Thursday, February 22, 2018

ഇന്ത്യൻ ജുഡീഷ്യറി ഒരു ഫാസിസ്റ്റു അല്ലെ? ആർക്കെങ്കിലും ഇന്ത്യൻ ജുഡിഷ്യറിയേക്കാൾ വലിയ ഫാസിസ്റ്റു ആവാൻ പറ്റുമോ?

ചോദ്യം ചെയ്യപ്പെടാൻ സമ്മതിക്കാത്തവർ ഫാസിസ്റ്റുകൾ.
ചോദ്യം ചെയ്യുന്നവനെ വെറുക്കുന്നവരും  ശിക്ഷിക്കുന്നവരും ഫാസിസ്റ്റുകൾ.

എങ്കിൽ ഒരു ലളിതമായ ചോദ്യം ചോദ്യം?

ഇന്ത്യൻ ജുഡീഷ്യറി ഒരു ഫാസിസ്റ്റു അല്ലെ?
ആർക്കെങ്കിലും ഇന്ത്യൻ ജുഡിഷ്യറിയേക്കാൾ വലിയ ഫാസിസ്റ്റു ആവാൻ പറ്റുമോ?
ജനാധിപത്യ സംവിധാനത്തെ മുഴുവൻ അട്ടിമറിക്കുകയല്ലേ ഇന്ത്യൻ ജുഡീഷ്യറി സ്വയം ഒരു ഫാസിസ്റ്റു ആവുന്നതിലൂടെ?
ഹിറ്റ്ലറും മുസ്സോളിനിയും വരെ തോറ്റുപോകില്ലേ ഇന്ത്യൻ ജുഡീഷ്യറിയുടെ മുൻപിൽ?

എന്തുകൊണ്ട് ഇതിങ്ങനെ പറയുന്നു?
സംശയമുണ്ടാവും.
വിശദീകരിക്കാം.

ജീവിക്കുന്നത് ജനങ്ങളുടെ മാത്രം ചിലവയിൽ, ആര്ഭാടപൂർവം.
പക്ഷെ, കീഴ്കോടതി മുതൽ സുപ്രീംകോടതി വരെ ചോദ്യം ചെയ്യപ്പെടുന്നില്ല. ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന് നിര്ബന്ധവും.
ഇത് തന്നെയല്ലേ ഫാസിസം?
ഇങ്ങിനെ തന്നെയല്ലേ ഏതു ഫാസിസ്റ്റും?
ഫാസിസ്റ്റും ചോദ്യം ചെയ്യപ്പെടരുതെന്നു നിർബന്ധം പിടിക്കുന്നു.
ചോദ്യം ചെയ്യപ്പെടുന്നതിനെ വെറുക്കുന്നു, ഭയക്കുന്നു.

ചെയ്ത തെറ്റിന്റെ പേരിൽ ആരെങ്കിലും ജുഡീഷ്യറിയെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ ശ്രമിച്ചാൽ‌ അങ്ങനെ ശ്രമിച്ചവർ കുറ്റക്കാരൻ. കൃത്യമായ ഫസിസ്റ് രീതി.
ചോദ്യത്തിലാണ് തെറ്റ്. അവർ ചെയ്യുന്നതിലല്ലെന്നു ന്യായം.

എന്നുവെച്ചാൽ
രാജാവിന്, അഥവാ ഫാസിസ്റ്റിനു, കുറ്റം ചെയ്യാൻ പറ്റില്ലെന്ന പഴയ വിശ്വാസം ദർശനവും പ്രയോഗവും ആക്കിയ പോലെയാണ് ഇന്ത്യൻ ജുഡീഷ്യറി.
അക്കാര്യത്തിൽ ജനാധിപത്യത്തിന്റെയും നീതിനിർവ്വഹണത്തിന്റെയും ബാലപാഠമായ മറുഭാഗം കേൾക്കുക എന്നതു പോലും ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധകമല്ല.

കോടതിയുടെ തന്നിഷ്ടം മാത്രം ശരി. അതാണ് ഇന്ത്യൻ ജുഡീഷ്യറി.
കോടതിയും ജഡ്ജുമാണെങ്കിൽ തന്നിഷ്ടം മാത്രം നടപ്പാക്കണം.
ഫാസിറ്റിനും മറ്റൊന്നും മറിച്ച് ഇതിനപ്പുറം പറയാനുണ്ടായിരുന്നില്ല, ഉണ്ടാവില്ല.

ജുഡീഷ്യറിക്കു മേൽ ആരുമില്ല.
ഫാസിസ്റ്റു വിശ്വസിക്കുന്നതും ഇത് തന്നെ. തനിക്കു മേൽ ആരുമില്ലെന്ന്.  ആരും പാടില്ലെന്ന്.

ജനാധിപത്യത്തിൽ ജനങ്ങൾ നൽകിയ അധികാരമേ അവർക്കുള്ളൂ എന്നും, ആ അധികാരം  എപ്പോൾ വേണമെങ്കിലും ജനങ്ങൾക്കു തിരിച്ചെടുക്കാം എന്നതും, ജനങ്ങൾ ജുഡിഷ്യറിക്കും മേൽ ആണ് എന്നതും  ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധകമല്ല. അവർ ആകാശത്തു നിന്നും പിറന്നു വീണ ദൈവത്തിന്റെ സ്വന്തം മക്കളെ പോലെ. ജൂതന്മാർ സ്വയം അവരെ കരുതിയത് പോലെ. വെറും ഫാസിസം.
ജനാധിപത്യത്തിന്റെ പേരിൽ പതിച്ചു കിട്ടിയ അവകാശത്തെ ഒരു ഫാസിസ്റ്റു അധികാരമാക്കി നടക്കുകയാണ് ഇന്ത്യൻ ജുഡീഷ്യറിക്ക് പഥ്യം.

അതുകൊണ്ടാണ് കോടതി നടപടികളോ വിസ്താരമോ വീഡിയോ റെക്കോർഡിങ്ങിനു വിധേയമാക്കാൻ അവർ തായ്യാറാവാതിരിക്കുന്നത്. എന്നല്ല ഭയക്കുന്നത്. ഒരു ഫാസിസ്റ്റിനെ പോലെ, ഭീരുവെ പോലെ, കള്ളനെ പോലെ.
തന്നെ വീക്ഷിച്ചും നിരീക്ഷിച്ചും ആരും കുറ്റം കണ്ടെത്താൻ പാടില്ലെന്ന ഫാസിസ്റ്റു രീതി തന്നെ. അതിനു മാത്രം ആരും വളർന്നിട്ടില്ല, വളരാൻ പാടില്ലെന്ന രീതി. വെറും ഒരു രാത്രിക്കള്ളന്റെ മംസശാസ്ത്രം.

അതിനാൽ, നേരിൽ കേട്ടതിനും കണ്ടതിനും രേഖാപരമായ തെളിവിനും വിപരീതമായി വരെ ഒരു ജഡ്ജ്‌നു തന്നിഷ്ടം പോലെ എന്തും വിധിക്കാം എന്ന് വന്നിരിക്കുന്നു ഇന്ത്യൻ ജുഡീഷ്യറിയിൽ. എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയിലെ കീഴ്കോടതി മുതലങ്ങോട്ടുള്ള ഓരോ ജഡ്‌ജിന്റെയും  നിലപാട്.
ഫാസിസത്തിന്റെ ക്രൂര മാനസികാവസ്ഥയും നിലപാടും ഇത് തന്നെ.

