Tuesday, September 6, 2022

ഉള്ള് പൊള്ളയാകയാല്‍ നിന്നിടം നില്‍ക്കാനാവാതെ

എന്തെല്ലാം ഘോഷ്ടികള്‍ കാണിച്ചാണ് ഓരോരുത്തനും ജീവിച്ചു മരിച്ചു പോകുന്നത്? 

യഥാര്‍ത്ഥത്തില്‍ അവന്‍ അതൊന്നുമായിരുന്നില്ല, അവനേ ഇല്ലെന്ന് വരുത്തും വിധം.

******

സാമൂഹ്യ പ്രവര്‍ത്തകന്‍, പരോപകാരി എന്നൊക്കെ തോന്നും, പറയും.

ശരിയാവാം.

പക്ഷേ, ഒരുകുറേ പേര്‍ അത് തങ്ങളുടെ തൊഴിലും വരുമാനമാര്‍ഗവും ആക്കിയവരാണ്.

ഉള്ള് പൊള്ളയാകയാല്‍ നിന്നിടം നില്‍ക്കാനാവാതെ ഒളിച്ചോടുന്നവരാണ്.

തനിക്ക് താന്‍ ശത്രുവാകയാല്‍, എങ്ങിനേലും തന്നെ ബാഹ്യവുമായി ബന്ധപ്പെടുത്തി, ബാഹ്യത്തില്‍ മുഴുകി, അതാണ്, ഇതാണ് താനെന്ന്‌ ധരിച്ച്, വരുത്തി വ്യക്തിത്വം കാണാനും രൂപപ്പെടുത്താനും ശ്രമിക്കുന്നവരാണ്‌.

അവർ അവരകപ്പെട്ട കെണിയിലും അതുണ്ടാക്കുന്ന അവരുടേതായ സ്വാര്‍ത്ഥതയിലുമാണ്.

Monday, September 5, 2022

രാജ്യം ഭൂമി വിഭജിച്ചൂണ്ടായ മറ്റൊരു മതം.

 രാജ്യമാണോ വലുത്, മനുഷ്യനാണോ വലുത്? 

"മനുഷ്യന്‍". 

മനുഷ്യന് വേണ്ടി രാജ്യം. 

മറിച്ച് രാജ്യത്തിന് വേണ്ടി മനുഷ്യന്‍ എന്ന് വരരുത്. 

രാജ്യം ഭൂമി വിഭജിച്ചൂണ്ടായ മറ്റൊരു മതം.

*****

ആശുപത്രികളായ ആശുപത്രികളൊക്കെ സൂചിപ്പിക്കുന്നത്: മനുഷ്യനില്‍ ഒരേറെ നിര്‍മ്മാണത്തകരാറുകളുണ്ട്. 

Manufacturing mistakes.  

ഉണ്ടാക്കിയവനെന്ന് പറയുന്ന ദൈവം അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത പ്രശ്‌നവുമുണ്ട്.

****""

ഉയരങ്ങളും സ്ഥാനങ്ങളും വേണം. 

പക്ഷേ ഉയരവും സ്ഥാനവും നൽകുന്ന ചൂടും സമ്മർദ്ദവും വേണ്ട. 

ഉയരെനിന്നും വീഴുമെന്ന പേടിയും വീഴാതിരിക്കാനുള്ള പണിയും വേണ്ട. 

മഹാഭൂരിപക്ഷവും നേരിടുന്ന പ്രശ്നം.





.

Sunday, September 4, 2022

മറ്റു മതങ്ങൾ ശരിക്കും മതങ്ങൾ തന്നെയാണ്.

മറ്റു മതങ്ങൾ ശരിക്കും മതങ്ങൾ തന്നെയാണ്. 

മറ്റു മതങ്ങൾ ഒരു പ്രത്യേക വ്യക്തിയിലൂടെ, ആ വ്യക്തിക്ക് ശേഷം മാത്രം ഉണ്ടായത്. 

ആ പ്രത്യേക വ്യക്തിയെ മാത്രം പിന്തുടരാൻ തന്നെ ആവശ്യപ്പെടുന്ന മതങ്ങൾ. 

ഒരു പ്രത്യേക ഗ്രന്ഥം തന്നെ വായിച്ചു പഠിച്ച് അനുധാവനം ചെയ്യാൻ പറയുന്ന മതങ്ങൾ. 

ആ ഒരു മതം മാത്രമാണ് ഏക രക്ഷാമാർഗ്ഗം എന്ന് തീർത്തുപറയുന്നത്. 

അതുകൊണ്ടുതന്നെ തിരുത്തും നവീകരണവും അനുവദിക്കാത്തത്.

അതുപോലെയല്ലല്ലോ നമ്മൾ ഇന്ന് കണ്ടും പറഞ്ഞും കൊണ്ടിരിക്കുന്ന, വ്യത്യസ്തമായ പ്രദേശങ്ങളിൽ വ്യത്യസ്തമായി ആചരിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുമതവും ഹിന്ദു സംസ്കാരവും?

*****

ഹിന്ദു എന്നത് ഇല്ലല്ലോ?

വേദങ്ങൾ ഒന്നും ഹിന്ദു എന്ന വാക്ക് എവിടെയും ഉപയോഗിച്ചിട്ടില്ലല്ലോ?

ശ്രീ രാമനും ശ്രീ കൃഷ്ണനും ഹിന്ദു എന്ന സംജ്ഞ അറിഞ്ഞത് പോലുമില്ലല്ലോ? 

ഹിന്ദു മാത്രം, ഹിന്ദു അവസാനത്തേത് എന്നത് സ്ഥാപിക്കാനും വിശദീകരിക്കാനും വന്നവരല്ലല്ലോ ശ്രീ രാമനും ശ്രീ കൃഷ്ണനും? 

ശ്രീ രാമനും ശ്രീ കൃഷ്ണനും അവരാണ് അവസാനത്തേത്, അവരെ മാത്രം അനുസരിച്ച് അനുകരിച്ച് എല്ലാവരും എപ്പോഴും ജീവിക്കണം എന്ന് അവകാശപ്പെട്ടവരല്ലല്ലോ? 

അതാത് കാലത്തോടും ചുറ്റുപാടിനോടും പ്രതികരിച്ച് പരിഹാരം പറഞ്ഞവർ മാത്രമല്ലേ ശ്രീ രാമനും ശ്രീ കൃഷ്ണനും?

ശേഷമുള്ളവർ അതിൽ മാതൃകയും വിവേകവും പാഠങ്ങളും കാണുന്നു എന്നത് മാത്രമല്ലേ ഇവിടെയുളളൂ? 

അങ്ങനെയുള്ള മനുഷ്യന്മാർ, ദൈവിക സൂചനകൾ എന്നും എവിടെയും വരാം എന്ന് തന്നെയല്ലേ ഇവിടെ മനടിലാക്കപ്പെടുന്നുള്ളൂ.

അല്ലാതെ അടിച്ചേൽപ്പിക്കുന്ന, നരകവും സർഗവും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഒരു മതം ഇവിടെ ഇല്ലല്ലോ? 

*****

ഹിന്ദു എന്നത് വിദേശികൾ (ഇന്ത്യൻ എന്നും ഇന്ത്യക്കാർ എന്നും) അവർക്ക് തിരിച്ചറിയാനും വിളിക്കാനും സൂചിപ്പിക്കാനും ഇട്ട പേര് മാത്രമല്ലേ?

ആ നിലക്ക് ഇന്ത്യയിൽ നിലനിന്നതും മാറി മാറി ഇന്ത്യയിൽ നിലനിൽക്കുന്നതുമായ വൈവിദ്ധ്യം മാത്രമല്ലേ ഹിന്ദു എന്നത്?

ഒന്നും നിർബന്ധമില്ലാത്ത, ഒന്നിൽ തന്നെ എല്ലാമുള്ള, ഒന്ന് മാത്രം ശരിയെന്ന് പറയാത്ത, കല്പനാസ്വാതന്ത്ര്യമുള്ള ഒരു സംസ്കാരം.

ഒരുകാലത്ത് രാഷ്ട്രിയമീമാംസ ചിന്തയും പ്രയോഗവും ആയി വന്ന ജാതീയത പിൽക്കാലത്ത് തെറ്റായി നിലനിന്നു എന്നത് ശരിയാണ്.

ജൻമം കൊണ്ട് മാത്രമെന്ന് പറഞ്ഞ് തെറ്റായി നടപ്പാക്കിയതിലെ അക്ഷരത്തെറ്റ് ഉണ്ട് അതിൽ എന്നത് ശരിയാണ്. 

അതങ്ങനെ ഇന്നും സമൂഹത്തിൻ്റെയിടയിൽ നിലനിൽക്കുന്നു എന്നത് തെറ്റായ ശരിയാണ്. 

പക്ഷേ ജാതീയത ശരിയാണ്, അത് മാത്രം ശരിയാണ് എന്ന് പറയുന്നവർ ഇന്നില്ലല്ലോ? 

ഈ ജാതീയത അപ്പടി അടിച്ചേൽപ്പിച്ചു തിരിച്ചു കൊണ്ടുവന്നു നടപ്പാക്കും എന്ന് ഇക്കാലത്ത് യഥാർഥത്തിൽ ആരെങ്കിലും പറയുമോ? ചില പാർട്ടികളുടെ മേൽ സംശയദൃഷ്ടിയോടെ നാം ആരോപിക്കുന്നതല്ല തെ.

ശീലിച്ച സമൂഹം കൊണ്ടുനടക്കുന്നു, ഉപേക്ഷിക്കുന്നില്ല എന്നതല്ലേ ജാതിയുടെ കാര്യത്തിൽ ഏറെയും വിഷയം?

ഏറെക്കുറെ അതൊക്കെ ഇക്കാലത്ത് തിരുത്തി വരുന്നില്ലേ? 

അങ്ങനെ ഒരു തിരുത്തലിനും നവീകരണത്തിനും ഇവിടം തയ്യാറല്ലേ? 

എങ്കിൽ  പഴയത് പറഞ്ഞ് ആരോപണം മാത്രം നടത്തുന്നതിലും നല്ലത്, അത് തന്നെ ഇക്കാലത്തും ഇവിടെ നടപ്പാക്കിക്കളയും എന്ന് പറഞ്ഞ് പേടിപ്പിക്കുന്നതിനേക്കാൾ നല്ലത്, ആ നവീകരണത്തിനും തിരുത്തിനും ആക്കം കൂട്ടുകയല്ലെ? സംഗതിയെ നേർപ്പിച്ച് കൊണ്ടുവരിക തന്നെയല്ലേ?

ജാതീയതയൊക്കെ ഉണ്ടെങ്കിലും ഇവിടെയുള്ള പ്രധാനപ്പെട്ട രണ്ട് പുരാണങ്ങളും ( മഹാഭാരതവും രാമായണവും) രചിച്ചവർ വളരെ താഴ്ന്ന ജാതിക്കാർ എന്ന് കരുതുന്നവരാണ് എന്നറിയണം.

ശ്രീകൃഷ്ണൻ തന്നെയും താഴ്ന്ന ജാതിക്കാരൻ ആയാണ് ജന്മം കൊണ്ടതും ജീവിച്ചതും.

എങ്കിൽ അങ്ങനെയൊരു സാധ്യതയും ഇതിനിടയിൽ (ജാതീയമായ സർവ്വവിഭജനങ്ങൾക്കിടയിലും, അക്കാലത്ത് പോലും) ഉണ്ടായിരുന്നു എന്നതല്ലേ സാരം?

Saturday, September 3, 2022

ഒന്നും അറിയാതിരിക്കുക ജീവിതം ആസ്വദിക്കാന്‍ എളുപ്പവഴി.

ഉള്ളുകള്ളി അറിഞ്ഞവന് സൗന്ദര്യം ആസ്വദിക്കാന്‍ പറ്റില്ല. 

എല്ലാം അറിഞ്ഞാല്‍ ഒന്നും ചെയ്യാനും പറ്റില്ല. 

ഒന്നും അറിയാതിരിക്കുക ജീവിതം ആസ്വദിക്കാന്‍ എളുപ്പവഴി.

****

ദൈവത്തെ പൂജിക്കാന്‍ മാത്രമാണ് മനുഷ്യരെ സൃഷ്ടിച്ചതെങ്കിൽ ഒരേയൊരു കാര്യം ചെയ്യണമായിരുന്നു. 

അന്നവും പാര്‍പ്പിവും ഉറപ്പിക്കുന്നത് പോട്ടെ. 

ആരോഗ്യ പ്രശ്‌നങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.

*****

ഉയരങ്ങളും സ്ഥാനങ്ങളും വേണം. 

പക്ഷേ ഉയരവും സ്ഥാനവും നൽകുന്ന ചൂടും സമ്മർദ്ദവും വേണ്ട. 

ഉയരെനിന്നും വീഴുമെന്ന പേടിയും വീഴാതിരിക്കാനുള്ള പണിയും വേണ്ട. 

മഹാഭൂരിപക്ഷവും നേരിടുന്ന പ്രശ്നം.

*****

ഒന്നുമില്ല. 

നീയും ഞാനുമായി ബന്ധപ്പെട്ട് ഒന്നുമില്ല. 

കുടിക്കും, തിന്നും, ഉറങ്ങും, അധ്വാ, സമ്പാദിക്കും. 

ശരിയാണ്. 

എന്നിട്ടോ? 

എന്നിട്ടും എന്നാലും ഒന്നുമില്ല. 

ഒന്നുമില്ലെന്ന ആ അറിവുമായി ഒത്തുപോവുക മാത്രം.

ഹിന്ദുവിനും ഹൈന്ദവതക്കും ഒരേറെ വേദങ്ങളും ഉപനിഷ്ത്തുകളും പുരാണങ്ങളും ഇല്ലാഞ്ഞിട്ടല്ല.

ഹിന്ദുവിനും ഹൈന്ദവതക്കും ഒരേറെ വേദങ്ങളും ഉപനിഷ്ത്തുകളും പുരാണങ്ങളും ഇല്ലാഞ്ഞിട്ടല്ല.

അവർക്കുള്ള ആ വേദങ്ങളും ഉപനിഷ്ത്തുകളും പുരാണങ്ങളും ഒക്കെ ഏറെ ആഴവും പരപ്പും ദാർശനികത്തിളക്കവും ഉള്ളതുമാണ്.

ഇത്രയൊക്കെ വേദങ്ങളും ഉപനിഷ്ത്തുകളും പുരാണങ്ങളും ഉണ്ടായിട്ടും ഹിന്ദുവും ഹൈന്ദവതയും ഇന്നിതുവരെ മറ്റൊരു വിശ്വാസധാരയേയും രീതിയെയും വഴികേടായും തെറ്റായും മനസിലാക്കിയില്ല, പ്രചരിപ്പിച്ചില്ല. 

തങ്ങളുടേത് മാത്രം ശരി, തങ്ങളുടേത് അവസാനത്തേത് എന്ന് എവിടെയും ഹിന്ദുവും ഹൈന്ദവതയും അവകാശപ്പെട്ടില്ല, വാദിച്ചില്ല.

കർമ്മം നന്നായാൽ മാത്രം മതിയെന്ന് ഹിന്ദുവും ഹൈന്ദവതയും വിശ്വസിച്ചു, പ്രചരിപ്പിച്ചു. 

ആര്, എന്ത് എങ്ങനെ വിശ്വസിച്ച് കൊണ്ടായാലും കർമ്മം നന്നായാൽ മാത്രം മതിയെന്ന്.

പക്ഷേ മറ്റുള്ള വിശ്വാസധാരകൾ ഇങ്ങനെയായിരുന്നില്ല പറഞ്ഞതും പറഞ്ഞുകൊണ്ടിരുന്നതും, പ്രചരിപ്പിച്ചതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. 

പ്രത്യേകിച്ചും കടന്നുവന്ന സെമിറ്റിക് വിശ്വാസധാരകൾ.

അവർ അവരുടെ സ്വന്തം വിശ്വാസത്തിനും ജീവിതരീതിക്കും മാത്രം ഊന്നൽ നൽകി. അത് മാത്രം ശരിയെന്ന് പറഞ്ഞു.

അവർ പറയുന്നത് പോലെയല്ലാത്തതെല്ലാം തെറ്റാണെന്നും അവർ പറയുന്നതുപോലെ, അവർ പറയുന്നത് പോലെയുള്ള  ദൈവത്തിൽ മാത്രം വിശ്വസിച്ച് കർമ്മം ചെയ്താലേ രക്ഷപ്പെടുകയുള്ളൂവെന്നും, മോക്ഷമുള്ളൂവെന്നും, അങ്ങിനെ മാത്രമേ സ്വർഗ്ഗം പ്രാപിക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ ശക്തിയുക്തം വാദിച്ചു, ഇന്നും വാദിക്കുന്നു. 

അക്കാര്യത്തിൽ ഇന്നും അന്നും ഒരുതരം വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാതെ Semitic മതങ്ങൾ. അവർക്ക് കർമ്മമല്ല, അവരുടെ വിശ്വാസം മാത്രം പ്രധാനം. 

അവർ പറഞ്ഞ വിശ്വാസത്തിലൂടെയുള്ള കർമ്മം മാത്രം ദൈവത്തിന് സ്വീകാര്യം eന്നവർ തീർത്തുപറയുന്നു.

ആ നിലക്ക് ഹിന്ദുവും ഹൈന്ദവതയും വെറും തെറ്റെന്നും വഴികേടെന്നും നരകത്തിലേക്കെന്നും അവർ ശക്തിയുക്തം ഈ നാട്ടിൽ നിന്നുകൊണ്ട് തന്നെ, നമുക്കിടയിൽ നിന്നുകൊണ്ട് തന്നെ, പറഞ്ഞ് പ്രചരിപ്പിച്ചു. ഇപ്പോഴും അങ്ങനെ മാത്രം തന്നെ പറഞ്ഞ് പ്രചരിപ്പിക്കുന്നു. 

സാധിക്കുമെങ്കിൽ വഴികേട് മാത്രമായ ഈ ഹിന്ദുവിശ്വാസത്തെയും ഹൈന്ദവസംസ്കാരത്തെയും തിരുത്തി ഇല്ലാതാക്കുന്നത്ര കടന്നുവന്ന സെമിറ്റിക് വിശ്വാസധാരകൾ ആഗ്രഹിച്ചു, ഇന്നും ആഗ്രഹിക്കുന്നു.

ആ അവസ്ഥയിൽ നിൽക്കക്കള്ളിയില്ലാതെ പ്രതിരോധിച്ചതും പ്രതിരോധിക്കുന്നതുമല്ലാതെ, ഹിന്ദുവിനും ഹൈന്ദവതക്കും വിശ്വാസം പ്രശ്നമായിരുന്നില്ല. 

അല്ലാതെ, ആരുടെയും ജീവിതരീതി പ്രശ്നമായിരുന്നില്ല ഹിന്ദുവിനും ഹൈന്ദവതക്കും. 

ആര്, എന്ത് വിശ്വസിക്കുന്നു, വിശ്വസിക്കുന്നില്ല എന്നതും ഹിന്ദുവിനും ഹൈന്ദവതക്കും പ്രശ്നമായിരുന്നില്ല. 

അമ്പലത്തിൽ പോകുന്നതും പോകാത്തതും പ്രശ്നമായിരുന്നില്ല ഹിന്ദുവിനും ഹൈന്ദവതക്കും.

ആര്, ആരുടെ, എന്ത് പ്രതിഷ്ഠ വെച്ച്, എന്തിനെ പൂജിക്കുന്നു എന്നത് ഹിന്ദുവിനും ഹൈന്ദവതക്കും വിഷയമായിരുന്നില്ല. 

ആ നിലക്ക് ആർക്കും എന്തും എങ്ങിനെയും വിശ്വസിക്കാമായിരുന്നു ഇവിടെ ഈ ഇന്ത്യയിൽ. ഇന്നും അങ്ങനെ തന്നെ.

ആർക്കും എവിടെയും എങ്ങിനെയും ദൈവത്തെ സങ്കല്പിക്കാമായിരുന്നു ഇവിടെ.  ഇന്നും അങ്ങനെ തന്നെ.

ദൈവത്തെയും സത്യത്തെയും ഓരോരുവൻ്റെയും നിലവാരവും പ്രതലവും പോലെ കാണാനാവുന്ന വിധം വൈവിധ്യം മാത്രമായിരുന്നു ഇവിടെ ഇപ്പോഴുമുള്ള, ഇതുവരെ ഇവിടെയുണ്ടായിരുന്ന ഏകത്വം.

അവിടെയാണ് ആത്മരക്ഷാർത്ഥമുള്ള ഹിന്ദുവിൻ്റെ പ്രതിരോധം രൂപപ്പെടുന്നത്. 

ഇന്ന്, ഇക്കാലത്ത് ആക്രമണമെന്ന് തോന്നിപ്പിക്കുന്നത്രയുള്ള നിലനില്പിൻ്റെ പ്രതിരോധം. ഇന്ത്യൻ രാഷ്ടീയം വരെ ആ നിലക്ക് രൂപപ്പെടുന്നത്ര.

ഈജിപ്തിലും സിറിയയിലും ഇറാഖിലും ഇറാനിലും നഷ്ടപ്പെട്ടത് ഇവിടെ നഷ്ടപ്പെടാതിരിക്കാൻ.

അങ്ങനെ ആരും ഇക്കോലത്തിൽ അവിടെ പ്രതിരോധിക്കാതിരുന്നത് കൊണ്ടുമാത്രം അവിടെ ഉണ്ടായിരുന്ന മുഴുവൻ സംസ്കാര ചിഹ്നങ്ങളും വിശ്വാസവൈവിധ്യങ്ങളും ഉന്മൂലനം ചെയ്യപ്പെട്ട്, നശിച്ചില്ലാതായി എന്ന കൃത്യമായ ബോധ്യതയുള്ള തിരിച്ചറിവിൽ നിന്ന്.

Friday, September 2, 2022

ജാഹിലിയ്യാ കാലം എന്ന് പേര് വിളിക്കുന്നത്: വില്ലനെ ഉണ്ടാക്കി ഹീറോയെ ഉണ്ടാക്കാൻ

ഇസ്ലാമിന് മുൻപുള്ള കാലത്തെ, പ്രത്യേകിച്ചും അന്നത്തെ അറബികളുടെ അവസ്ഥയെ, ജാഹിലിയ്യാ കാലം (അജ്ഞതയുടെ കാലം) എന്ന് പേര് വിളിക്കുന്നത് കൃത്യമായ ഒരു പദ്ധതിയോടെ. 

വില്ലനെ ആദ്യം ഉണ്ടാക്കി ഹീറോയെ ഉണ്ടാക്കാൻ, അവതരിപ്പിക്കാൻ. 

സംഭവാനന്തരം, വളരേ ദൂരേ നിന്ന് മാത്രം എഴുതപ്പെട്ട ചരിത്രവും ചരിത്രപുരുഷന്മാരും ഏറെക്കുറെ ഇങ്ങനെ തന്നെ.

ഇസ്ലാമിനെയും മുഹമ്മദിനെയും വലിയ രക്ഷകനായി അവതരിപ്പിക്കാൻ മാത്രം. 

അല്ലാതെ, അക്കാലത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഉള്ള പല ജനതകളെയും പോലെയല്ലാതെ പ്രത്യേകിച്ച് ഒറ്റതിരിഞ്ഞ് നിൽക്കുന്ന, ഒന്നുമറിയാത്ത  ഒരു സമൂഹമായിരുന്നില്ല അന്നത്തെ അറബികൾ. അങ്ങനെ ആവാൻ തരവുമില്ല. 

ഒരുപക്ഷേ അന്നത്തെ അറബികളുടെ ജീവിത സാഹചര്യവുമായി മാത്രം ബന്ധപ്പെട്ട മറ്റുപല കാരണങ്ങൾ കൊണ്ടും അന്നത്തെ അറബികളുടെ നിലവാരം ലോകത്തെ മറ്റു ദേശങ്ങളിലുള്ളവരെ അപേക്ഷിച്ച് ഉയർന്ന് നിൽക്കാനേ തരമുള്ളൂ.

ഇസ്ലാം സ്വയം വെളുപ്പാണെന്ന് സമർത്ഥിക്കാനും, അങ്ങനെ ഇസ്ലാം എന്ന വെളുപ്പിനെ സൃഷ്ടിച്ചെടുക്കാനും രാഷ്ട്രീയമായി പിന്നീട് ഉണ്ടാക്കിയ (സംഭവാനന്തര) ചരിത്രസൃഷ്ടിയാണ് ജാഹിലിയ്യ എന്ന കറുപ്പ്. ജാഹിലിയ്യ എന്ന പ്രത്യേക പേരും വിശേഷണവും. 

