേതാവിനെ 

മുന്നോട്ട് കൊണ്ടുവരുമോ?


അങ്ങനെ ഒരു നേതാവിനെ വളർത്താനും 

അങ്ങനെ ഒരു നേതാവിനെ മുന്നോട്ട് വെക്കാനും 

ഇന്ത്യൻ രാഷ്ട്രീയ കാപട്യവും 

ഇന്ത്യൻ രാഷ്ട്രീയ ഭീരുത്വവും 

ഇൻഡ്യയിൽ ഉണ്ടായ വെറുപ്പിന്റെ രാഷ്ട്രീയവും 

ആ വെറുപ്പിന്റെ രാഷ്ട്രീയം 

അന്തർലീനമാക്കി ഉണ്ടാക്കിയെടുത്ത 

ചേരിതിരിവും സമ്മതിക്കുമോ?


അങ്ങനെ ഒരു നേതാവിനെ വളർത്താനും 

അങ്ങനെ ഒരു നേതാവിനെ മുന്നോട്ട് വെക്കാനുമുള്ള 

പ്രത്യേശാസ്ത്രപരതയും 

ആദർശധീരതയും 

ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് 

ഉണ്ടോ, ഉണ്ടാവുമോ?


അങ്ങനെയുള്ള രാഷ്ട്രീയത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും മാത്രം 

ഇന്ത്യൻ ജനാധിപത്യം വളർന്നിട്ടില്ല

എന്നത് വേദനാജനകമായ വസ്തുത.


അങ്ങനെയൊരു ജനാധിപത്യത്തെ 

ഉൾക്കൊള്ളാൻ മാത്രം 

ഇന്ത്യൻ ജനതയും വളർന്നിട്ടില്ല

എന്നത് വേദനാജനകമായ ദുരന്തം.


അതുകൊണ്ട് തന്നെ 

ഇന്ത്യക്കൊരു മുസ്ലീം പേരുള്ള 

പ്രധാനമന്ത്രി എന്നത് 

ചിന്തിക്കാൻ പോലുമാവില്ല.


എല്ലാം പോട്ടെ.


മുപ്പത് ശതമാനം മുസ്ലിംകൾ ഉണ്ടായിട്ടും 

കേരളത്തിലോ ബംഗാളിലെ ആസാമിലോ 

ഒരു മുസ്ലിം പേരുള്ള മുഖ്യമന്ത്രി 

എന്നത് ചിന്തിക്കാനാവുമോ?


അത്രക്കല്ലേ ഇവിടത്തെ 

അരമനയിൽ ആടിത്തിമാർക്കുന്ന,

എല്ലാ രാഷ്ട്രീയ പാർട്ടികളും 

കപടമതേതരത്വത്തിന്റെ 

കവറിൽ ഒളിപ്പിച്ചുവെക്കുന്ന 

മുസ്ലിം പേരിനോടുള്ള 

വിരോധവും വെറുപ്പും 

ഒപ്പം ഇസ്ലാം ഭയവും.

Thursday, January 1, 2026

ജവഹർലാൽ നെഹ്റു എത്ര വലിയ ക്രൂരൻ.

ജവഹർലാൽ നെഹ്റു എത്ര വലിയ ക്രൂരൻ


ഇന്ത്യയിൽ ഇപ്പോഴത്തെ എല്ലാ തെറ്റുകുറ്റങ്ങൾക്കും ദുരിതങ്ങൾക്കും കാരണം ജവാഹർലാൽനെഹ്റു.


കള്ളപ്പണം വിദേശത്ത് നിന്നും 2014ന് ശേഷം ഇതുവരെയും കൊണ്ടുവരാൻ സാധിക്കാത്തത്ജവഹർലാൽ നെഹ്റു കാരണം.


നിത്യോപയോഗ സാധനങ്ങളുടെ വില 2014 ന് ശേഷം മാത്രം മൂന്നിരട്ടിയിലധോകം വർദ്ധിച്ചത്ജവഹർലാൽ നെഹ്റു കാരണം.


സകലമാന നികുതികളും 2014ന് ശേഷം ഭീമമായി വർദ്ധിച്ചത് ജവഹർലാൽ നെഹ്റു കാരണം.


പൊതുസ്ഥാപനങ്ങൾ മുഴുവൻ സ്വാകാര്യ കമ്പനികൾക്ക് വിൽക്കേണ്ടി വന്നത് ജവഹർലാൽ നെഹ്റുകാരണം.


അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോഴും പെട്രോളിന് ഇന്ത്യയിൽ മാത്രം അതും 2014ന്ശേഷം മാത്രം വിപരീതമായി വില കൂടുകമാത്രം സംഭവിച്ചത് ജവഹർലാൽ നെഹ്റു കാരണം.


തൊഴിലില്ലായ്മ വർദ്ധിക്കുന്നത് ജവഹർലാൽ നെഹ്റു കാരണം.


ദാരിദ്യസൂചികയിൽ ഇന്ത്യ പിറകോട്ട് പോകുന്നത് ജവഹർലാൽ നെഹ്റു കാരണം.


പത്രസ്വാതന്ത്ര്യം നിത്യേനയും പിറകോട്ട് പോകുന്നത് ജവഹർലാൽ നെഹ്റു കാരണം.


വെറുപ്പും വിഭജനവും വളർത്തേണ്ടി വരുന്നതിന് കാരണം ജവഹർലാൽ നെഹ്റു.


ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ താഴുന്നത് ജവഹർലാൽ നെഹ്റു കാരണം.


പഹൽഗാമിൽ ആക്രമണം നടന്നത് ജവഹർലാൽ നെഹ്റു കാരണം.


പുൽവാമയിൽ ആക്രമണം നടന്നത് ജവഹർലാൽ നെഹ്റു കാരണം.


ഡൽഹിയിൽ ബോംബ് പൊട്ടിയത് ജവഹർലാൽ നെഹ്റു കാരണം.


പുതിയ പാലങ്ങൾ തകരുന്നത് ജവഹർലാൽ നെഹ്റു കാരണം.


നിലവിലുള്ള ഭരണാധികാരി വിദ്യാഭ്യാസം ഇല്ലാത്ത ആളായതിനും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ രേഖfake ആയതിനും കാരണം ജവഹർലാൽ നെഹ്റു.


2014ന് ശേഷം വോട്ടിംഗ് മെഷീനുകൾ തകരാറാവുന്നതും വോട്ട് കളവുകൾ നടക്കുന്നതുംജനാധിപത്യം അട്ടിമറിക്കപ്പെടുന്നതും ജവഹർലാൽ നെഹ്റു കാരണം.


നോക്കൂ എല്ലാറ്റിനും കാരണഭൂതനായിനന്മകൾക്കും ക്ഷേമത്തിനും തടസ്സമായി നിൽക്കുന്നജവഹർലാൽ നെഹ്റു എത്ര വലിയ ക്രൂരനാണ്.


*********


ആശാരി മോശമാകുമ്പോൾ കുറ്റം ഉപകരണങ്ങൾക്ക് തന്നെ. 


ആശാരി മോശമാകുമ്പോൾ കുറ്റം  മറ്റുള്ളവരുടെ മേൽ ചാരി വെക്കുക തന്നെ. 


ഭൂതത്തിൽ കുറ്റം ചാരി വർത്തമാനത്തെ കലക്കുവെള്ളമാക്കി മീൻപിടിക്കുന്ന പരിപാടിയേക്കാൾ എളുപ്പമുള്ള വേറൊരു പരിപാടി ഇല്ല തന്നെ. 


വെറുപ്പും വിദ്വേഷവും ശത്രുതയും മാത്രം ആദർശവും ആയുധവും ആക്കുന്നവർക്ക് അധികാരത്തിലേക്കും അധികാരം നിലനിർത്താനും അത് മാത്രം തന്നെ ഏകവഴി.