Sunday, May 22, 2011

കുഞ്ഞാലിക്കുട്ടി ഇവിടെയും സ്ട്രൌസ്-കാന്‍ അവിടെയും

കുഞ്ഞാലിക്കുട്ടി ഇവിടെയും സ്ട്രൌസ്-കാന്‍ അവിടെയും


ഈ മഹാഭാരതത്തില്‍, വിശിഷ്യാ കേരളത്തിലും, അധികാരത്തിനു അധികാരമെന്ന അർത്ഥമേയുള്ളൂ. നാട്ടിനോടുള്ള സ്നേഹമെന്നോ, ഭരിക്കാനുള്ള കഴിവെന്നോ, സേവന തല്പരതയെന്നോ, ബുദ്ധിപരമായ യോഗ്യതയെന്നോ, ഉത്തരവാദിത്ത ബോധാമെന്നോ, നിയമത്തിനോടും സമൂഹത്തിനോടും മറുപടി പറയേണ്ട ജോലിയെന്നോ അര്‍ത്ഥമില്ല. 

അധികാരിയാവാനുള്ള യോഗ്യത അധികാര മോഹം മാത്രം. അത് നേടാന്‍ വേണ്ടത് എന്തും, യാതൊരുവിധ നീതിശാസ്ത്രതിനും വിധേയമല്ലാത്ത രൂപത്തില്‍ ചെയ്യാന്‍ സാധിക്കുകയെന്നത്.

അങ്ങിനെയൊക്കെ തന്നെയാണ് കാര്യങ്ങള്‍ നമുക്കിടയില്‍ സംഭവിക്കുന്നത്‌ എന്ന് തെളിയിച്ചു തരാനും മനസ്സിലാക്കിത്തരാനും തന്നെയാണ് കാലം ഒരേ ദിവസവും ഒരേ കാരണവും തന്നെ കുഞ്ഞാലിക്കുട്ടിക്ക് അധികാരത്തില്‍ കയറാനും സ്ട്രൌസ്-കാന് അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങാനും തടവിലിടപ്പെടാനും നിശ്ചയിച്ചത്. പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നവര്‍ എന്നത് കൊണ്ടല്ല. പകരം സംഗതികള്‍ക്കിടയിലെ എന്തോ ഒരു പരസ്പരവിരുദ്ധ ബന്ധം കാണിച്ചു തരാന്‍. ഒരുതരം വിപരീതബോധം തുറന്നുകാട്ടാന്‍.

കുഞ്ഞാലിക്കുട്ടി അധികാരത്തിലെത്താന്‍ കാരണമായത്‌ പോലുള്ള അതേ ആരോപണങ്ങളില്‍ കെണിഞ്ഞു, പക്ഷെ മാനഹാനിയും സ്ഥാനത്യാഗവും നേരിട്ട മറ്റനേകം പേരുണ്ട്. അതില്‍ പ്രധാനിയാണ്‌ മുന്‍ ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍. അദ്ദേഹത്തിനു ഗവര്‍ണര്‍ പദവിയും അമേരിക്കന്‍ പ്രസിഡണ്ട്‌ മോഹവും ഉപേക്ഷിക്കേണ്ടി വന്നു. മറ്റൊരു വനപുള്ളിയായ ബില്‍ ക്ളിന്ടന് തന്റെ കൊമ്പ് വല്ലാതെ കുലുക്കേണ്ടി വന്നു. പക്ഷെ അതൊന്നും പാരിന്‍ നടുവിലെ ഒരു പിടിമണ്ണ് മാത്രമല്ലാത്ത ഭാരത ഭൂമിയിലോ, പേര് കേട്ടാല്‍ നരംബുകളില്‍ രക്തം തുടിക്കേണ്ട കേരളത്തിലോ അല്ല.

ഒരേയൊരു വ്യത്യാസം മാത്രം. അവെരെല്ലാവരും പ്രായപൂർത്തിയായ സ്ത്രീകളെയും കുഞ്ഞാലിക്കുട്ടി പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയേയും ആയിരുന്നു കയ്കാര്യം ചെയ്തത്. 