നമുക്ക് മുൻപിൽ ഇല്ലാത്തവരെ കുറിച്ച്,  ചോദ്യംചെയ്യാൻ അവർ വരില്ല എന്നതിനാൽ, നമ്മുടെ സൗകര്യത്തിനനുസരിച്ച് എന്തും പറയാമല്ലോ?

******

കറുപ്പിൻ്റെ പശ്ചാത്തലത്തിൽ വെളുപ്പ് കൂടുതൽ തെളിഞ്ഞ് കാണും, കാണണം.

അതിനാൽ പശ്ചാത്തലത്തിൽ, പശ്ചാത്തലത്തിന് വേണ്ടി കറുപ്പ് വേണം, ഉണ്ടാക്കണം. ജാഹിലിയ്യയുടെ കറുപ്പ്.

ചുരുങ്ങിയത് വെളുപ്പല്ലാത്ത കടുംനിറം ഏതെങ്കിലും ഒന്ന് പശ്ചാത്തലത്തിൽ  ഉണ്ടാവണം. അപ്പോഴേ വെളുപ്പ് തെളിഞ്ഞ് വരൂ, കാണൂ. 

ഇസ്‌ലാമും ഇസ്ലാം ഉണ്ടാക്കിയതും, അവർ സ്വയം അവതരിപ്പിക്കും പോലെ, എന്നത്തേക്കും വേണ്ട അത്രയ്ക്ക് നല്ല  വെളുപ്പ് തന്നെയാണോ എന്നത് വീണ്ടും അപഗ്രഥിച്ച് ഉറപ്പിക്കേണ്ട വിഷയം മാത്രം. 

എന്നാലും...

എന്തായാലും നാം കേൾക്കുന്ന, വായിക്കുന്ന ഇസ്‌ലാമും മുഹമ്മദും വന്ന പശ്ചാത്തലം കറുകറുത്ത് തന്നെയായി അവതരിപ്പിക്കപ്പെട്ടു. ജാഹിലിയ തന്നെയായി. അജ്ഞതയുടെ കാലം എന്ന് തന്നെയുള്ള വിശേഷണത്തോടെ.

അങ്ങനെ നമ്മുടെ ആൾ മഹാനാണെന്നും, ഇസ്‌ലാം മഹത്തരമായതെന്നും വരാൻ, വരുത്താൻ.

*****

അങ്ങനെ ജാഹിലിയ്യ എന്ന് ഏകപക്ഷീയമായി അവതരിപ്പിക്കുമ്പോഴുള്ള വൈരുദ്ധ്യം ഓരേറെ.

ഒരു ഭാഗത്ത് അന്നത്തെ അറബികൾ തീരേ വിവരം കുറഞ്ഞവരായിരുന്നു എന്ന് പറയും. 

അതേ സമയം തന്നെ ഖുർആനിൻ്റെ വലുപ്പവും സാഹിത്യ മേന്മയും അവതരിപ്പിക്കാൻ അക്കാലത്തെ സാഹിത്യവളർച്ചയെ വലുതാക്കിപ്പറയും. ഖസീദ എന്ന അക്കാലത്തെ ഖണ്ഡകാവ്യത്തെ കുറിച്ച് വലുതാക്കിപ്പറയും.

******

ഒരു ഭാഗത്ത് അറബികൾ ഒരുതരം പുറംലോകം ബന്ധവും ഇല്ലാത്തത്ര ഒറ്റതിരിഞ്ഞ് നിൽക്കുന്ന വെറും കാട്ടറബികൾ എന്ന് വരുത്തും. 

എന്നാലോ മറുഭാഗത്ത് മുഹമ്മദ് നബിയടക്കം കച്ചവടാവശ്യാർത്ഥം വളരേ ചെറുപ്പം മുതലേ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുമായിരുന്നു എന്നത് കൃത്യമായ ചരിത്രവിവരമായി പറയും. 

പോരാത്തതിന് ഈത്തപ്പഴം അല്ലാത്ത ഒന്നും കാര്യമായി കൃഷി ചെയ്യാത്ത അറബികൾക്ക് അന്നവും വസ്ത്രവും നേടാൻ തന്നെയും യാത്ര നിർബന്ധമായിരുന്നു. സൂറ അൽ ഖുറൈശി വ്യക്തമാക്കുന്നത് പോലെ. 

കാഫിലകളായി അന്നവും വസ്ത്രവും തേടി പോകുകയാണ് അറബികളുടെ പതിവ്. നിരന്തരമായ ഇത്തരം യാത്രകൾ ഉണ്ടാക്കുന്ന സാംസ്കാരികവും വൈജ്ഞാനികവുമായ വളർച്ച എത്ര വലുതായിരിക്കും? 

ഒരുപക്ഷേ, മുഹമ്മദ് നബിയെ പോലും ആകെമൊത്തം മാറ്റിമറിച്ചത് ഇത്തരം യാത്രകൾ തന്നെയായിരിക്കും

കടലിൽ നിന്നും മീൻപിടുത്തവും മുത്തും പവിഴവും എടുക്കലും മാത്രം പ്രധാന ജോലി അന്നത്തെ അറബികൾക്ക്. ഒപ്പം ഈത്തപ്പഴ കൃഷിയും. 

അത് പല നാടുകളിലും കാഫിലകളായി ചെന്ന് കൊണ്ടുപോയി വിൽക്കുകയും പകരം വേണ്ട അന്നവും വസ്ത്രവും കൊണ്ടു വരികയാണ് അറബികളുടെ പതിവ്. ഇങ്ങനെയൊക്കെയും നിർബന്ധമായും നിരന്തരം യാത്ര ചെയ്യുന്ന സമൂഹം ഒരിനിലക്കും ഒറ്റതിരിഞ്ഞ, ഇരുളടഞ്ഞ, ഒരു ബോധവും ഇല്ലാത്ത  സമൂഹം ആവാൻ സാധ്യമല്ല.

*****

ഒരു ഭാഗത്ത് പെണ്ണുങ്ങളെ അപമാനമായി കണ്ടിരുന്ന സമൂഹമായിരുന്നു അന്നത്തെ അറബി സാമൂഹം എന്ന് പറയും. 

അതുകൊണ്ട് തന്നെ ജനിച്ചത് പെൺകുട്ടിയാണ് എന്നറിഞ്ഞാൽ മുഖം ദേഷ്യത്താൽ ചുകന്നുവരുമെന്നും ജനിച്ചുവീണ പെൺകുട്ടിയെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു എന്നും വാദം പറയും. ഖുർആൻ പോലും ഇതെടുത്ത് പറയുകയും ചെയ്യുന്നു.

എന്നാൽ, ഇങ്ങനെയൊക്കെയാണെങ്കിൽ പെണ്ണുങ്ങളുടെ എണ്ണം അവിടെ കുറയേണ്ടെ? 

കുറഞ്ഞതായി എവിടെയും കാണുന്നില്ല. 

എന്ന് മാത്രമല്ല, ഒരാൾക്ക് മൂന്നും നാലും പത്തും കഴിക്കാൻ മാത്രം ഉണ്ടായിരുന്നു. 

ഇവർ തന്നെ ബഹുഭാര്യത്വത്തിന് ന്യായമായി പറയുകയും ചെയ്യുന്നു പെണ്ണുങ്ങൾ അവിടെ കൂടുതലായത് കൊണ്ടാണ് ബഹുഭാര്യത്വം അനുവദിച്ചത് എന്ന്.

***** 

ഒരു ഭാഗത്ത് സ്ത്രീ തീർത്തും അവഗണിക്കപ്പെട്ട കാലം എന്ന തീർപ്പ് പറയും. 

എന്നാൽ മറുഭാഗത്ത് ഹിന്ദിനെ പോലുള്ള ശക്തരായ സ്ത്രീകൾ ബദർ യുദ്ധക്കളം വരെ അടക്കിഭരിച്ച് യുദ്ധം നിയന്ത്രിച്ച് ഹംസയുടെ കരൾ അടിമയായ വഹ്ഷിയെ കൊണ്ട് ചവച്ചുതുപ്പിച്ചു എന്നും പറയും. 

പോരാത്തതിന് ഖദീജയെ പോലുള്ള സ്ത്രീരത്നങ്ങൾ അന്നവിടെ ഉണ്ടായിരുന്നു. വലിയ കച്ചവടക്കാരിയും നാട്ടുപ്രമാണിയും ഒക്കെയായിരുന്നു ഖദീജ എന്ന് പറയുന്നു. മുഹമ്മദിനെ സംരക്ഷിച്ചതും ഈ ഖദീജ ഒറ്റക്കാണെന്ന് മനസിലാക്കണം. ഈ രണ്ട് വാദങ്ങളും പിന്നെങ്ങിനെ ഒരുമിച്ച് പോകും?

*****

ഒരു ഭാഗത്ത് സ്ത്രീ അക്കാലത്ത് അടിച്ചമർത്തപ്പെട്ടിരുന്നു എന്ന് പറയും. 

മറുഭാഗത്ത് പ്രവാചകനെ കാര്യമായും ശല്യപ്പെടുത്തിയത് അബൂലഹബിൻ്റെ അതിശക്തമായ ഭാര്യയായിരുന്നു എന്നും പറയും. 

എല്ലാം കടകവിരുദ്ധമായത് മാത്രം. 

അവർ പറയുന്ന ഒരു വാദം, അവർ തന്നെ പറയുന്ന മറ്റൊരു വാദവുമായി ഒത്തുപോകാതെ.

Thursday, September 1, 2022

ഒരു ഹിന്ദു എങ്ങിനെ വർഗീയവാദിയാവും?

ഒരു ഹിന്ദു എങ്ങിനെ വർഗീയവാദിയാവും?

എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല.

കാരണം ഹിന്ദുവെന്നാൽ ഒരവസാന വാക്കും വിശ്വാസവും വംശവും അല്ല.

ഏത് വർഗത്തിനും വിശ്വാസത്തിനും വംശത്തിനും വേണ്ടിയാണ് ഒരു ഹിന്ദു വർഗീയവാദിയാവേണ്ടത്?

അങ്ങനെയൊരു പ്രത്യേക വിശ്വാസവും വർഗ്ഗവും വംശവും അല്ല ഹിന്ദുവെന്നാൽ.

ഹിന്ദു അങ്ങനെയുള്ള ഏതെങ്കിലും വർഗ്ഗത്തിൻ്റെയോ വംശത്തിൻ്റെയോ വിശ്വാസത്തിൻ്റെയോ പേരല്ല.

അതിനാൽ ശരിക്കും തോന്നിയ ഒരു വസ്തുത പറയട്ടേ......

വർഗീയ വാദിയാവാൻ ഒരിക്കലും സാധിക്കാത്തവരും സാധിക്കേണ്ടാത്തവരും ഹിന്ദു മാത്രം.

കാരണം, ഹിന്ദുവെന്നാൽ എല്ലാ വർഗ്ഗങ്ങളും ഉൾപെട്ടത്.

കാരണം, ഹിന്ദുവെന്നാൽ എല്ലാ വിശ്വാസങ്ങളും ഉൾകൊള്ളുന്നത്.

കാരണം, ഹിന്ദുവെന്നാൽ എല്ലാ സംസ്കാരങ്ങളുടെയും കുട.

കാരണം, ഹിന്ദുവെന്നാൽ എല്ലാ വംശങ്ങളും ഉൾകൊള്ളുന്ന ഒരേയൊരു വംശം. 

അങ്ങനെ എല്ലാം ഒരുമിച്ചിരിക്കുന്നത്, ഒരേയൊരു സംസ്കാരം, വംശം, വർഗ്ഗം ഹിന്ദു, ഹൈന്ദവം. 

ഒരു വംശമല്ലാത്ത വംശം ഹിന്ദു, ഹൈന്ദവം. 

ഒരേയൊരു വിശ്വാസമല്ലാത്ത വിശ്വാസം ഹിന്ദു, ഹൈന്ദവം.

*****

അതിനാൽ തന്നെ ഏറിയാൽ ഹിന്ദുവും ഹൈന്ദവതയും അല്ലാത്തതിൻ്റെയും, ഹിന്ദുവും ഹൈന്ദവതയും അല്ലാത്തവരുടെയും വർഗീയതയും സങ്കുചിതത്വവും മാത്രമാണ് ഫലത്തിൽ ഹിന്ദുവിൻ്റെതും ഹൈന്ദവതയുടെതും കൂടിയായി മാറിയത്.

അതിനാൽ തന്നെ, എല്ലാമായ ഒന്നിനെ, അതായത് എല്ലാറ്റിനെയും സംരക്ഷിക്കാൻ ഹിന്ദു ഒരു വർഗ്ഗീയ വാദിയാവും. 

എല്ലാറ്റിനെയും നശിപ്പിക്കാൻ ഒരുമ്പെടുന്ന, ഒന്ന് മാത്രം ശരിയെന്ന് പറയുന്ന ഒന്നിനെ പ്രതിരോധിച്ച് നിർത്താൻ.

ഒന്ന് മാത്രം എന്ന് പറയുന്ന ഒന്നിനെതിരെ എല്ലാറ്റിനെയും സംരക്ഷിക്കാൻ.

എല്ലാറ്റിൻ്റെയും വൈവിധ്യത്തിൻ്റെയും സംരക്ഷകനാവുന്നത് വർഗീയതയാണെങ്കിൽ ഹിന്ദുവും തനിയേ വർഗീയവാദിയാവും.

ഒരു ഹിന്ദു മാത്രമാണ് വംശീയമായും വർഗ്ഗീയമായും വിശ്വാസപരമായും വർഗ്ഗീയവാദിയല്ലാത്തത്. 

ഹിന്ദുവിന് മാത്രാണ് വംശീയമായും വർഗ്ഗീയമായും വിശ്വാസപരമായും വർഗ്ഗീയവാദിയാവാൻ സാധിക്കാത്തത്.

ഹിന്ദു അല്ലാത്തവരുടെ വർഗീയതയും അസഹിഷ്ണുതയും തീവ്രതയും തടയുന്ന വഴിയിൽ, പ്രതിരോധിക്കുന്ന വഴിയിൽ അറിയാതെ മാത്രം ഹിന്ദുവും വർഗീയനും അസഹിഷ്ണുവും തീവ്രനും ആയിപ്പോകുന്നു. ഏറിയാൽ. 

വെറും ഇന്ത്യ ക്കാരനാവുക എന്ന് വർഗീയത. 

അല്ലാതൊരു സാധ്യത കാണുന്നില്ല തന്നെ