Monday, January 5, 2026

വെനിസ്വേലയുടെ വഴിയിലും സ്വഭാവത്തിലുമാണോ വർത്തമാന ഇന്ത്യ?

അമേരിക്കൻ മാധ്യമങ്ങൾ പറഞ്ഞു കേൾക്കുന്നത് പോലെയായിരുന്നു നിക്കോളാസ് മഡൂറോയുടെ ഭരണകൂടം വെനീസ്വലയിൽ ചെയ്തതെങ്കിൽ:


(അമേരിക്കൻ മാധ്യമങ്ങൾ മുൻപ് ഇതുപോലെ പച്ചക്കളവ് മാത്രം പറഞ്ഞായിരുന്നു ഇറാഖിനെ ആക്രമിച്ച് നശിപ്പിച്ചതും സദ്ദാം ഹുസൈനെ കൊന്നതും):


ഏറെക്കുറെ അമേരിക്കൻ മാധ്യമങ്ങൾ പറഞ്ഞുവരുന്ന അതേ വെനിസ്വേലയുടെ വഴിയിലും സ്വഭാവത്തിലുമാണോ ഇന്ത്യ അടക്കമുള്ള പല വർത്തമാനകാല രാജ്യങ്ങളിലെയും ഭരണകൂടങ്ങളും ഭരണകൂട പാർട്ടിയുടെ രാഷ്ട്രീയവും പോകുന്നത് എന്ന് തോന്നിപ്പോകുന്നത് നമ്മെ പേടിപ്പിക്കണം.


ഏറെക്കുറെ 1984 ജോർജ് ഒർവൽ വിവരിച്ച രാജ്യം പോലെയാവാൻ ഒരുങ്ങുംവിധം


പിന്നീട് വേണ്ടെന്ന് വെക്കാൻ നിർബന്ധിതമായ സഞ്ചാർ സാത്തി പോലുള്ള ആപ്പുകൾ വരെ അതിലേക്കുള്ള മറ്റൊരു ചുവടുവെപ്പ് കൂടിയാണെന്നറിഞ്ഞ് ഓർക്കുമ്പോൾ പ്രത്യേകിച്ചും.


മുഴുവൻ സർക്കാർ ഏജൻസികളെയും കോടതികളെയും വരുതിയിലാക്കി അതുവെച്ച് പ്രതിപക്ഷത്തെ പോലും ഇല്ലാതാക്കി മഡൂറോയുടെ ഭരണകൂടം വെനീസ്വാലയിൽഎന്ന് അമേരിക്കൻ-പാശ്ചാത്യ വാർത്താമാദ്ധ്യമങ്ങൾ നിറംപിടിപ്പിച്ച വാർത്തകൾ പറയുന്നു.


എല്ലാം ഭരണകൂട രാഷ്ട്രീയത്തിന് വേണ്ടവിധം മാത്രം ഒരുക്കിവെച്ച്


ഭരണത്തെ കൂടുതൽ കൂടുതൽ കേന്ദ്രത്തിലേക്ക് കേന്ദ്രീകരിച്ച്


പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും നോക്കുകുത്തിയാക്കുന്ന


അങ്ങനെ പ്രതിപക്ഷ മുക്ത രാജ്യം പൂവണിയിക്കുന്ന


(ഇന്ത്യയിൽ കോൺഗ്രസ്സ്  മുക്തമെന്നതിന്റെ വിശാലമായ ഉദ്ദേശവും അജണ്ടയും ) 


വഴിയായിരുന്നു മഡൂറോയുടെ വഴിയെന്ന് പറഞ്ഞുകേൾക്കുന്നു.


ഏറെക്കുറെ വർത്തമാന ഇന്ത്യയിൽ സംഭവിക്കുന്നതെന്ന് പരക്കെ ഇന്ത്യക്കകത്ത് തന്നെആരോപിക്കപ്പെടുന്ന അതേ സംഗതിഅതേ കാര്യംഅതേ രീതി.


ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ വിമർശിക്കുന്നവരെ മുഴുവൻ ആവുന്നത്ര രാജ്യദ്രോഹികളെന്ന് വരുത്തുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തി അയോഗ്യരാക്കുന്നപരിഹസിക്കുന്ന മറൂഡോയുടെ വഴി.


ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ വിമർശിക്കുന്നവരുടെമേൽ വിദേശബന്ധം ആരോപിക്കുന്നവിദേശത്ത് സ്വന്തം രാജ്യത്തെ മോശമായി കാണിക്കുംവിധം സംസാരിച്ചു എന്ന് ആരോപിച്ച് അയോഗ്യരാക്കുന്നഅങ്ങനെ രാജ്യദ്രോഹിയാക്കുന്ന മറൂഡോയുടെ വഴി.


ഒരൊറ്റ വ്യത്യാസം


ഇക്കാര്യത്തിൽ വെനീസ്വലയെ ലോക തെമ്മാടിയായ അമേരിക്ക ചോദ്യം ചെയ്തത് പോലെയും,


വെനീസ്വലയിൽ അന്താരാഷ്ട്ര മര്യാദകളെയും

നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടു അമേരിക്ക കയറി ഇടപെട്ടത് പോലെയും


ഇന്ത്യയെ ചോദ്യം ചെയ്യാനും ഇന്ത്യയിൽ കയറി ഇടപെടാനും അമേരിക്കയോ മറ്റേതെങ്കിലും ശക്തിയോ ധൈര്യവും താൽപര്യവും ഉണ്ടാവാൻ സാധ്യതയില്ല എന്നുമാത്രം


കാരണം,


ഒന്നാമതായിഇന്ത്യ അത്രക്ക് ചെറുതുമല്ല എന്നതിനാൽ.


രണ്ടാമതായിഇന്ത്യ അത്രക്ക് അടുത്തല്ലഅതുകൊണ്ട് ഇല്ലാക്കഥകളായ ലഹരിമരുന്നിന്റെ കടത്ത്പോലുള്ള ആരോപണങ്ങൾ ഇന്ത്യക്കെതിരെ നടത്തി ഇടപെടുക എളുപ്പമല്ല.


മൂന്നാമതായിഅമേരിക്കയെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ മാത്രമുള്ള എണ്ണ സമ്പത്തോ മറ്റ്സമ്പത്തോ കൂടുതലായി ഇന്ത്യയിൽ ഇല്ല എന്നത് തന്നെ


എന്തെല്ലാമോ അളവുകോലുകൾ കൃത്രിമമായുണ്ടാക്കി ഊതിവീർപ്പിച്ച് അഞ്ചാം സാമ്പത്തിക ശക്തിയെന്ന് കാണിക്കുന്ന ഇന്ത്യയുടെ നാല് ട്രില്യൺ ജിഡിപിക്കപ്പുറംഇന്ത്യയുടെ  ജിഡിപി തന്നെയും വിരലിലെണ്ണാവുന്ന കുറച്ച് സമ്പന്നരിൽ ഒതുങ്ങിനിൽക്കുന്നതാണെന്ന് ലോകം മുഴുവൻ അറിയുന്നതിനാൽ.


വിരലിലെണ്ണാവുന്ന കുറച്ച് സമ്പന്നരിൽ ഒതുങ്ങിനിൽക്കുന്നതും കഴിച്ച് ബാക്കി ജിഡിപി ജനങ്ങളിലേക്ക് വിതരണം ചെയ്താൽ വെറും ദരിദ്രനാരായണൻമാരുടെ നാടാണ് ഇന്ത്യയെന്ന്എല്ലാവരും മനസ്സിലാക്കുന്നതിനാൽ.


ഇനി അഥവാ ഇന്ത്യയുടെ മുഴുവൻ ജിഡിപി തന്നെയും മുഴുവൻ ജനങ്ങൾക്കും തുല്യമായി വിഭജിച്ചുകിട്ടുന്നു എന്ന് തന്നെ വെക്കുക


അപ്പോഴും ഇന്ത്യയിലെ ജനങ്ങളായ 140 കോടി കൊണ്ട് മൊത്തം ജിഡിപിയെ ഹരിച്ചാൽ കിട്ടുന്ന ഇന്ത്യക്കാരന്റെ വ്യക്തിഗത ആളോഹരി വരുമാനം വളരേ കുറവായിരിക്കും നിലക്ക് ഇന്ത്യആളോഹരി വരുമാനത്തിൽ വളരെ പിറകിൽ നിൽക്കുന്ന ദരിദ്ര രാജ്യമാണ് എന്നതിനാൽ.