വ്യക്തിവൈരാഗ്യം തീർക്കാൻ പോലും ഈ ഫാസിസ്റ്റു ജഡ്‌ജുകൾക്കു ജനാധിപത്യ സ്ഥാപനമായ ജുഡീഷ്യറിയുടെ മറ സ്വീകരിക്കാം. കാരണം ജനാധിപത്യത്തിനുള്ളിലെ  ഈ ഫാസിസ്റ്റു മേഖലയിൽ അവർ ചോദ്യം ചെയ്യപ്പെടില്ല എന്നവർക്കുറപ്പ്. അതിനാൽ, ദിനേനയെന്നോണം അത് നടന്നും തുടർന്നും കൊണ്ടിരിക്കുകയും ചെയ്യുന്നു. ഫാസിസം എന്നല്ലാതെ ഇതിനെ പിന്നെന്തു വിളിക്കും?

കൃത്യനിർവ്വഹണത്തിൽ ഒരു ജഡ്‌ജിന്‌ ബോധപൂർവം തന്നെ എല്ലാ തെളിവുകളെയും രേഖകളെയും അവഗണിക്കാം. ആരും കയറിവന്നു ചോദ്യം ചെയ്യില്ല. ആർക്കും അങ്ങനെ ചോദ്യം ചെയ്യാൻ പറ്റില്ല.  എന്ത് തെറ്റായ വിധി നൽകിയാലും ആ ജഡ്ജ് ശിക്ഷിക്കപെടില്ല, ശിക്ഷിക്കപ്പെടരുത്. ചോദ്യം ചെയ്യപ്പെടില്ല, ചോദ്യം ചെയ്യപ്പെടരുത്. ഇങ്ങനെയാണ് ഇന്ത്യൻ ഫാസിസ്റ്റു ജുഡീഷ്യറിയുടെ പോക്ക്. ഇങ്ങനെ തന്നെയാണ് എവിടെയും ഏതൊരു ഫാസിസ്റ്റും.

മേൽക്കോടതിക്കു വേണമെങ്കിൽ വിധി തിരുത്താം. മേൽക്കോടതിയിൽ ഈമാനും മറ്റു നിലക്കൊന്നും സ്വാധീനിക്കപ്പെട്ടിട്ടില്ലെങ്കിൽ.  അപ്പോഴും കീഴ്കോടതി ജഡ്ജിനെ വിമര്ശിക്കരുത്, ചോദ്യം ചെയ്യരുത്, ശിക്ഷിക്കരുത്. ജുഡിഷ്യറിയിലെ ഓരോ ജൂഡ്‌ജും പുണ്യാത്മാക്കൾ.  ഏതൊരു ഫാസിസ്റ്റിനെയുംപോലെ.
അവനു പൂർണ സംരക്ഷണവും സുരക്ഷയും നൽകണം. അത് ഫാസിസ്റ്റു ജുഡിഷ്യറിയിലെ തിട്ടൂരം.  ഫാസിസ്റ്റു മാത്രമായ് ഇന്ത്യൻ ജുഡീഷ്യറി അതുറപ്പ് നൽകുന്നു.

ആരെങ്കിലും ഫാസിസ്റ്റു ആവാതെ, ആവാൻ പറ്റാതെ  ഇന്ത്യൻ ജുഡിഷ്യറിയിൽ കയറിപ്പോയിട്ടുണ്ടെങ്കിൽ ഖേദിക്കേണ്ട.
കയറിക്കഴിഞ്ഞാൽ നിർബന്ധമായും ഫാസിസ്റ്റു ആവും, ആവാം.
അത്രയ്ക്ക് സുരക്ഷയും ആർഭാടവും സംരക്ഷണവുമാണ് തന്നിഷ്ടക്കാരനായ ഓരോ ജഡ്ജിക്കും ഇന്ത്യൻ ജുഡീഷ്യറി നൽകുന്നത്. അല്ലാത്തവന് തീക്കനലും. ഒരു ചെക്കും ബാറും ഇല്ലാതെ.

ജനങ്ങൾക്കോ മൂന്നാം കക്ഷിക്കോ തല്പരകക്ഷികൾക്കോ കോടതിക്ക് മുൻപിൽ പറഞ്ഞതും വിസ്തരിച്ചതും രണ്ടാമതൊന്നു കാണാനും അറിയാനും  വിശകലനം ചെയ്യാനും പറ്റില്ല, അനുവാദം കൊടുക്കില്ല. പോരെ.  ഫാസിസ്റ്റുകൾ ഇതിനേക്കാൾ ഭേദം.

തന്നിഷ്ടപ്രകാരവും നിക്ഷിപ്ത താൽപര്യ സംരക്ഷണാർത്ഥവും എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചു ഒരു തെറ്റായ വിധി ഏതു ജഡ്ജ്  നടത്തിയാലും അതിനെ ഒരു മേൽക്കോടതിക്കും ആർക്കും വിമർശിക്കാനോ അത്തരം ഒരു ജഡ്ജിനെതിരെ നടപടിയെടുക്കാനോ പാടില്ലെന്ന് വരിക. ഇതിനേക്കാൾ വലിയ ഫാസ്‌സിസം എവിടെ എങ്ങിനെ ആരിലുണ്ടാവും? അതും ജനാധിപത്യത്തിന്റെ മറവിലും തണലിലും. ജനാധിപത്യം നൽകുന്ന ആർഭാട-സുഖസൗകര്യങ്ങളെല്ലാം ഏറ്റിയേറ്റി  അനുഭവിച്ചു കൊണ്ട്. ജനങ്ങളുടെ നെഞ്ചത്തു കയറിയിരുന്നു കൊണ്ട്.

റോമാ കത്തിയെരിയുമ്പോഴും വീണ വായിക്കുന്ന നീറുകളെ പോലെ. അതിനേക്കാൾ അതംപതിച്ചുകൊണ്ട്.

***********

ഓരോ ഫാസിസ്റ്റും ഭീരുവാണ്.
ഓരോ ഭീരുവും അശക്തനാണ്.
ഓരോ അശക്തനും ഫാസിസ്റ്റും ഭീരുവുമാണ്.

ഓരോ അശക്തനും ഭീരുവും ചോദ്യം ചെയ്യപെടുന്നതിനെ ഭയക്കുന്നു.
അതിനാൽ അശക്തൻ കോപം കൊള്ളുന്നു. മുൻകൂർജാമ്യമാക്കാൻ.
അശക്തന്മാർ മാത്രമാണ് കോപം കൊള്ളുന്നവർ. ഭീരുക്കൾ.

അശക്തനും ഭീരുവും ശക്തിയുണ്ടെന്ന് തോന്നിപ്പിക്കാനും അങ്ങനെ കാണിക്കാനും പ്രേരിതനാവുന്നു, നിര്ബന്ധിതനാവുന്നു. ഒരു പ്രതിരോധ നടപടിയെന്ന പോലെ.
ചോദ്യം ചെയ്യപെടുന്നതിനും മുൻപേ കൃത്രിമമായി ശക്തി കാണിച്ചു പേടിപ്പിക്കുന്നു ഓരോ അശക്തനും ഭീരുവും. അങ്ങനെ അശക്തന്മാരും ഭീരുക്കൾ അക്രമികൾ മാത്രമായി ഭവിക്കുന്നു. മനസ്സുകൊണ്ടും ശരീരം കൊണ്ടും.

ഇന്ത്യൻ ജുഡീഷ്യറിയും ഇതിനു വിരുദ്ധമല്ല, വിപരീതമല്ല.

ഇന്ത്യൻ ജുഡീഷ്യറി മറ്റൊരു ഭീരുവല്ലാതെ മറ്റൊന്നുമല്ല.

ആർക്കാവാം ഇന്ത്യൻ ജുഡിഷ്യറിയേക്കാൾ വലിയ ഒരു ഫാസിസ്റ്റു?

ചോദ്യം ചെയ്യപ്പെടാൻ സമ്മതിക്കാത്തവർ ഫാസിസ്റ്റുകൾ. ചോദ്യം ചെയ്യുന്നവനെ വെറുക്കുന്നവരും  ശിക്ഷിക്കുന്നവരും ഫാസിസ്റ്റുകൾ.

എങ്കിൽ ഒരു ലളിതമായ ചോദ്യം ചോദ്യം?

ഇന്ത്യൻ ജുഡീഷ്യറി ഒരു ഫാസിസ്റ്റു അല്ലെ? ആർക്കെങ്കിലും ഇന്ത്യൻ ജുഡിഷ്യറിയേക്കാൾ വലിയ ഫാസിസ്റ്റു ആവാൻ പറ്റുമോ? ജനാധിപത്യ സംവിധാനത്തെ മുഴുവൻ അട്ടിമറിക്കുകയല്ലേ ഇന്ത്യൻ ജുഡീഷ്യറി സ്വയം ഒരു ഫാസിസ്റ്റു ആവുന്നതിലൂടെ? ഹിറ്റ്ലറും മുസ്സോളിനിയും വരെ തോറ്റുപോകില്ലേ ഇന്ത്യൻ ജുഡീഷ്യറിയുടെ മുൻപിൽ?

********

എന്തുകൊണ്ട് ഇതിങ്ങനെ പറയുന്നു? സംശയമുണ്ടാവും. വിശദീകരിക്കാം.

*********

ജീവിക്കുന്നത് ജനങ്ങളുടെ മാത്രം ചിലവയിൽ, ആര്ഭാടപൂർവം.
പക്ഷെ, കീഴ്കോടതി മുതൽ സുപ്രീംകോടതി വരെ ചോദ്യം ചെയ്യപ്പെടുന്നില്ല. ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന് നിര്ബന്ധവും.
ഇത് തന്നെയല്ലേ ഫാസിസം?
ഇങ്ങിനെ തന്നെയല്ലേ ഏതു ഫാസിസ്റ്റും?
ഫാസിസ്റ്റും ചോദ്യം ചെയ്യപ്പെടരുതെന്നു നിർബന്ധം പിടിക്കുന്നു.
ചോദ്യം ചെയ്യപ്പെടുന്നതിനെ വെറുക്കുന്നു, ഭയക്കുന്നു.

ചെയ്ത തെറ്റിന്റെ പേരിൽ ആരെങ്കിലും ജുഡീഷ്യറിയെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ ശ്രമിച്ചാൽ‌ അങ്ങനെ ശ്രമിച്ചവർ കുറ്റക്കാരൻ. കൃത്യമായ ഫസിസ്റ് രീതി.
ചോദ്യത്തിലാണ് തെറ്റ്. അവർ ചെയ്യുന്നതിലല്ലെന്നു ന്യായം.

എന്നുവെച്ചാൽ
രാജാവിന്, അഥവാ ഫാസിസ്റ്റിനു, കുറ്റം ചെയ്യാൻ പറ്റില്ലെന്ന പഴയ വിശ്വാസം ദർശനവും പ്രയോഗവും ആക്കിയ പോലെയാണ് ഇന്ത്യൻ ജുഡീഷ്യറി.
അക്കാര്യത്തിൽ ജനാധിപത്യത്തിന്റെയും നീതിനിർവ്വഹണത്തിന്റെയും ബാലപാഠമായ മറുഭാഗം കേൾക്കുക എന്നതു പോലും ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധകമല്ല.

കോടതിയുടെ തന്നിഷ്ടം മാത്രം ശരി. അതാണ് ഇന്ത്യൻ ജുഡീഷ്യറി.
കോടതിയും ജഡ്ജുമാണെങ്കിൽ തന്നിഷ്ടം മാത്രം നടപ്പാക്കണം.
ഫാസിറ്റിനും ഇതിനപ്പുറം മറ്റൊന്നും മറിച്ച്  പറയാനുണ്ടായിരുന്നില്ല, ഉണ്ടാവില്ല.

ജുഡീഷ്യറിക്കു മേൽ ആരുമില്ല.
ഫാസിസ്റ്റു വിശ്വസിക്കുന്നതും ഇത് തന്നെ.
തനിക്കു മേൽ ആരുമില്ലെന്ന്.  ആരും പാടില്ലെന്ന്.

********

ജനാധിപത്യത്തിൽ ജനങ്ങൾ നൽകിയ അധികാരമേ അവർക്കുള്ളൂ എന്നും, ആ അധികാരം  എപ്പോൾ വേണമെങ്കിലും ജനങ്ങൾക്കു തിരിച്ചെടുക്കാം എന്നതും, ജനങ്ങൾ ജുഡിഷ്യറിക്കും മേൽ ആണ് എന്നതും  ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധകമല്ല.

അവർ ആകാശത്തു നിന്നും പിറന്നു വീണ ദൈവത്തിന്റെ സ്വന്തം മക്കളെ പോലെ. ജൂതന്മാർ സ്വയം അവരെ കരുതിയത് പോലെ. വെറും ഫാസിസം.

********

ജനാധിപത്യത്തിന്റെ പേരിൽ പതിച്ചു കിട്ടിയ അവകാശത്തെ ഒരു ഫാസിസ്റ്റു അധികാരമാക്കി നടക്കുകയാണ് ഇന്ത്യൻ ജുഡീഷ്യറിക്ക് പഥ്യം.

അതുകൊണ്ടാണ് കോടതി നടപടികളോ വിസ്താരമോ വീഡിയോ റെക്കോർഡിങ്ങിനു വിധേയമാക്കാൻ അവർ തായ്യാറാവാതിരിക്കുന്നത്, എന്നല്ല ഭയക്കുന്നത്. ഒരു ഫാസിസ്റ്റിനെ പോലെ, ഭീരുവെ പോലെ, കള്ളനെ പോലെ. തന്നെ വീക്ഷിച്ചും നിരീക്ഷിച്ചും ആരും കുറ്റം കണ്ടെത്താൻ പാടില്ലെന്ന ഫാസിസ്റ്റു രീതി തന്നെ. അതിനു മാത്രം ആരും വളർന്നിട്ടില്ല, വളരാൻ പാടില്ലെന്ന രീതി. വെറും ഒരു രാത്രിക്കള്ളന്റെ മംസശാസ്ത്രം.

അതിനാൽ, നേരിൽ കേട്ടതിനും കണ്ടതിനും രേഖാപരമായ തെളിവിനും വിപരീതമായി വരെ ഒരു ജഡ്ജ്‌നു തന്നിഷ്ടം പോലെ എന്തും വിധിക്കാം എന്ന് വന്നിരിക്കുന്നു ഇന്ത്യൻ ജുഡീഷ്യറിയിൽ. എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയിലെ കീഴ്കോടതി മുതലങ്ങോട്ടുള്ള ഓരോ ജഡ്‌ജിന്റെയും  നിലപാട്. ഫാസിസത്തിന്റെ ക്രൂര മാനസികാവസ്ഥയും നിലപാടും ഇത് തന്നെ.

വ്യക്തിവൈരാഗ്യം തീർക്കാൻ പോലും ഈ ഫാസിസ്റ്റു ജഡ്‌ജുകൾക്കു ജനാധിപത്യ സ്ഥാപനമായ ജുഡീഷ്യറിയുടെ മറ സ്വീകരിക്കാം. ജനാധിപത്യത്തിനുള്ളിലെ  ഈ ഫാസിസ്റ്റു മേഖലയിൽ അവർ ചോദ്യം ചെയ്യപ്പെടില്ല എന്നവർക്കുറപ്പ്. അതിനാൽ, ദിനേനയെന്നോണം അത് നടന്നും തുടർന്നും കൊണ്ടിരിക്കുകയും ചെയ്യുന്നു. ഫാസിസം എന്നല്ലാതെ ഇതിനെ പിന്നെന്തു വിളിക്കും?

