ഇസ്ലാമിനെ എന്തിന് വിമർശിക്കണം?
പൗരോഹിത്യം തൊട്ടുതീണ്ടാത്ത ഇസ്ലാം നൽകുന്ന വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഒന്നുംഒരുനിലക്കും വിശ്വാസികളെ ചൂഷണം ചെയ്യുന്നതല്ല. ഭണ്ഡാരപ്പെട്ടികൾ നിറക്കാൻഉദ്ദേശിച്ചുള്ളവയല്ല.
ഉള്ളത് മുഴുവൻ പാവങ്ങളെ സഹായിക്കുന്നത്, സാമൂഹ്യനീതി ഉറപ്പിക്കുന്നത്, ചൂഷണങ്ങളെതടയുന്നത്.
സാമൂഹ്യനന്മയും സാമൂഹ്യക്ഷേമവും മാത്രം ലക്ഷ്യവും ഫലവുമാക്കുന്ന നല്ല ജീവിതവ്യവസ്ഥനൽകുന്നു ഇസ്ലാമിക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും.
ഇസ്ലാമിനേക്കാൾ നല്ലത് പകരമില്ലാതെ, പകരമായി ഇസ്ലാമിനെക്കാൾ നല്ലതും സമഗ്രമായതും ഇന്ന്ഭൂമിയിൽ കാണിക്കാനില്ലാതെ എന്തിന് ഇസ്ലാമിനെ വിമർശിക്കണം?
വിമർശിക്കുന്നവരൊക്കെയും സ്വയം മുങ്ങുന്ന തോണിയിൽ. കച്ചവടക്കണ്ണും ചൂഷണവ്യവസ്ഥയുംമാത്രം കയ്യിലുള്ളവർ.
അവരുടെ മുങ്ങുന്ന തോണിയിൽ നിന്ന്, മുങ്ങാൻ മാത്രം വിധിയും യോഗ്യതയുമുള്ള താത്ക്കാലികതോണിയിൽ നിന്ന്, അവർ ഇസ്ലാമെന്ന നല്ല തോണിയെ മുക്കാൻ ശ്രമിക്കുന്നു.
ഇസ്ലാമിനേക്കാൾ നല്ലതും സമഗ്രമായതും പ്രായോഗികമായതും വെച്ചും കാണിച്ചുമല്ല അവരാരുംഇസ്ലാമിനെ വിമർശിക്കുന്നത്.
സ്വന്തമായി വീടില്ലാത്ത തെരുവ് തെണ്ടികൾ അസൂയമൂത്ത് കാണുന്ന നല്ല വീടുകൾക്ക് നേരെകല്ലെറിയും പോലെ മാത്രം ഏറെക്കുറെ എല്ലാ ഇസ്ലാം വിമർശനങ്ങളും.
പകരമൊരു കുടിൽ പോലും ഇല്ലാത്തവനും, പകരമൊരു കുടിൽ പോലും വെക്കാൻസാധിക്കാത്തവനും തറവാട് തകർക്കും പോലുള്ളത് ഇവരുടെയൊക്കെയും ഇസ്ലാം വിമർശനം.

.jpg)
No comments:
Post a Comment