 ഇന്ത്യയെന്ന ദരിദ്രരാജ്യത്തിൽ ആകയാലുള്ളതോ


വലിയ ദരിദ്രജനസമ്പത്ത് മാത്രം.


ചെറിയ ജിഡിപിയും വലിയ ദരിദ്രജനതയും


ക്ഷീണിച്ച വലിയ ശരീരവും വളരേ കുറച്ച് ഭക്ഷണവും.


ജിഡിപിയിൽ മൂന്നാം സ്ഥാന രാജ്യമായ 7 കോടി ജനസംഖ്യ മാത്രമുള്ള ജർമ്മനിയുമായി തട്ടിച്ചുനോക്കിയാൽ ഇന്ത്യയുടെ ജനസംഖ്യ ഇരുപതിരട്ടി


എന്നുവെച്ചാൽ ചുരുങ്ങിയത് ഇന്ത്യയുടെ ഇരുപതിരട്ടി ആളോഹരി വരുമാനം ജർമ്മനിക്ക്.


ജിഡിപിയിൽ നാലാം സ്ഥാനത്തുള്ള ജപ്പാന്റെ ജനസംഖ്യ വെറും പന്ത്രണ്ട് കോടി


അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയുടെ പന്ത്രണ്ടിലൊന്ന് ജനസംഖ്യ മാത്രം ജപ്പാനിലെ ജനസംഖ്യ


ജപ്പാന്റേത് ചുരുങ്ങിയത് ഇന്ത്യയുടെ പന്ത്രണ്ടിരട്ടി ആളോഹരി വരുമാനം.


മുപ്പത് ട്രില്യനുമായി ജിഡിപിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയുടെ ആളോഹരിവരുമാനം ഇന്ത്യയുടേതിനേക്കാൾ ഏകദേശം മുപ്പതിരട്ടിയിൽ കൂടുതൽ.


സമ്പത്തിന് പകരം ഇന്ത്യയിലുള്ള അമിത ദരിദ്രജനസമ്പത്തിനെ അമേരിക്കക്കും ആർക്കും വേണ്ട


തത്തുല്യമായ വിഭവങ്ങളുടെ (ജിഡിപിയുടെപിന്തുണയില്ലാത്ത ദരിദ്രജനസമ്പത്ത് ബാദ്ധ്യതയും ഭാരവും ആണെന്ന് ആരും മനസ്സിലാക്കുന്നു


ജനാധിപത്യം വേണ്ടവിധം ഫലവത്തായി നടപ്പാക്കുന്നതിന് വലിയ ദരിദ്രജനസമ്പത്ത് തടസ്സമെന്നും.


പ്രത്യേകിച്ചും ജനസമ്പത്ത് ബോധവും വിവരവും ഇല്ലാത്തത് കൂടിയാണെങ്കിൽ ബാദ്ധ്യതയുംഭാരവും മാത്രമാവുംജനാധിപത്യത്തിന് തീരെ പറ്റാത്തതുമാവും.


ബോധവും വിവരവും ഇല്ലാത്ത ജനതയിൽ നിന്ന് കുറച്ചെങ്കിലും ബുദ്ധിയും കഴിവുമുള്ളവരെ തൊഴിലിന് വേണ്ടി വിലക്കെടുക്കാൻ ഒരു ബുദ്ധിമുട്ടും വർത്തമാനലോകത്തും വർത്തമാനകാലത്തിലും മറ്റൊരു രാജ്യത്തിനും ശക്തിക്കും ഇല്ല


എല്ലാ നിലക്കും പ്രതീക്ഷ നഷ്ടപ്പെട്ട ദരിദ്രരാണെങ്കിൽ എങ്ങനെയെങ്കിലും എവിടേക്ക് വേണമെങ്കിലും ജീവിതമാർഗ്ഗവും ഉപജീവനവും തേടി പോകാനും തയ്യാർ.

No comments: