സൊഹ്റാൻ മംദാനിയെ പോലുള്ള,
ഒരു മുസ്ലിം പേരുള്ള,
വിദേശ വേരുള്ള,
താൻ മുസ്ലീമാണെന്ന് ആർജ്ജവത്തോടെ തുറന്നുപറയുന്ന,
അമേരിക്ക പോലുള്ള നാട്ടിലായിട്ടും ഖുർആനിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന
ഒരു നേതാവിനെ
ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി
അവതരിപ്പിക്കുമോ , മുന്നോട്ട് വെക്കുമോ?
ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി
ആ നിലക്ക് ഒരു നേതാവിനെ
മുന്നോട്ട് കൊണ്ടുവരുമോ?
അങ്ങനെ ഒരു നേതാവിനെ വളർത്താനും
അങ്ങനെ ഒരു നേതാവിനെ മുന്നോട്ട് വെക്കാനും
ഇന്ത്യൻ രാഷ്ട്രീയ കാപട്യവും
ഇന്ത്യൻ രാഷ്ട്രീയ ഭീരുത്വവും
ഇൻഡ്യയിൽ ഉണ്ടായ വെറുപ്പിന്റെ രാഷ്ട്രീയവും
ആ വെറുപ്പിന്റെ രാഷ്ട്രീയം
അന്തർലീനമാക്കി ഉണ്ടാക്കിയെടുത്ത
ചേരിതിരിവും സമ്മതിക്കുമോ?
അങ്ങനെ ഒരു നേതാവിനെ വളർത്താനും
അങ്ങനെ ഒരു നേതാവിനെ മുന്നോട്ട് വെക്കാനുമുള്ള
പ്രത്യേശാസ്ത്രപരതയും
ആദർശധീരതയും
ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക്
ഉണ്ടോ, ഉണ്ടാവുമോ?
അങ്ങനെയുള്ള രാഷ്ട്രീയത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും മാത്രം
ഇന്ത്യൻ ജനാധിപത്യം വളർന്നിട്ടില്ല
എന്നത് വേദനാജനകമായ വസ്തുത.
അങ്ങനെയൊരു ജനാധിപത്യത്തെ
ഉൾക്കൊള്ളാൻ മാത്രം
ഇന്ത്യൻ ജനതയും വളർന്നിട്ടില്ല
എന്നത് വേദനാജനകമായ ദുരന്തം.
അതുകൊണ്ട് തന്നെ
ഇന്ത്യക്കൊരു മുസ്ലീം പേരുള്ള
പ്രധാനമന്ത്രി എന്നത്
ചിന്തിക്കാൻ പോലുമാവില്ല.
എല്ലാം പോട്ടെ.
മുപ്പത് ശതമാനം മുസ്ലിംകൾ ഉണ്ടായിട്ടും
കേരളത്തിലോ ബംഗാളിലെ ആസാമിലോ
ഒരു മുസ്ലിം പേരുള്ള മുഖ്യമന്ത്രി
എന്നത് ചിന്തിക്കാനാവുമോ?
അത്രക്കല്ലേ ഇവിടത്തെ
അരമനയിൽ ആടിത്തിമാർക്കുന്ന,
എല്ലാ രാഷ്ട്രീയ പാർട്ടികളും
കപടമതേതരത്വത്തിന്റെ
കവറിൽ ഒളിപ്പിച്ചുവെക്കുന്ന
മുസ്ലിം പേരിനോടുള്ള
വിരോധവും വെറുപ്പും
ഒപ്പം ഇസ്ലാം ഭയവും.

.jpg)