കുഞ്ഞാലിക്കുട്ടി മതത്തെയും ധാര്‍മികതയെയും, അതിലധിഷ്ടിതമായി ജീവിക്കേണ്ട, ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെയും, സ്വന്തത്തെ ന്യായീകരിക്കാനും രക്ഷിച്ചെടുക്കാനും ഉപയോഗിച്ചു. മറ്റുള്ളവര്‍ മതത്തെയോ ധാര്‍മികതയെയോ അതിലധിഷ്ടിതമായി ജീവിക്കേണ്ട, ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെയോ തങ്ങളെ ന്യായീകരിക്കാനും രക്ഷിച്ചെടുക്കാനും ഉപയോഗിച്ചില്ല.

സംഗതി രണ്ടും രണ്ടാണ്. 

കേരളം ഐ എം എഫ് അല്ല. 

കുഞ്ഞാലിക്കുട്ടി സ്ട്രൌസ്-കാനോളവും വരില്ല. 

സ്ട്രൌസ്-കാനു ‍കുഞ്ഞാലിക്കുട്ടിയുടെയോ ഐ എം എഫിന് കേരളത്തിന്റെയോ വലുപ്പം ഉണ്ടോ എന്നറിയാന്‍ ഏതു അളവ്കോല് വെച്ച് നോക്കണമെന്നും അറിയില്ല.

കുഞ്ഞാലിക്കുട്ടി ജീവിക്കുന്നതും പ്രതിനിധാനം ചെയ്യുന്നതും സ്ട്രൌസ്-കാന്‍ ജീവിച്ചതില്‍ നിന്നും പ്രതിനിധാനം ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമൂഹവും വ്യവസ്ഥിതിയും എന്നത് സ്ട്രൌസ്-കാന്‍ ചെയ്തതിനേക്കാള്‍ എത്രയോ വലുതാണ്‌ കുഞ്ഞാലിക്കുട്ടി ചെയ്തത് എന്ന് മനസ്സിലാക്കിത്തരാന്‍ ആയിരുന്നു നമ്മള്‍ക്ക് ഉപയോഗപ്പെടെണ്ടിയിരുന്നത്. 

അങ്ങിനെ വലുതായിരുന്നു എന്നറിയാന്‍ പുറമേ നിന്ന് കൊണ്ടുവരേണ്ട ഒരളവ് കോലീന്റെയും ആവശ്യവുമില്ല നമുക്ക്.

എന്നിരുന്നാലും ഇങ്ങിവിടെ കുഞ്ഞാലിക്കുട്ടി അധികാരത്തില്‍. അങ്ങവിടെ സ്സ്ട്രോസ് -കാൻ അധികാരത്തില്‍ നിന്ന് താഴെ. 

കേരളത്തിലെ ജനകീയ കോടതിയുടെ ഒരു വല്ലാത്ത വെളിപാട്. നീതിന്യായ കോടതികളുടെ ഒരു വല്ലാത്ത വെളിവില്ലായ്മ... 

പകല്‍ വെളിച്ചം പോലും പകല്‍ വെളിച്ചമാണെന്ന് നമുക്ക് തെളിയിച്ചെടുക്കാനാവില്ല. 

അത്തരം ഒന്നാന്തരം അവസ്ഥാവിശേഷം നമ്മുടെ നാട്ടിലും നാട്ടിലെ നീതിന്യായ വ്യവസ്ഥിതിയിലും ഉണ്ടാക്കി വെച്ചതിനു നമുക്ക് കുഞ്ഞാലിക്കുട്ടിയോടും അത്തരക്കാര്‍ അടങ്ങുന്ന മത-രാഷ്ട്രീയ നേതൃത്വത്തോടും നന്ദി പറയാം.

എങ്ങിനെ സംഭവിക്കുന്നു ഒരേ തരത്തിലുള്ള അവസ്ഥകള്‍ക്കും പ്രവര്‍ത്തികള്‍ക്കും വ്യത്യസ്തമായ മുഖങ്ങളും ഫലങ്ങളും?

മാപിനികളുടെ വ്യത്യാസമാവാം. 

ആയുധങ്ങളുടെ വ്യത്യാസമാവാം. 

അതല്ല, ഏറ്റുമുട്ടുന്ന കളരിയുടെയും പിച്ചിന്റെയും വ്യത്യാസമാവാം. 

അതുമല്ലെങ്കില്‍ വിധി നിശ്ചയിക്കുന്ന വിധികര്‍ത്താക്കളുടെയും നിയമങ്ങളുടെയും വ്യത്യാസമാവാം.

കുഞ്ഞാലിക്കുട്ടിക്ക് ആയുധം സ്വന്തത്തിന്റെയും സമൂഹത്തിന്റെ ബോധമില്ലായ്മ. 

കളരിയും പിച്ചും മാനദണ്ഡങ്ങളും ഇല്ലാത്ത രാഷ്ട്രീയം. 

വിധികര്‍ത്താക്കള്‍ തനിക്കൊത്തു തുള്ളുന്ന വലാട്ടിപ്പട്ടികള്‍. 

വാലാട്ടിപ്പട്ടികള്‍ കുരക്കുംപോലെ രൂപപ്പെടുന്ന നിയമം.

സ്ട്രൌസ്-കാന് ആയുധമില്ല. 
തനിക്കൊത്തു തുള്ളുന്ന വലാട്ടിപ്പട്ടികള്‍ വിധികര്‍ ത്താക്കളായില്ല . 
വാലാട്ടിപ്പട്ടികള്‍ കുരക്കുംപോലെ ഉണ്ടാവുന്ന നിയമങ്ങള്‍ ഇല്ല. 
ഉണ്ടെങ്കില്‍ ഉള്ളത് സ്വാതന്ത്ര്യബോധം ശരിയാംവണ്ണം ഉള്ള ഒരു സമൂഹത്തിന്റെ ശരിയായ ദിശയിലുള്ള നീതിബോധം. കളരിയും പിച്ചും ആ അമിധബോധം നിശ്ചയിക്കുന്നത്.

അതിനാല്‍ തന്നെ സ്ട്രൌസ്-കാന്‍, സ്വയം തെറ്റായി കാണാത്ത, അദ്ദേഹം ജീവിക്കുന്നതും ഇപ്പോള്‍ വിചാരണ ചെയ്യുന്നതുമായ സമൂഹം വലിയ തെറ്റായി കാണാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആയിരുന്നാല്‍ പോലും, നിയമം നിയമത്തിന്റെ വഴിക്ക് നേരാംവണ്ണം പോകുമെന്നതിനാല്‍, പടിയിറങ്ങേണ്ടി വരുന്നു. 

അങ്ങിനെയോന്നുമാല്ലാത്തതിനാല്‍ കുഞ്ഞാലിക്കുട്ടിമാര്‍ക്ക് പടികയറാനും ആവുന്നു.

ഇതേ കാരണത്താലാണ് ലോകത്ത് സര്‍വ്വതും സംഭവിച്ചെന്നാലും, ഭൂലോകം തന്നെ കുലുങ്ങിയാലും വീഴാത്ത വല്ലാത്തൊരു കോണിപ്പടിയില്‍ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തുകാര്‍ കൊണ്ടുവെച്ചു നിര്‍ത്തിയിരിക്കുന്നത്. 

അങ്ങിനെയാണ് മലപ്പുറം കേരളത്തിന്റെ മൊത്തം വിധി മാറ്റി എഴുതുന്ന ചിത്രവും, മലപ്പുറത്ത് കിട്ടുന്ന ഭൂരിപക്ഷം കേരളത്തില്‍ മൊത്തം കിട്ടുന്ന ഭൂരിപക്ഷത്തെക്കാള്‍ വലുതാവുന്ന ചിത്രവും തെളിയുന്നത്.

അങ്ങിനെ കേരളഭരണം ആര് നടത്തണമെന്ന് നിശ്ചയിക്കാന്‍ മലപ്പുറം മതിയാവുന്നത് ഒരു വിധി വൈപരീത്യം പോലെ നമ്മെ വേട്ടയാടുന്നത് ശിഷ്ടം. ബാക്കിയെല്ലാം നമുക്ക് വെറുതെ സങ്കല്പിക്കാന്‍ മാത്രം.

എന്നിരുന്നാലും, ഒരാശ്വാസത്തിന് : ഈ ചെറിയ കേരളത്തിലും ചിലത് സംഭവിച്ചു. 

കെ പി സി സി രാജ്മോഹന്‍ ഉണ്ണിത്താന് സീറ്റ് നിഷേധിച്ചു.

പക്ഷെ ലീഗ് ചിന്തിക്കുന്നത് അതല്ല. മച്ചിപ്പശു എന്തിനു ഗര്‍ഭധാരണത്തെ കുറിച്ചു അസ്വസ്ഥപ്പെടണം...!!!!???

No comments: