Wednesday, April 1, 2026

മുസ്ലിം രാജ്യങ്ങളിൽ ഉണ്ടായിരുന്ന ജൂതൻമാർ എവിടെപ്പോയി?

മതം എന്നത് വംശമല്ല. 


വംശീയതയെ തകർക്കുന്നതാണ് മതം. 


പ്രത്യേകിച്ചും മനുഷ്യരെ മൊത്തം ഒരൊറ്റ ദൈവത്തിന്റെ സൃഷ്ടിയായി ഒന്നായി കാണുന്ന ഇസ്ലാംപോലുള്ള മതം വംശീയതയെയും സങ്കുചിത ദേശീയതയെയും തകർക്കുന്നതാണ്.


വംശത്തിലേക്കും ദേശത്തിലേക്കും (രാജ്യത്തിലേക്കും) ആർക്കും എങ്ങിനെയും കയറിച്ചെല്ലാൻസാധിക്കില്ല. ജാതിയിലെന്നത് പോലെ. വെറും ജന്മം കൊണ്ട്. 


വംശം തെരഞ്ഞെടുപ്പല്ല. 


മതം തെരഞ്ഞെടുപ്പാണ്, മാറാൻ സാധിക്കുന്നതാണ്. 


ജാതിചിന്തയിൽ ഊന്നിനിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിൽ മതംമാറ്റം എന്തോ ഭീകരമായസംഗതിയായി തോന്നുന്നത്.


ഇനി, ജൂതമതവും ഇസ്രായേലും തമ്മിലുള്ള വ്യത്യാസം പറയാം. 


ജൂതമതം ആർക്കും സ്വീകരിക്കാം, ആർക്കും സ്വീകരിക്കാൻ സാധിക്കണം. ജൂതമതം നാംപൊതുവായി മനസ്സിലാക്കുന്നത് പോലെ ഒരു മതം തന്നെയെങ്കിൽ പ്രത്യേകിച്ചും.


ഇസ്രായേൽ എന്നത് മതമല്ല, രാജ്യമല്ല. 


ഇസ്രായേൽ എന്നത് ഏറെക്കുറെ ഒരു വംശമാണ്.


ജേക്കബ് (യാഖൂബ്) എന്ന പ്രവാചകന് ദൈവം പതിച്ചു കൊടുത്തെന്ന് കണക്കാക്കപ്പെടുന്ന പേരാണ്ഇസ്രായേൽ.


ജാക്കബിന്റെ സന്തതികളായ പിന്മുറക്കാരെയാണ് ഇസ്രായേലികൾ എന്നറിയപ്പെടുന്നത്. 


ബനി ഇസ്രായേൽ. ഇസ്രായേൽ സന്തതികൾ എന്ന അർത്ഥത്തിൽ. 


അതുകൊണ്ടാണ് പറഞ്ഞത് ഫലസ്തീൻ മേഖലകളിൽ പാരമ്പര്യമായി ഉള്ള, ഉണ്ടായിരുന്ന (മതംമാറിയും അല്ലാതെയുമുള്ള) വിഭാഗമാണ് ഇസ്രയേലികൾ എന്ന ജാക്കബിന്റെ സന്താനപരമ്പരകൾഇസ്രായേൽ എന്ന ബനി ഇസ്രായേൽ. ഇസ്രായേൽ വംശീയത യും വംശ ചിന്തയും ഇല്ലാതാക്കിഇസ്ലാം. മനുഷ്യരെ മുഴുവൻ ഒന്നാക്കി ഇസ്ലാം. അങ്ങനെ ഇസ്രായേൽ വംശ ചിന്ത ഇല്ലാതായഒറിജിനൽ ഇസ്രയേലികൾ ആയി അവിടത്തുകാർ. അവിടെ ഇപ്പോൾ ലോകത്തിന്റെനാനാഭാഗങ്ങളിൽ നിന്നും കടന്നുവന്നവർ പാരമ്പര്യ ഇസ്രയേലികൾ അല്ല. ജൂത മതവിശ്വാസികൾമാത്രമാണ്.


മതം വംശമല്ലാത്തത് കൊണ്ട് തന്നെ, മതം സങ്കുചിത ദേശീയതക്കും അപ്പുറമുള്ളതായത് കൊണ്ട്തന്നെ എല്ലാ ദേശത്തുകാരും ഒരുപോലെ ഒറിജിനൽ മതവിശ്വാസികൾ തന്നെ. 


അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുസ്ലിംകളും ലോകത്തെവിടെയുള്ള മുസ്ലിംകളും ഒരുപോലെഒറിജിനൽ.


വിശ്വാസം കൊണ്ട് നടപ്പാക്കുന്ന അവരുടെ ആ മതത്തിൽ ആ മതത്തിന്റെ ഒറിജിനൽവിശ്വാസികളായി അവർ. 


കമ്യൂണിസ്റ്റ്കാരനും കോൺഗ്രസുകാരനും ക്യാപ്പിറ്റലിസ്റ്റും ഒക്കെ ആവുന്നത് പോലെ തന്നെമതവിശ്വാസി ആവുന്നത്.


*******


ചോദ്യം: മുസ്ലിം രാജ്യങ്ങളിൽ ഉണ്ടായിരുന്ന ജൂതൻമാർ എവിടെപ്പോയി?


കൂടുതൽ ശരിയെന്ന് തോന്നുന്ന മതത്തിലേക്ക് മതം മാറിയാൽ എങ്ങോട്ട് പോകാനാണ്?


ത്രിപുരയിലെ കമ്യൂണിസ്റ്റുകാർ എങ്ങോട്ട് പോയി?


ഈസ്റ്റ് യൂറോപ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകാർ എങ്ങോട്ട് പോയി?


ഉത്തരേന്ത്യയിലെ കോൺഗ്രസുകാർ എവിടെപ്പോയി?


ഇനി ഭാവിയിൽ ഇപ്പോഴത്തെ ബിജെപിക്കാർ എവിടെപ്പോകും?


ചില ബോധ്യതകൾക്കനുസരിച്ച് പുതിയ ബോധ്യയിലേക്ക് മാറി, മാറും.


അത്ര തന്നെ.


അതുപോലെ തന്നെ.


*******


അതുകൊണ്ട് കൂടിയാണ് പറയുന്നത്: ഇസ്രയേലികൾ എന്നത് എവിടെയുമുള്ള ജൂതവിശ്വാസികൾ അല്ല. 


പ്രവാചകൻ യാഖൂബും യാഖൂബിന്റെ മക്കളുമാണ്. 


അതുകൊണ്ട് തന്നെ ഇസ്രയേലികൾ ഫലസ്തീനികളായ തദ്ദേശീയരാണ്.

No comments: