ഇന്ത്യയിൽ ഒരു പ്രതിഷേധത്തിനും ഇത്രക്ക് വലിയ ഫലം ഇത്ര പെട്ടെന്ന് കിട്ടില്ല.
സുപ്രീംകോടതി വരെ എത്രവേഗം ഇടപെട്ടു ഈ യുജിസി നിയമം റദ്ദ് ചെയ്തു!!!???
ജാതിവിവേചനത്തിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ മാത്രം ഇവിടെ ശക്തമായപ്രതിഷേധമുണ്ടായി, സുപ്രീംകോടതി വരെ വേഗം ഇടപെട്ടു. ജാതിവിവേചനം വേണമെന്ന മട്ടിൽ…
ജാതി വിഷയത്തിൽ അല്ലാതെ പ്രതിഷേധിക്കാൻ അറിയാത്തവരുടേ നാടാണ് നമ്മുടെ നാട്.
ഏറ്റവും വലുതും അത്യാവശ്യമുള്ളതുമായ കാര്യം ജാതിയാണ്, ജാതിവിവേചനമാണ്.
യഥാർത്ഥ അടിമകൾ സ്വാതന്ത്ര്യം കൊടുത്താലും വേണ്ടെന്ന് വെക്കും.
സ്വാതന്ത്ര്യന്റെ ചൂടും ചൂരും ഉത്തരവാദിത്തവും അടിമകൾക്ക് പേടിയാണ്.
അതുകൊണ്ടാണ് ഇന്ത്യ എല്ലാ കാലത്തും പേര് മാറിമാറി വന്ന അധിനിവേശത്തിൽ തന്നെതുടർന്നതും ഇന്നും തുടരുന്നതും. ജാതികളായി, പല പേരുകളിലായി.
ജാതി വിഷയമായപ്പോൾ മാത്രം, എന്നല്ല ജാതിവിവേചനത്തിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ മാത്രം, ജാതിവിവേചനം ഇല്ലാതാക്കും എന്ന് വന്നപ്പോൾ മാത്രം ഇന്ത്യയിൽ കൊടുംപ്രതിഷേധം.
പണ്ട് മണ്ഡൽ കമ്മീഷൻ വന്നപ്പോൾ, താഴ്ന്ന ജാതിക്കാർക്ക് അവസരം കൊടുത്ത് ഉയർത്തിക്കൊണ്ടുവന്നേക്കും എന്ന് വന്നപ്പോൾ നടന്ന മട്ടിലുള്ള പ്രതിഷേധം തന്നെ ഇപ്പോഴും.
രാമക്ഷേത്രപ്രസ്ഥാനം ഉയർത്തിവിട്ട മതവെറിയും കലാപങ്ങളും കൊണ്ട് മാത്രം ആ മണ്ഡൽ കമ്മീഷനെ നേരിട്ടു, താഴ്ന്നജാതിക്കാരെ അടക്കിനിർത്തി.
ആരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത് ?
ആ ചോദ്യം തന്നെ അസ്ഥാനത്താണ്, അപ്രസക്തമാണ്.
പ്രതിഷേധിക്കാൻ അർഹതയും അവകാശവും ആർക്കാണ്?
ചരിത്രപരമായി തന്നെ മുകളിലിരിക്കുന്നതിനാൽ ബോധമുള്ളവർക്ക്.
സവർണ്ണ ജാതിക്ക് മാത്രം.
സവർണ്ണ ജാതിക്ക് അമിതമായി കിട്ടിയ സൗകര്യങ്ങളും ആഡംബരങ്ങളും നഷ്ടപ്പെടുമ്പോൾ, ചോദ്യംചെയ്യപ്പെടുമ്പോൾ മാത്രം പ്രതിഷേധം കൊടുമ്പിരി കൊള്ളും. പല പേരുകളിൽ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തെ പോലും ഇന്നത്തെ ഈ കോലത്തിൽ യഥാർത്ഥ വിഷയങ്ങളിൽ നിന്ന്വ്യതിചലിപ്പിച്ച്, ശ്രദ്ധതിരിച്ച്, മതവെറി രാഷ്ട്രീയമാക്കി തീർത്തത് ഇതേ സവർണ്ണവിഭാഗമാണ്.
എന്തിന് ?
അവരുടെ ദേഷ്യം തീർക്കാൻ.
താഴ്ന്ന ജാതിക്കാരന്റെ ചിലവിലും അധ്വാനത്തിലും അവരനുഭവിച്ച മേൽക്കോയ്മയെയുംആഡംബരത്തെയും ചോദ്യം ചെയ്ത് വന്ന പ്രത്യേശാസ്ത്രങ്ങളോടും വിശ്വാസമതങ്ങളോടുമുള്ളഅവരുടെ അടങ്ങാത്ത ദേഷ്യം തീർക്കാൻ.
ഒരു രാജ്യത്തെ തന്നെ വിലക്ക് കൊടുക്കുകയാണ് അവർ അവരുടെ ആ ദേഷ്യവും പകയും തീർക്കാൻ.
അവർണ്ണന് ഇവിടെ പ്രതിഷേധിക്കാൻ അർഹത ഇല്ല.
അഥവാ അവർണ്ണൻ പ്രതിഷേധിച്ചാൽ അത് തീവ്രവാദവും ഭീകരവാദവും നക്സലിസവും രാജ്യദ്രോഹവും ഒക്കെയാവും. വിചാരണ പോലും അനുവദിക്കാതെ ജയിലിലാവും.
ജാതിവിവേചനത്തിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ ഇവിടെ ഇപ്പോൾ പ്രതിഷമുണ്ടായി.
ഓർക്കണം : ജാതിവിവേചനത്തിനെതിരെ നിയമം കൊണ്ടുവന്നപ്പോഴാണ് ജാതിവിവേചനംഅവകാശമായി വേണമെന്ന സ്വരത്തിൽ പ്രതിഷേധങ്ങൾ ഉയർന്നത്, സുപ്രീം കോടതി വരെ പെട്ടെന്ന്ഇടപെട്ട് ആ നിയമം സ്റ്റേ ചെയ്തത്.
സുപ്രീം കോടതിക്ക് വരെ എന്തൊരു ശുഷ്കാന്തി!!!???
സുപ്രീം കോടതി വരെ എത്ര ധൃതിപിടിച്ചാണ് ഇക്കാര്യത്തിൽ കൃത്യനിർവ്വഹണം നടത്തിയത്. ഒരുതരം കാലതാമസവും ഇല്ലാതെ. സവർണ്ണനായി ഉണ്ടുകൊണ്ടിരിക്കുന്ന ചോറിനോട് നന്ദി വേണമല്ലോ?
വിലവർധനയും നോട്ട് നിരോധനവും പെട്രോൾവില വർദ്ധനയും വോട്ട് കളവും നികുതിവർദ്ധനയുംഒന്നും വിഷമല്ലാതിരുന്ന ഈ ജനതക്ക് ജാതിവിവേചനത്തിനെതിരേ വന്ന നിയമം വലിയ പ്രശ്നമായി, വല്ലാത്ത ബുദ്ധിമുട്ടായി.
രാജ്യനിവാസികളുടെ നിത്യജീവിതത്തെ കാതലായി ബാധിക്കുന്ന കാര്യങ്ങളിൽ അമ്മികുമ്മായം പോലെ നിന്ന് പ്രതിഷേധിക്കാതിരുന്ന ജനത സടകുടഞ്ഞെഴുന്നേറ്റ് പ്രതിഷേധിച്ചു.ജാതിവിവേചനത്തിനു വേണ്ടി
ജാതിവിവേചനത്തിനു വേണ്ടി മാത്രം അവർ പ്രതിഷേക്കാനിറങ്ങി.
ജാതിവിചേചനത്തിന് വേണ്ടി മാത്രം അവർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
വിചാരണ ചെയ്യാതെ ജയിലിലിട്ടവരുടെ കേസുകൾ വലിച്ചുനീട്ടി ജാമ്യംവരെ നിഷേധിക്കുന്നകോടതിയും ജാതിവിവേചനത്തിനെതിരായ നിയമം ഒട്ടും താമസിക്കാതെ വേഗം സ്റ്റേ ചെയ്തു.

.jpg)
No comments:
Post a Comment