ഇറാൻ മോശമെന്ന് പറയുന്നതാരൊക്കെയാണ്?
അമേരിക്കയുടെ തലപ്പത്തുള്ള തെമ്മാടിയും പെണ്ണുപീടിയനും മാത്രമായവൻ.
ഒപ്പം അതിലും വലിയ തെമ്മാടി നെതന്യാഹുവും ഇസ്രായേലും.
എന്നിട്ടോ?
അങ്ങനെയുള്ള തെമ്മാടികൾ തങ്ങളുടെ ആയുധക്കരുത്തു മാത്രം വെച്ച് ലോകത്തുള്ള മാന്യന്മാരെയും നല്ലവരെയും ചോദ്യം ചെയ്ത്, വിരട്ടി ലോകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
ഇറാനിലെ പ്രതിഷേധങ്ങൾക്ക് ഇസ്രായേലും അമേരിക്കയും ശക്തമായ പിന്തുണ നൽകുന്നുഎന്നറിയുമ്പോൾ തന്നെ കാര്യങ്ങളുടെ ദിശയും ഗതിയും മനസ്സിലാക്കേണ്ടതാണ്.
അങ്ങാടിയിൽ ഇറാനുമായി തോൽക്കുന്നവർ അടുക്കളയിൽ അമ്മയോട്.
മേമ്പൊടിക്ക് നാധിപത്യവും മനുഷ്യാവകാശവും പറഞ്ഞ് വരുന്ന കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്ന്.
യഥാർത്ഥത്തിൽ ഇറാനിലെ പ്രതിഷേധങ്ങൾക്ക് ഇസ്രായേലും ഇറാനും ശക്തമായ പിന്തുണനൽകുകയാണെന്നല്ല മനസ്സിലാക്കേണ്ടത്.
പകരം ഇസ്രായേലും അമേരിക്കയും തന്നെ പണവും ലഹരിയും കൊടുത്ത് ഇറാനിൽ പ്രതിഷേധങ്ങൾ ഉണ്ടാക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.
തെമ്മാടിയും പെണ്ണുപീടിയനും മാത്രമായ അമേരിക്കയുടെ നേതാവിന് ലാഭവും അധികാരവും കൂട്ടിയെടുക്കാൻ വേണ്ട എന്തക്രമവും ചെയ്യുക എന്നത് വളരെ സാധാരണമായ കാര്യം.
ന്യായവും അന്യായവും താൻ പറയും പോലെ മാത്രമാക്കി തടിമിടുക്കും ആയുധക്കരുത്തും മാത്രംവെച്ച് വിരട്ടി അവൻ ലോകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
പക്ഷേ ഒന്നറിയുക: ആയുധക്കരുത്തും പട്ടാളവും പൊലീസും കൊണ്ട് ഇസ്ലാമിനെയും മുസ്ലിംകളെയും ശാരീരികമായി നേരിടാനും തോല്പിക്കാനും സാധിച്ചേക്കും.
ആയുധക്കരുത്ത് കൊണ്ട് ആർക്കങ്ങനെ സാധിക്കാതിരിക്കും?
പക്ഷേ വിശ്വാസക്കരുത്ത് കൊണ്ടും ആദർശപ്പൊലിമ കൊണ്ടും ഇസ്ലാമിനെയും മുസ്ലിംകളെയും നേരിടാനും തോല്പിക്കാനും സാധിക്കില്ലെന്ന് മാത്രമല്ല, ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും അടുത്ത്വരാൻ പോലും ആർക്കും സാധിക്കില്ല.

.jpg)
No comments:
Post a Comment