Sunday, January 25, 2026

ഹജറുൽ അസ്വദും ജംറയിൽ കല്ലെറിയുന്നതും

 ഹജറുൽ അസ്വദ് (കാബയുടെ പുറത്തുള്ള കറുത്ത കല്ല്) മുത്തുന്നതിൽ ഒന്നുമില്ല.


ഹജറുൽ അസ്വദ് മുത്തുക ഇസ്ലാമിൽ ഏതെങ്കിലും നിലയിലുള്ളഏതെങ്കിലും നിലക്ക് മുസ്ലിംകൾക്ക് നിശ്ചയിക്കപ്പെട്ട ആരാധനാകർമ്മമല്ല.


ഹജറുൽ അസ്വദിൽ ദൈവം പ്രത്യേകിച്ച് കൂടിയിരിക്കുന്നുവെന്നോ, ദൈവത്തെ കുടിയിരുത്തിയിരിക്കുന്നുവെന്നോ ഇസ്ലാമികമായും മുസ്ലിംകൾക്കും വിശ്വാസമില്ല.


ആ നിലക്ക് ദൈവം കുടിയിരുത്തപ്പെട്ട പ്രതിഷ്ഠയോ ബിംബമോ അല്ല ഹജറുൽ അസ്വദ് എന്ന കറുത്ത കല്ല്.


ഹജറുൽ അസ്വദ് മുത്തുക നിർബന്ധകർമ്മമോ ഹജ്ജിന്റെയോ ഉംറയുടെയോ നിർബന്ധ ഭാഗമോഅല്ല.


പ്രവാചകൻ  കല്ലിനെ പ്രത്യേക കല്ലായി കണ്ടിരിന്നു എന്നത് കൊണ്ട് സാധിക്കുന്ന എല്ലാവരുംചിലതൊക്കെ ആ കല്ലിനെ പ്രതി സ്വന്തമായി ചെയ്യുന്നു എന്ന് മാത്രം


അല്ലാതെ എന്തെങ്കിലും പ്രത്യേകിച്ച് ഹജറുൽ അസ്വദ് കേന്ദ്രീകരിച്ച് ചെയ്യണമെന്ന് പ്രവാചകനിൽനിന്നും നിർദേശമില്ല.


ഇവിടെയുള്ള ബിംബാരാധകർ എല്ലാറ്റിലും ബിംബവും ബിംബാരാധനയും കാണുകയാണ്


അതുകൊണ്ട് ഹജറുൽ അസ്വദിലും.


എന്തിന്?


മട്ടുനിലക്ക് ന്യായവും ധൈര്യവും കിട്ടാത്ത തങ്ങളുടെ ബിംബാരാധനക്ക് ന്യായവും ധൈര്യവുംഉണ്ടാക്കാൻ.


അതിനാൽ ഹജറുൽ അസ്വദ് മുത്തുന്നത് ബിംബാരാധനയാണെന്ന് പ്രചരിപ്പിച്ചുകൊണ്ട്ഒരടിസ്ഥാനവും ഇല്ലാതെ


മുസ്ലിംകളാരും മനസ്സിലാക്കാത്തത് ഹജറുൽ അസ്വദിന്റെ പേരിൽ പറഞ്ഞുണ്ടാക്കിക്കൊണ്ട്.


*********


പിന്നെ ജംറയിൽ കല്ലെറിയുന്നത്.


അത് തീർത്തും പ്രതീകാത്മകമായി മാത്രം ചെയ്യപ്പെടുന്ന ഒരു സംഗതി മാത്രം


അങ്ങനെ തന്നെയേ മുസ്ലിംലോകം എല്ലാ കാലത്തും കരുതിയിട്ടുള്ളൂ.


പിശാചിനെ എറിയുന്നു എന്ന മട്ടിൽ പ്രതീകാത്മകമായി.


ജീവിതത്തിൽ എല്ലായ്പ്പോഴും എല്ലായിടത്തും പിശാചും പിശാചിന്റെ സ്വാധീനവും ഉണ്ടെന്ന്വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ


അതിനാൽ തന്നെ അവിടെ മാത്രം പിശാചുണ്ടെന്നോ അവിടെയുള്ളത് പിശാചാണെന്നോ കരുതിയല്ല.


പകരംദൈവത്തിന് ബലിനൽകാൻ ഇറങ്ങിയകടുത്ത പരീക്ഷണത്തെ നേരിടാനൊരുങ്ങിയ തന്നെപിന്തിരിപ്പിക്കാൻ പല കോലത്തിൽ ശ്രമിച്ച പിശാചിനെ അബ്രഹാം എങ്ങിനെ എറിഞ്ഞിട്ടുണ്ടാവുമോഎങ്ങനെ അകറ്റാൻ ശ്രമിച്ചിട്ടുണ്ടാവുമോ അത് ഓർമ്മിച്ചും അനുകരിച്ചും കൊണ്ടുള്ളതാണ് കല്ലേറ്.


ഓർമ്മിച്ച്അനുകരിച്ച് ചെയ്യുന്നത് മാത്രം.


അല്ലാതെ ഒരു ബിംബാരാധനയായല്ല


ഏറിന് ലക്ഷ്യം കൊടുക്കാനുള്ള വെറും തൂണുകൾ മാത്രമല്ലാതെ അവിടെയൊരു ബിംബവും ഇല്ല

No comments: