ഇറാനെന്ന മറ്റൊരു രാജ്യത്ത് അമേരിക്ക കലാപങ്ങൾ ഉണ്ടാക്കുന്നു, ബോംബിടുന്നു.
അത് കണ്ടിട്ട് എന്തിനെന്നില്ലാതെ ഇവിടത്തെ ദേശീയവാദികൾ ആഘോഷിക്കുന്നു.
ഓർക്കണം: ആഘോഷിക്കുന്നത് ആരാണ് ?
ഈ രാജ്യത്തെ (മറ്റൊരു രാജ്യത്തെ) ദേശീയവാദികൾ.
ഉഗ്രദേശീയവാദികൾ.
ഈ ദേശീയവാദികളുടെത് എന്തൊരു ദേശീയത?
അവരുടെ ദേശീയതയുടെ നിർവ്വചനം എന്താണാവോ ?
അവർക്ക് മാത്രമേ, അവരുടെ നാടുമായി ബന്ധപ്പെട്ട് മാത്രമേ ദേശീയതയും ദേശീയവികാരവുംപാടുള്ളൂ എന്നുണ്ടോ ?
അതാണ് മനസ്സിലാവാത്തത്.
തങ്ങളുടെ അമ്മ മാത്രം അമ്മ.
മറ്റാരുടെയും അമ്മ അമ്മയല്ല, മറ്റുള്ളവർക്ക് പോലും അവരുടെ അമ്മ അമ്മയല്ല എന്ന് പറയുന്നവല്ലാത്ത തരം അമ്മ നിർവ്വചനം, മാതൃസ്നേഹം.
അമേരിക്കയുടേതായ ആയുധക്കരുത്ത് മാത്രം വെച്ച് നൂറായിരം ന്യായങ്ങളും കഥകളും കളവുകളുംഉണ്ടാക്കി പ്രചരിപ്പിച്ചിട്ട് ഇറാനെതിരെ ചെയ്യുന്ന ഇതേകാര്യം അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോനമ്മുടെ സ്വന്തം രാജ്യത്തിനെതിരെയും ചെയ്താലോ?
അങ്ങനെ നമ്മുടെ സ്വന്തം രാജ്യത്തിനെതിരെ ഇങ്ങനെ ചെയ്യുന്നവരെയും, നമ്മുടെ സ്വന്തംരാജ്യത്തിനെതിരെ ചെയ്യുന്നതിനെ ഇങ്ങനെ ആഘോഷിച്ച് പിന്തുണക്കുന്നവരെയും നാം എങ്ങനെകാണും, പരിഗണിക്കും?

.jpg)
No comments:
Post a Comment