വെനിസ്വേല ആദ്യത്തേതും അവസാനത്തേതുമല്ല.
തെമ്മാടികൾ ലോകവും രാജ്യവും ഭരിക്കുന്നുവെന്നായാൽ തെമ്മാടിത്തം നിയമവും നീതിയുമാകും.
ശരിക്കും തെറ്റിനും അവരവർ അപ്പപ്പോൾ നിശ്ചയിക്കുന്നതല്ലാത്ത രേഖകളും അടിസ്ഥാനങ്ങളുംഇല്ലാത്ത തെമ്മാടികൾ നിയമത്തിനും നീതിക്കും വേണ്ട മാനദണ്ഡങ്ങൾ തെമ്മാടിത്തമായി മാറ്റും.
രാഷ്ട്രവും അധികാരവും ഉള്ള തെമ്മാടികൾ, തെമ്മാടിത്തത്തെ ചോദ്യംചെയ്യുന്ന പാവം പൗരന്മാരെമുഴുവൻ തെമ്മാടികളായ അവരുണ്ടാക്കുന്ന നിയമവും നീതിയും വെച്ച് അക്രമികളുംതീവ്രവാദികളും ഭീകരരുമായി ചിത്രീകരിക്കും .
മതേതരത്വം, ജനാധിപത്യം, ദേശീയത, ഉഗ്രദേശീയത എന്നൊക്കെ അവർ സുന്ദരമായ പേരിട്ട്മറയുണ്ടാക്കുമെങ്കിലും അടിസ്ഥാനപരമായി അധികാരവും തെമ്മാടിത്തവും കെട്ടുപിണഞ്ഞാണ്.
അധികാരവും തെമ്മാടിത്തവും ഒരേ ശരീരത്തിന്റെ രണ്ട് കണ്ണുകളും രണ്ട് കൈകളുമാണ്.
അവിടെ തെമ്മാടിത്തത്തിന്റെ നോട്ടവും നേട്ടവും അധികാരവും ലാഭവും അധിനിവേശവുംമാത്രമാണ്.
ലാഭവും അധികാരവും അധിനിവേശവും മാത്രം ലക്ഷ്യമുള്ള അമേരിക്ക കൃത്യമായും വെറുമൊരുതെമ്മാടി രാജ്യമാണ്.
പക്ഷേ പൂച്ചക്ക് ആര് മണികെട്ടും?
അമേരിക്കയും അതുപോലുള്ള താൽക്കാലിക രാജാക്കന്മാരും നഗ്നരാണെന്ന് പറയാൻതന്റേടമുള്ളവർ രാജ്യത്തിലും ലോകത്തിലും വളരെ കുറവ്.
തന്റേടമുള്ളവർ മുഴുവൻ തീവ്രവാദികളും ഭീകരരുമായി ചിത്രീകരിക്കപ്പെട്ട് കൊല്ലപ്പെടുന്നു, തടവിലേറുന്നു.
പിന്നെയുള്ളവരധികവും അർണബ് ഗോസ്വാമിമാർ മാത്രം.
അധികാരത്തിനും തെമ്മാടിത്തത്തിനും നല്ല ഭാഷയിൽ ഓശാന പാടുന്നവർ.
അധികാരവും തെമ്മാടിത്തവും പടച്ചുവിടുന്ന വാർത്തകൾ മാത്രം പറയുകയുംവ്യാഖ്യാനിച്ചുകൊടുക്കുകയും ചെയ്യുന്നവർ.
പക്ഷേ, തമ്മാടികൾ (അത് അമേരിക്കയായാലും മറ്റേത് രാജ്യമായാലും മറ്റാരായാലും) തങ്ങളുടെചൊൽപ്പടിക്ക് കീഴിൽ നിൽക്കാത്ത രാജ്യങ്ങളെയും സംഘടനകളെയും തെമ്മാടികളായിചിത്രീകരിക്കും. അത് ഇറാനായാലും യമനായാലും വെനിസ്വേല ആയാലും ഇറാഖും ലിബിയയുംഅഫ്ഗാനിസ്ഥാനും ആയാലും.
തങ്ങൾക്ക് പറ്റിയ തെമ്മാടികൾ മാത്രം തങ്ങളുടെ സ്വാധീന-അധിനിവേശ ഇടങ്ങൾ ഭരിക്കുന്നുഎന്നുറപ്പ് വരുത്തും.
അതിനാൽ തന്നെ തെമ്മാടികൾ അവർക്ക് വേണ്ട തെമ്മാടികളെ അവിടവിടെ നിയന്ത്രിക്കാൻഉണ്ടാക്കും, അല്ലാത്തവരെ എങ്ങനെയും താഴെ ഇറക്കും.
ഈജിപ്തിൽ മുർസിയെ ചെയ്തത് പോലെ.
ഇപ്പോൾ ഇറാനെതിരെയും ബെനിസ്വേലക്കെതിരെയും ചെയ്യുന്നത് പോലെ.
അവർക്ക് വേണ്ടാത്തവരെയും അവർക്ക് വേണ്ടാതാവുന്നവരെയും ഓടിത്തളർന്ന കുതിരയെചെയ്യുന്നത് പോലെ തെമ്മാടികൾ നിഷ്ഠൂരമായി ഒഴിവാക്കിക്കളയും, കൊന്നുകളയും.
തെമ്മാടികളെന്ന് കാണിച്ചും വരുത്തിയും ആടിനെ പട്ടിയാക്കി തന്നെ കൊന്നുകളയും.
സദ്ദാമിനെയും ബിൻലാദനെയും ഗദ്ദാഫിയെയും ഭീന്ദ്രൻവാലയെയും എൽടിടിയെയും വളർത്തിയതുംപിന്നീട് ചെയ്തതും പോലെ തന്നെ.
തങ്ങളുദ്ദേശിക്കുന്നവരെ വിഷം കുത്തിക്കൊല്ലാൻ തേളുകളെയും പാമ്പുകളെയും സാമ്രാജ്യത്തതെമ്മാടികൾ തന്നെ വളർത്തും.
ആവശ്യം കഴിഞ്ഞാൽ, ആ തേളുകളും പാമ്പുകളും അവരെ തന്നെ ആക്രമിക്കുമെന്നായാൽകഥകളുണ്ടാക്കി എന്തൊക്കെയോ ആരോപിച്ചും മറ്റും ഇല്ലാതാക്കിക്കളയും.
തങ്ങൾ വളർത്തിയെടുത്ത സദ്ദാമും ബിൻലാദനും അലഖ്വൈദയും ഐസിസും തങ്ങളെ തന്നെആക്രമിക്കും എന്ന് കണ്ടപ്പോഴാണ് അമേരിക്ക മറ്റു കാരണങ്ങൾ ഉണ്ടാക്കി ആരോപിച്ച് കൈകാര്യംചെയ്തത്.
ഭീന്ദ്രൻവാലയും എൽടിടിയും മറിച്ചല്ല.
അവരെല്ലാവരും സ്വയമായി വളർന്നു കഴിഞ്ഞെന്നായപ്പോൾ വളർത്തിയവരെ തിരിച്ചുകുത്തുകയുംചെയ്തു.
രണ്ട് പ്രധാനമന്ത്രിമാർ അവർ തന്നെ വളർത്തിയെടുത്ത പാമ്പിന്റെയും തേളിന്റെയും വിഷമേറ്റ്കൊല്ലപ്പെട്ടു, വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടു. അങ്ങനെ പലതും…
തെമ്മാടികളായ രാഷ്ട്രഭരണകൂടങ്ങൾ വിചാരിക്കുമ്പോൾ മാത്രം അൽഖ്വൈദയും ഐസിസുംഇന്ത്യൻ മുജാഹിദീനും പിന്നെ നാം ഒരിക്കലും കാണാത്ത, കേൾക്കാത്ത പേരുകളുള്ളസംഘടനകളും (ഏറെയും മുസ്ലിം-ഇസ്ലാം-അറബി പേരുകളിൽ) മറ്റും ഉണ്ടാവും. അവിടവിടെഉണ്ടാവുന്ന ബോംബ് സ്ഫോടനങ്ങളുടെയും ആക്രമണങ്ങളുടെയും ഉത്തരവാദിത്തം നാട്ടുകാർആരുമറിയാത്ത, ആർക്കും അറിയാനാവാത്ത ഫോൺവിളികളിലൂടെ ഏറ്റെടുക്കും, ഏറ്റെടുത്തെന്ന്വരുത്തും
തെമ്മാടികളുടെ ആവശ്യം കഴിയുമ്പോൾ അവയൊക്കെ ഇല്ലാതാവും, അവയെയൊക്കെതെമ്മാടികൾ ഇല്ലാതാക്കും.

.jpg)
No comments:
Post a Comment