കൃത്യനിർവ്വഹണത്തിൽ ഒരു ജഡ്‌ജിന്‌ ബോധപൂർവം തന്നെ എല്ലാ തെളിവുകളെയും രേഖകളെയും അവഗണിക്കാം. ആരും കയറിവന്നു ചോദ്യം ചെയ്യില്ല. ആർക്കും അങ്ങനെ ചോദ്യം ചെയ്യാൻ പറ്റില്ല.  എന്ത് തെറ്റായ വിധി നൽകിയാലും ആ ജഡ്ജ് ശിക്ഷിക്കപെടില്ല, ശിക്ഷിക്കപ്പെടരുത്. ചോദ്യം ചെയ്യപ്പെടില്ല, ചോദ്യം ചെയ്യപ്പെടരുത്. ഇങ്ങനെയാണ് ഇന്ത്യൻ ഫാസിസ്റ്റു ജുഡീഷ്യറിയുടെ പോക്ക്. ഇങ്ങനെ തന്നെയാണ് എവിടെയും ഏതൊരു ഫാസിസ്റ്റും.

മേൽക്കോടതിക്കു വേണമെങ്കിൽ വിധി തിരുത്താം. മേൽക്കോടതിയിലെ ഏമാനും, മറ്റു നിലക്കൊന്നും സ്വാധീനിക്കപ്പെട്ടിട്ടില്ലെങ്കിൽ,  കീഴ്കോടതി ജഡ്ജിനെ വിമര്ശിക്കരുത്, ചോദ്യം ചെയ്യരുത്, ശിക്ഷിക്കരുത്. ജുഡിഷ്യറിയിലെ ഓരോ ജഡ്‌ജും പുണ്യാത്മാവ്. ഏതൊരു ഫാസിസ്റ്റിനെയുംപോലെ. അവനു പൂർണ സംരക്ഷണവും സുരക്ഷയും നൽകണം. അത് ഫാസിസ്റ്റു ജുഡിഷ്യറിയിലെ തിട്ടൂരം.  ഫാസിസ്റ്റു മാത്രമായ് ഇന്ത്യൻ ജുഡീഷ്യറി അതുറപ്പ് നൽകുന്നു.

********

ആരെങ്കിലും ഫാസിസ്റ്റു ആവാതെ, ആവാൻ പറ്റാതെ  ഇന്ത്യൻ ജുഡിഷ്യറിയിൽ കയറിപ്പോയിട്ടുണ്ടെങ്കിൽ ഖേദിക്കേണ്ട. കയറിക്കഴിഞ്ഞാൽ നിർബന്ധമായും ഫാസിസ്റ്റു ആവും, ആവാം. അത്രയ്ക്ക് സുരക്ഷയും ആർഭാടവും സംരക്ഷണവുമാണ് തന്നിഷ്ടക്കാരനായ ഓരോ ജഡ്ജിക്കും ഇന്ത്യൻ ജുഡീഷ്യറി നൽകുന്നത്. ഒരു ചെക്കും ബാറും ഇല്ലാതെ. അല്ലാത്തവന് തീക്കനലും.

ജനങ്ങൾക്കോ മൂന്നാം കക്ഷിക്കോ തല്പരകക്ഷികൾക്കോ കോടതിക്ക് മുൻപിൽ പറഞ്ഞതും വിസ്തരിച്ചതും രണ്ടാമതൊന്നു കാണാനും അറിയാനും  വിശകലനം ചെയ്യാനും പറ്റില്ല, അനുവാദം കൊടുക്കില്ല. പോരെ.  ഫാസിസ്റ്റുകൾ ഇതിനേക്കാൾ ഭേദം.

******

തന്നിഷ്ടപ്രകാരവും നിക്ഷിപ്ത താൽപര്യ സംരക്ഷണാർത്ഥവും എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചു ഒരു തെറ്റായ വിധി ഏതു ജഡ്ജ്  നടത്തിയാലും അതിനെ ഒരു മേൽക്കോടതിക്കും ആർക്കും വിമർശിക്കാനോ അത്തരം ഒരു ജഡ്ജിനെതിരെ നടപടിയെടുക്കാനോ പാടില്ലെന്ന് വരിക. ഇതിനേക്കാൾ വലിയ ഫാസ്‌സിസം എവിടെ എങ്ങിനെ ആരിലുണ്ടാവും? അതും ജനാധിപത്യത്തിന്റെ മറവിലും തണലിലും. ജനാധിപത്യം നൽകുന്ന ആർഭാട-സുഖസൗകര്യങ്ങളെല്ലാം ഏറ്റിയേറ്റി  അനുഭവിച്ചു കൊണ്ട്. ജനങ്ങളുടെ നെഞ്ചത്തു കയറിയിരുന്നു കൊണ്ട്.

റോമാ കത്തിയെരിയുമ്പോഴും വീണ വായിക്കുന്ന നീറോകളെ പോലെ. അതിനേക്കാൾ അതംപതിച്ചുകൊണ്ട്.

***********

ഓരോ ഫാസിസ്റ്റും ഭീരുവാണ്. ഓരോ ഭീരുവും അശക്തനാണ്. ഓരോ അശക്തനും ഫാസിസ്റ്റും ഭീരുവുമാണ്.

ഓരോ അശക്തനും ഭീരുവും ചോദ്യം ചെയ്യപെടുന്നതിനെ ഭയക്കുന്നു. അതിനാൽ അശക്തൻ കോപം കൊള്ളുന്നു. മുൻകൂർജാമ്യമാക്കാൻ. അശക്തന്മാർ മാത്രമാണ് കോപം കൊള്ളുന്നവർ. ഭീരുക്കൾ.

അശക്തനും ഭീരുവും ശക്തിയുണ്ടെന്ന് തോന്നിപ്പിക്കാനും അങ്ങനെ കാണിക്കാനും പ്രേരിതനാവുന്നു, നിര്ബന്ധിതനാവുന്നു. ഒരു പ്രതിരോധ നടപടിയെന്ന പോലെ. ചോദ്യം ചെയ്യപെടുന്നതിനും മുൻപേ കൃത്രിമമായി ശക്തി കാണിച്ചു പേടിപ്പിക്കുന്നു ഓരോ അശക്തനും ഭീരുവും. അങ്ങനെ അശക്തന്മാരും ഭീരുക്കൾ അക്രമികൾ മാത്രമായി ഭവിക്കുന്നു. മനസ്സുകൊണ്ടും ശരീരം കൊണ്ടും.

ഇന്ത്യൻ ജുഡീഷ്യറിയും ഇതിനു വിരുദ്ധമല്ല, വിപരീതമല്ല. ഇന്ത്യൻ ജുഡീഷ്യറി മറ്റൊരു ഭീരുവല്ലാതെ മറ്റൊന്നുമല്ല.


********

പണക്കാരനും രാഷ്ട്രീയക്കാരനും കോടതിയെ സ്വാധീനിക്കാം. ഒളിഞ്ഞും തെളിഞ്ഞുംപലതും കൊടുത്തും വാഗ്‌ദാനം ചെയ്തുംപക്ഷെ അങ്ങിനെയൊക്കെ ആയിരുന്നാലും അല്ലേലും കോടതിയെചോദ്യം ചെയ്യരുത്വിമര്ശിക്കരുത്.  

കോടതിയുടെയും  ജുഡിഷ്യറിയുടെയും നഗ്‌നന്ത കണ്ടും തൊട്ടുംഅറിയുന്നവാരാന് അഭിഭാഷകർ എന്ന് പേരുള്ളവർഅവർകോടതിയെയും ജുഡിഷ്യറിയിയെയും തൊട്ടുകളിക്കില്ലചോദ്യംചെയ്യില്ലകാരണം ജുഡീഷ്യറി എന്ന അഴുക്കുചാലിന് ചുറ്റുംപാറിയും  ഇഴഞ്ഞും നടക്കുന്ന ഈച്ചകളും കൊതുകുകളും പുഴുക്കളുംമാത്രമാണവർചളിയും ചലവും അഴുക്കും ഭക്ഷിക്കാൻഅതിലൂടെഅവരുടെ അന്നവും ആർഭാടവും ഉറപ്പിക്കാൻ


ജുഡീഷ്യറി വെറും ഒരു അഴുക്കുചാൽ മാത്രമായിത്തന്നെഅവശേഷിക്കാൻ അഭിഭാഷകർ ആഗ്രഹിക്കുന്നു,  പരിശ്രമിക്കുന്നുഅവർക്കും, രാഷ്ട്രീയക്കാരെയും ജുഡിഷ്യറിയിലെഏമാന്മാരെപോലെയും, അധികാരവും പണവും തന്നെ മുഖ്യംഅന്നവും ആർഭാടവും ഭദ്രമാക്കുക തന്നെഅതിനു വേണ്ടി അവർകോടതിയുമായും ജുഡിഷ്യറിയുമായും രഞ്ജിപ്പിലും ഒത്തുതീർപ്പിലുമാണ്

കോടതി എന്ത് താന്തോന്നിത്തം ചെയ്താലും അഭിഭാഷകസമൂഹത്തിനു ഒരു പ്രശ്നവുമില്ല
എല്ലാം ജനങ്ങളുടെ ചിലവിൽ അല്ലേ
അഭിഭാഷകരുടെ കേസും കൂലിയും അതും ജനങ്ങളുടെ ചിലവിൽഅല്ലേ?  
പിന്നെന്തു പ്രശ്നം?  ജുഡീഷ്യറി എന്ന പെരുംമറയുടെ ന്യായത്തിൽഅല്ലെ
പാപവും പുണ്യമെന്നു വാഴ്ത്തപ്പെടും

Friday, February 16, 2018

Ilham, dear my son

Many many happy returns of the day.

Ilham, dear my son,

Today Saturday,
And you were born on this Saturday,
Calm, quiet and tranquil,
Opening two new beautiful eyes
To new undefined life.


Ilham,
On this day of weekend,
Where every end gives start
To a new beginning,
Nothing special I can give more:

But a blank new paper,
Or a new mirror,
Or a new open window.

For you to write
New, different and unique
Stories and poetries of life,


For you to reflect
New, different and unique
Walks of life, and

For you to see and create
New directions and dimensions to life.

Ilham,
You were born blank,
As a new dot
In the vastness of totality.

You will start too
This day, this moment
Blank, as a new dot
Where, Ilham:

Past is for the lessons,
The room that is closed,
To strengthen you
With its treasure.
Never to burden.

Past is the roots
That will stand you,
Giving you all you need
From unknown beneath.


Future is for expanding,
To look high and think different

Future as the branches will bear
The fruits and flowers
In the skies that is open
With new many worlds
Unpredictable walks and dimensions.

Never, Ilham, future is
To threaten or frighten you
But to open many other
Walks and options as yours.


The present, on this floor
As a dot of life, totality, God,
You need to dance and celebrate,
In the way of your work and play
Studies and researches
To perfect the same
Life, totality, God
And to claim
With all courage and confidence
That you too are part of, and
Make the same totality, God, life.

Ilham,
Present is the trunk,
The body and the stage
The life lives in and prepares,
For which the roots,
The past and backbones, are
And from which the branches,
The future, the flowers and fruits
Will be.


Ilham,
A genuine natural singer,
An immensely talented cricketer,
A pathbreaking intelligent student
In you come together
All three aspects of
God, the totality, life
Making it the day-to-day
Talk, walk and the act of life.

For sure, Ilham,
You will defeat
All the challenges
And will break
All the barriers
In your simple way of
Keeping quiet outwardly
And fighting hard inwardly.


All the very best on your
This day of birth.

Many many happy returns of the day.

A father and a mother
Really proud of you,
My Son.

Monday, February 12, 2018

ഫാസിസം ആരുടെയെങ്കിലും മാത്രം കുറ്റമല്ല. ദൈവം തന്നെ ഒരു ഫാസിസ്റ്റു ആണ്.

ഫാസിസം ആരുടെയെങ്കിലും മാത്രം കുറ്റമല്ല.
എല്ലാവരിലുമുള്ള ഗുണമാണ്. ജീവിത ഗുണം.
ജീവ ഗുണം. ജീവനകല.

ദൈവം തന്നെ ഒരു ഫാസിസ്റ്റു.

അയാൾ നമ്മളെല്ലാരും കൂടിയല്ലെന്നും ഒറ്റയ്ക്കാണെന്നും ഒറ്റക്കാണ് എല്ലാം ചെയ്യുന്നതെന്നും പറയേണ്ടിവരുമ്പോൾ.

താൻ മാത്രം, തന്റേതു മാത്രം എന്ന് പറയേണ്ടി വരുന്ന ദൈവം ഫാസിസ്റ്റു അല്ലാതെ മറ്റാരാണ്?

ആ ദൈവത്തിനും മറ്റേതൊരു ഫാസിസ്റ്റിനെയും പോലെ മറ്റേതൊക്കെയോ ലോകത്തെയും സ്വരത്തെയും നിഷേധിക്കേണ്ടി വരിക തന്നെയാണ് വരുന്നത്.

തന്നെ താൻ മനസ്സിലാക്കുന്നത് പോലെതന്നെ എല്ലാവരും മനസ്സിലാക്കേണം എന്ന് വാശി പിടിച്ചു ശുണ്ടി പിടിക്കുന്നവൻ ഫാസിസ്റ്റു. അത്  ദൈവം ആയാലും അപ്പടി. സൃഷ്ടിക്കു സൃഷ്ടികളുടേതായ ഭാവനാ സൗകര്യവും സങ്കല്പ സ്വാതന്ത്ര്യവും കൊടുക്കാതെയാണേൽ.

സൃഷ്ടികളായ സൃഷ്ടികളെ മുഴുവൻ അവരറിയാത്ത ജീവിതത്തിനു വേണ്ടി സൃഷ്ടിച്ചു, അവരുടെ തലച്ചോറിനെയും വിചാര-വികാരങ്ങളെയും അതിനു കാരണമാകുന്ന ഹോര്മോണുകളെയും സംവിധാനിച്ച ദൈവം അതേ സൃഷ്ടികളെ തന്നെ അതിന്റെയൊക്കെ പേരിൽ വെറുതെയങ്ങു ശിക്ഷിക്കും എന്ന് പറയേണ്ടിയും ഭീഷണിപ്പെടുത്തേണ്ടിയും വരുമ്പോൾ, ദൈവം സ്വയം ഫാസിസ്റ്റു തന്നെയാണ് ആവുന്നത്.

ഭീഷണിപ്പെടുത്തേണ്ടി വരുന്ന, നിരാശപ്പെടേണ്ടി വരുന്ന ദൈവം പിശാചായ ഫാസിസ്റ്റു തന്നെയാണ്.

************

ഇനി ഒന്ന് കൂടി നീട്ടിപ്പറയാം.

മനുഷ്യനെ ഈ പ്രാപഞ്ചികതയിൽ അധിനിവേശക്കാരനാക്കിയ ഗുണവും, സ്വഭാവവും ആണ് ഫാസിസം. അധിനിവേശം തന്നെ ജീവിതത്തിന്റെ സ്വഭാവവും ജീവനകലയും എന്നാക്കിയ ഗുണം. അതിജീവനശേഷിക്കനുസരിച്ചു ഏറിയും  കുറഞ്ഞും എല്ലാവരിലും ഒളിഞ്ഞും തെളിഞ്ഞും കാണുന്ന  സ്വഭാവഗുണം. ഫാസിസം.

അതിനാൽ, തരം കിട്ടിയാൽ എല്ലാവരും ഫാസിസ്റ്റുകൾ തന്നെ.  ഫാസിസ്റ്റുകൾ തന്നെയായ് ഭവിക്കും. അവനവന്റെ തട്ടകങ്ങളിലും മേഖലകളിലുമെങ്കിലും.

മനുഷ്യൻ അശക്തനായിരിക്കുന്നേടത്തോളം ഫാസിസം അവന്ന് അഭിനയിച്ചെങ്കിലും നടപ്പാക്കേണ്ടി വരും.

അശക്തന്റെ അഹിംസയിലും  പഞ്ചാര വാക്കിലും  നോക്കിലും ഫാസിസം ഇല്ലെങ്കിൽ അതിനു കാരണം നിസ്സഹായതയും പേടിയും മാത്രം. അല്ലാതെ ഒരു നിലപാടോ സ്ഥായിയായ പ്രകൃതമോ ആയതു കൊണ്ടാവില്ല.

അതിനാൽ തന്നെ ഫാസിസം ആരിലെങ്കിലും മാത്രം ആരോപിച്ചു കൈച്ചലാവാനുള്ള ഒന്നല്ല. അത് ജീവിതം ജീവിതത്തെ സംരക്ഷിക്കാൻ കൂടിയെടുക്കുന്ന ഒരു ബോധം ആണ്.

ഫാസിസങ്ങൾ തമ്മിൽ സംഘർഷം വരുമ്പോൾ മാത്രം വരുന്നതാണ് ജനാധിപത്യം പോലുള്ള മാറ്റിതരങ്ങളായ ഒത്തുതീർപ്പുകൾ. എന്നിരുന്നാലും ആ ഒത്തുതീർപ്പു ഫോര്മുലയിലും തരം കിട്ടുമ്പോൾ ഓരോരുത്തനും തന്റെ ഫാസിസ്റ്റു സ്വഭാവം പുറത്തെടുത്തിരിക്കും. തനിക്കാവുന്ന മേഖലകളിലൊക്കെയും.

************

മനുഷ്യനെന്ന പ്രതിഭാസം തന്നെ ഒരു  ഫാസിസവും ഫാസിസ്റ്റുമാണ്.

ഈ പ്രാപഞ്ചികതയിൽ ഒരു ഫാസിസ്ററ്  വൈറസിനെ പോലെ തന്നെയാണ് മനുഷ്യൻ പെരുമാറുന്നതും മനുഷ്യന് പെരുമാറാനാവുന്നതും.

പ്രപഞ്ചവും അതിലുള്ളതും മുഴുവൻ തനിക്കു വേണ്ടി മാത്രം എന്ന് കരുതിയേടത്താണ് മനുഷ്യനിലെ തെറ്റായ ഫാസിസത്തിന്റെ തുടക്കം.

താൻ മാത്രമാണ് പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദുവും കഥാതന്തുവും എന്ന് തെറ്റായി കരുതിയേടത്തും,  ഭൂമിക്കു വേണ്ടി മാത്രമാണ് ഈ പ്രപഞ്ചം മുഴുവൻ എന്ന് തെറ്റായി പറഞ്ഞേടത്തും.

അങ്ങിനെ പറയിപ്പിച്ച, പഠിപ്പിക്കാൻ ശ്രമിച്ച  മതങ്ങൾ അത്തരം  ഫാസിസ്റ്റു സിദ്ധാന്തത്തിനു മനുഷ്യനിൽ  വിത്ത് പാകി തുടക്കം കുറിച്ചു. അധികാരിയും അതിക്രമിയുമായ ഫാസിസ്റ്റു വൈറസ് ആക്കി  മനുഷ്യനെ മാറ്റാൻ മതമങ്ങിനെ ആഹ്വാനം ചെയ്തു.

ജീവിതവും ആത്മാവും മരണാനന്തരവും മനുഷ്യന് മാത്രമാണെന്ന് പറഞ്ഞു കൊണ്ട് ആ ഫാസിസ്റ്റു ചിന്തക്ക്  മതം വേര് കൂട്ടി.

ദൈവവും ധാർമികതയും ശരിയും തെറ്റും ഒക്കെ  തങ്ങളുടേത്  മാത്രം തങ്ങളിലൂടെ മാത്രം എന്ന് പറഞ്ഞു കൊണ്ട് മതം വീണ്ടും ഫാസിസത്തിന് ഭാഷ കൊടുത്തു. മതം തന്നെ ഫാസിസത്തിന്റെ നേർ നടപടിക്രമമാവാൻ. അനുസരിക്കപ്പെടേണ്ട അനുധാവനം ചെയ്യപ്പെടേണ്ട  ഗ്രൻഥം ഒന്നേയൊന്ന്, അത് തങ്ങളുടേത്  മാത്രം എന്ന് പറഞ്ഞേടത്ത് അതിന് അടിവരയിട്ടുകൊണ്ട്.

സത്യം പറയാനും, ജീവിക്കേണ്ടത് എങ്ങിനെ എന്ന് പറയാനും ചില കാലത്തു മാത്രം അവതരിച്ച  ചില ഗ്രന്ഥവും പ്രവാചകനും മാത്രം തന്നെ വേണം എന്ന് പറഞ്ഞേടത്തു മതം സ്വയം ഫാസിസമാകുന്നതിന്റെ  വേരും ശാഖയും  പടർത്തുകയായിരുന്നു, വ്യാഖാനങ്ങൾ എഴുതുകയായിരുന്നു.

**************

ഫാസിസത്തിൽ തന്നെയാണ് ദിനേനയെന്നോണം എല്ലാവരും മുങ്ങിക്കുളിക്കുന്നത്.

ഓരോ കുടുംബത്തിനുമുണ്ട്, ഓരോ  കുടുംബ ഗോത്ര സംസ്കാരവും ആചാരവും അടിച്ചേല്പിക്കുന്നതിലുമുണ്ട്, ഫാസിസത്തിന്റെ നാരും ഞരമ്പും.

താനും തന്റെതും  മാത്രം ശരിയെന്നു വാശി പിടിക്കുന്ന ഓരോരുത്തനും ആവുന്നത് ഫാസിസ്റ്റു തന്നെയാണ്. അത് ഈയുള്ളവൻ ആയാലും.

സ്വന്തം കുഞ്ഞുങ്ങളിൽ മതം അടിച്ചേൽപ്പിക്കുന്ന, അവർക്കു അന്യവിശ്വാസങ്ങളെ നിഷേധിക്കുന്ന, അന്യവിശ്വാസങ്ങളുമായി അവർ ഇടപഴകുന്നതിനെ ഭയക്കുന്ന ഓരോ മാതാവും പിതാവും ഫാസിസത്തിന്റെ പുരോഹിതന്മാർ തന്നെയാണാവുന്നത്.

മാതൃത്വവും  പിതൃത്വവും  ഉടമാവകാശമാണെന്ന് ധരിച്ചു  വിശാസം അടിച്ചേൽപ്പിക്കാനുള്ള അധികാരമാക്കിയേടത്തുമുണ്ട് തെളിഞ്ഞു നിൽക്കുന്ന ഫാസിസം. സ്നേഹത്തിന്റെ പേരിലും, കൊടുക്കുന്ന ഭക്ഷണത്തിന്റെയും സംരക്ഷണത്തിന്റെയും കണക്കിലും അടിമകളാക്കി  കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചു തിരഞ്ഞെടുപ്പ് നഷ്ടപ്പെടുത്തുന്നവർ ഫാസിസ്റ്റുകൾ തന്നെയാണ്.

തങ്ങൾ മാത്രം ദൈവത്തിന്റെ മക്കൾ, തിരഞ്ഞെടുക്കപ്പെട്ടവർ സ്വര്ഗാവകാശികൾ എന്ന് ഉറപ്പിച്ചു കരുതിയ ജൂതർ ഫാസിസ്റ്റുകൾ അല്ലാതെ മറ്റാരുമായിരുന്നില്ല.

മുഹമ്മദ് മാത്രം പ്രവാചകൻ, മുഹമ്മദിന് ശേഷം സത്യം പറയുന്ന, ശരി പറയുന്ന അനുസരിക്കപ്പെടെണ്ടതും അനുധാവനം ചെയ്യപ്പെടേണ്ടതുമായ മറ്റൊരാൾ ഉണ്ടായിക്കൂടെന്നു പറയുന്ന  മുസ്ലിമും ആവുന്നത് ഫാസിസ്റ്റു തന്നെ. അധികാര കേന്ദ്രീകരണത്തിന്റെ മൂർത്ത ഫാസിസം.

എല്ലാറ്റിലൂടെയും  എല്ലാവരിലൂടെയും ദൈവം  സംസാരിക്കുന്നില്ല, പ്രവർത്തിക്കുന്നില്ല, പകരം യേശുവിലൂടെയും  മുഹമ്മദിലൂടെയും  മാത്രം, അവരുടെ കാലത്തു മാത്രം ദൈവം സംസാരിച്ചു, പ്രവർത്തിച്ചു എന്ന്  കരുതിയ  ഇസ്ലാം ക്രിസ്തു മത  വിശ്വാസ്സികളും  ആവുന്നത്  ഫാസിസ്റ്റുകൾ.

വിശ്വാസ വ്യത്യാസത്തിന്റെ പേരിൽ മാത്രം സത്കാരവും  കല്യാണവും  ആയൽവാസിക്കും  കുടുംബക്കാരനും  നിഷേധിക്കുന്നവനും ഏതൊരു മത രാഷ്ട്രീയ തീവ്രവാദിയും ഫാസിസ്റ്റു തന്നെ.

സാഹിത്യോത്സവം നടത്തി ജനാധിപത്യത്തിന്റെ പേര് പറഞ്ഞു  ഏതെങ്കിലും ഒരു കൂട്ടരേ മാത്രം ഫാസിസ്റ്റുകൾ എന്ന് മുദ്ര കുത്തി മാറ്റിനിർത്തുന്നവരും ഫാസിസ്റ്റുകൾ തന്നെ.

അന്യവിശ്വാസങ്ങളെയും അന്യരുടെ ആവശ്യങ്ങളെയും പരിഗണിക്കാതെ, നോമ്പ് കാലത്തു ഹോട്ടൽ അടച്ചിടുന്നവനും ഫാസിസ്റ്റു തന്നെ.

എല്ലാവരെയും  പർദ്ദ ധരിപ്പിക്കുന്ന, റംസാൻ മാസം ഹോട്ടൽ തുറക്കാൻ അനുവദിക്കാത്ത മുസ്ലിം  ഭരണകൂടങ്ങളും പ്രദേശങ്ങളും നടത്തുന്നത് ഫാസിസം തന്നെ.

നോയമ്പെടുക്കാത്തവന് സ്വന്തം വീട്ടിൽ ഭക്ഷണം കൊടുക്കാൻ വിസമ്മതിക്കുന്ന നിഷ്കളങ്കരെന്നു എല്ലാവരും ഒരുപോലെ  കരുതുന്ന   സാധാരണ മനുഷ്യരും വീട്ടുകാരും അവരറിയാതെ ആവുന്നത് ഫാസിസ്റ്റുകൾ തന്നെ.

ഹർത്താലുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഓരോ പാർട്ടിയും ദിനേനയും ഫാസിസം തന്നെയാണ് നടപ്പാക്കുന്നത്.

തങ്ങളുടെ മേഖലയിൽ മറ്റു പാർട്ടികളെയും ആശയങ്ങളെയും വളരാൻ അനുവദിക്കാത്തവരും അനുവർത്തിക്കുന്നത് ഫാസിസം.

ഫാസിസത്തിന്റെ കാര്യത്തിലും അത് ഭംഗിയായി നടപ്പാക്കുന്ന കാര്യത്തിലും ആരും പിറകിലല്ല. ആർക്കും പിറകിലാവാൻ പറ്റില്ല.

അതല്ലെന്നു ആരും ഭംഗിവാക്ക് പറയേണ്ട.

****************

അല്പമെങ്കിലും ഫാസിസം തീണ്ടാത്തതും ഫാസിസ്റ്റു ആവാൻ ഒരുനിലക്കും പറ്റാത്തതും   ഹൈന്ദവനും  ഭാരതീയനും മാത്രമാണ്.

അതിനാലാണ് ക്രിസ്ത്യൻ ചർച് കണ്ടാലും മുസ്ലിം പള്ളി കണ്ടാലും ഹൈന്ദവനും ഭാരതീയനും കൈ കൂപ്പിപ്പോകുന്നതും ഭണ്ടാരപ്പെട്ടിയിൽ പൈസ ഇടുന്നതും.

കാരണം, അവനു ശരിയും സത്യവും ദൈവവും എപ്പോഴും എങ്ങിനെയും ആണ്. തുടർന്ന് കൊണ്ടിരിക്കുന്നതാണ്.

അവൻ  സത്യത്തെയും ശരിയേയും  ദൈവത്തെയും ഏതെങ്കിലും  കാലത്തിലും  ഗ്രൻഥത്തിലും  വ്യക്തിയിലും മാത്രമായ് ഒതുക്കിയിട്ടില്ല, ചുരുക്കിയിട്ടില്ല.

എന്നിരുന്നാലും, അത്തരത്തിലുള്ള ഹൈന്ദവനും ഭാരതീയനും പോലും അത്തരം നിർമ്മലവും സുന്ദരവുമായ ഹൈന്ദവതയെയും ഭാരതീയതയെയും വീണ്ടും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നതിലും നടപ്പിലാക്കുന്നതിലും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിലും അവരറിയാതെ ഫാസിസ്റ്റുകൾ തന്നെ ആവും.

എന്ന് വെച്ച് അവർ മാത്രമല്ല ഫാസിസ്റ്റുകൾ.

ഒരു പക്ഷെ അവരാണ് ഏറ്റവും ചെറിയ ഫാസിസ്റ്റുകൾ.
അവർ ഫാസിസമെന്ന ഐസ്‌ബർഗിന്റെ മേലെ കാണുന്ന അറ്റം മാത്രമാണ്. ലക്ഷണം മാത്രം.

അവരിൽ വിശ്വാസപരമായ ഫാസിസം ഇല്ല.

ഉള്ളത് അവരുടെ  നൈര്മല്യത്തെ മുതലെടുത്തു കയറി വന്നവർ കുറെ കാലം അവരെ അംഗീകരിക്കാതിരുന്നതിലെയും  അടക്കി ഭരിച്ചതിലെയും പ്രതികാരപരമായ പ്രതികരണപരമായ ഫാസിസം ആണ്.

ഒന്ന് മാത്രം ശരി എന്ന് കരുതി ആശയപരമായും വിശാസപരമായും പരീക്ഷിക്കാനും അടിച്ചേല്പിക്കാനുമുള്ള ഫാസിസം അല്ല അവരുടേത്.

അവരിൽ ചാരിയും, മുഖം അമര്ത്തിയും മഹാഭൂരിപക്ഷം ഫാസിസ്റ്റുകളും രക്ഷപ്പെടുന്നത് അത്രയ്ക്ക് ശരിയല്ല.

കാരണം അത്തരക്കാരിലാണ്  ഫാസിസം  അതിന്റെ  വേരിറക്കിയിരിക്കുന്നത്, ശാഖ പടർത്തിയിരിക്കുന്നത്.


*************

Saturday, February 10, 2018

ഒരു പാർട്ടിയുണ്ട്. രക്ഷപ്പെടാൻ ഒരു രാജ്യം വേണം

ഞാനുണ്ട്.  
എന്നെ പരീക്ഷിക്കാൻ, എനിക്ക് രക്ഷപ്പെടാൻ, തടിച്ചു കൊഴുക്കാൻ ഒരു പാർട്ടി വേണം.

ഒരു പാർട്ടിയുണ്ട്
പാർട്ടിയെ പരീക്ഷിക്കാൻ, പാർട്ടിക്ക് രക്ഷപ്പെടാൻ, തടിച്ചു കൊഴുക്കാൻ ഒരു രാജ്യം വേണം. ചുരുങ്ങിയത് ഒരു സംസ്ഥാനമെങ്കിലും

ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിലെ ഓരോ നേതാവും പാർട്ടിയും.
ഇത് തന്നെയാണ് ഓരോ നേതാവിന്റെയും പാർട്ടിയുടെയും മനോഗതി

രാജ്യം രക്ഷപ്പെടേണ്ടതുണ്ടെന്നു മനസ്സിലാക്കിയതല്ല. രാജ്യത്തെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ചെയ്യണം  എന്ന് ചിന്തിച്ചു വേവലാതിപ്പെട്ടു ഒരു പാർട്ടിയെയും പ്രത്യേയശാസ്ത്രത്തെയും അന്വേഷിച്ചു കണ്ടെത്തിയതല്ല
പകരം താൻ വിശ്വസിച്ച തന്നെ രക്ഷിക്കാനുള്ള പാർട്ടിയെ രക്ഷിക്കാനും പരീക്ഷിക്കാനും ഒരു രാജ്യം വേണം എന്ന് കരുതിയതാണ്

ഇന്ത്യൻ ജനാധിപത്യത്തിലെ പാർട്ടികളും നേതാക്കളും മുറിവൈദ്യന്മാരല്ലാതെ മറ്റാരുമല്ല
അത്തരം മുറിവൈദ്യന്മാർക് രക്ഷപ്പെടേണം
ജീവിച്ചു പോകാൻ ഒരു ജോലി വേണം
പാർട്ടിക്കും നേതാക്കൾക്കും ഒരുപോലെ അന്നവും ആർഭാടവും നടത്തണം
അതിന്നു വേണ്ടി രോഗിയായ ഒരമ്മയെ വേണം.  
മുറിവൈദ്യന്മാർക്കു  ശുശ്രൂഷിച്ചു ജോലി എടുക്കുന്നു എന്ന് വരുത്തണം
അമ്മയുടെ പേരിലും അമ്മയോടുള്ള സ്നേഹത്തിന്റെ പേരിലും ആയാൽ സംഗതി  കുശാൽഅത്ര തന്നെ. എങ്കിൽ ആർക്കും ഒന്നും പറയാൻ പറ്റില്ല, രോഗിയായി മാറ്റപ്പെട്ട നിസ്സഹായയായ അമ്മയായിട്ടു ഒന്നും പറയുകയും ഇല്ല. അമ്മമാർ പൊതുവെ അങ്ങനെയാണെന്നാണല്ലോ വെപ്പ്
പൊതുജനം കഴുതകളെ മാത്രം പ്രസവിച്ചു തീറ്റിപ്പോറ്റുന്ന തടിച്ചു കൊഴുത്ത ഒന്നും ചെയ്യാൻ പറ്റാത്തത്ര വലിയ അമ്മയാവുമ്പോൾ പ്രത്യേകിച്ചും. തന്നെ ഇഞ്ചിഞ്ചായി ഞെക്കിയും നക്കിയും കൊല്ലുന്നവനോട് പോലും ഒന്നും തിരിച്ചു പറയാൻ കഴിയാത്ത രോഗിയായ അമ്മ. ഭാരത മാതാവ്.
അതാണ് മുറിവൈവധ്യന്മാരായ പാർട്ടികളുടെയും നേതാക്കളുടെയും മനോഗതിയും ധൈര്യവും
രോഗിയായ അമ്മക്ക് വേണ്ടി, അമ്മയോടുള്ള സ്നേഹം കലശലായി വൈദ്യനെ കണ്ടെത്തുകയല്ല അവർ. അമ്മ നിലക്ക് രോഗിയല്ലെന്നു അവർക്കു നന്നായി അറിയാം.
പകരം മുറിവൈദ്യന്മാരായ പാർട്ടികൾക്കും  അതിന്റെ നേതാക്കൾക്കും വഴങ്ങും വിധമുള്ള ഒരമ്മയെയും അമ്മ സങ്കല്പത്തെയും  കണ്ടെത്തുകയും ഉണ്ടാക്കുകയുമാണവർ. അതല്ലേൽ ഏതൊരു നല്ല ആരോഗ്യവതിയായ അമ്മയെയും സങ്കല്പത്തെയും അവർ രോഗിയാക്കുകയുമാണ്. അതാണ്  ഇന്ത്യൻ ജനാധിപത്യവും അതിലെ മഹാഭൂരിപക്ഷം പാർട്ടികളും നേതാക്കളും എപ്പോഴുമെപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. ജനാധിപത്യമെന്ന വലിയ പേരിട്ടു കൊണ്ട്.

അതും പോരാഞ്ഞു, അവർതന്നെയായ മുറിവൈദ്യന്മാരായ പാർട്ടികളെയും നേതാക്കളെയും തീറ്റിപ്പോറ്റാനും നിലനിർത്താനും അവർക്കു കൂലികൊടുക്കാനും  വേണ്ടി അമ്മയുടെ മാറ് മുറിച്ചു കിട്ടുന്ന അരക്കിലോ ഇറച്ചി പോലും  വിൽക്കുകയാണ്

ഇപ്പറയുന്ന ജനാധിപത്യത്തിൽ അമ്മയല്ല പ്രധാനം
മുറിവൈദ്യന്മാരും  അവർക്കു കിട്ടാനുള്ളതും ചെയ്യാനുള്ളതുമാണ് പ്രധാനം.
മുറിവൈദ്യന്മാരായ  പാർട്ടികളും നേതാക്കളും നിലനിൽക്കലാണ് പ്രധാനം. ജനാധിപത്യാവകാശമെന്നും  മനുഷ്യാവകാശമെന്നും സ്വാതന്ത്ര്യമെന്നും ഒക്കെയുള്ള സുന്ദരമായ പേരിട്ടു കൊണ്ട്


ഒന്ന് പറയട്ടെ.....
കൂടെ പാടാൻ വേറൊരു വിഭാഗവും കൂടിയുണ്ട്

വിഡ്ഢികളാക്കാൻ ഒരു സമൂഹത്തെ കിട്ടുമോഎന്നവർ മുറിവൈദ്യന്മാരോട്  ചോദിക്കുന്നു.

എന്തിനാണ്?

തങ്ങളുടെ മതത്തെയും ഇതോടൊപ്പം ഒന്ന് രക്ഷപ്പെടുത്തി എടുക്കാൻ. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വലിയ പേരുകളുടെ മറവിൽ.

അങ്ങിനെ വിഡ്ഢികളെ പരസ്പരം ഒരുക്കിക്കൊടുക്കുന്നു മതം രാഷ്ട്രീയ പാർട്ടികൾക്കും, രാഷ്ട്രീയ പാർട്ടികൾ മതത്തിനും
ഭാരത മാതാവിന്റെ ചിലവിൽ. അവരുടെ മക്കളുടെ ചിലവിൽ.
ജനാധിപത്യത്തിൽ പൊതുജനം കഴുതകളാണെന്ന വലിയ ഉറപ്പിൽ
ഇന്ത്യയിലെ ജനങ്ങൾ നേരിട്ട് ഒരു ജനാധിപത്യവും നടപ്പാക്കില്ല, അവർക്കതിനാവില്ല എന്ന തിരിച്ചറിവിൽ.  

എങ്ങിനെയുണ്ട് ഭാരതമാതാവും അവിടത്തെ മക്കളും.


***************