Monday, January 19, 2026

നിരീശ്വരവാദികളോട്: എന്തുകൊണ്ട് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇസ്ലാമിനെ ആക്രമിക്കേണ്ടി വരുന്നു?

നിരീശ്വരവാദികളോട്: 


നിങ്ങൾ നിരീശ്വരവാദികൾ ഏറ്റവും കൂടുതൽ ആക്രമിക്കുന്ന ഇസ്ലാമുമായി ബന്ധപ്പെട്ട്.


എന്തുകൊണ്ട് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇസ്ലാമിനെ ആക്രമിക്കേണ്ടി വരുന്നു?


ഒരൊറ്റ ഉത്തരം.


നിങ്ങൾ നിരീശ്വരവാദികൾ എന്തുകൊണ്ട് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നുവോ അതേ കാരണം വെച്ച് തന്നെ ഇസ്ലാമും ആക്രമിക്കപ്പെടുന്നു. 


അതേ കാരണം വെച്ച് തന്നെ നിങ്ങൾക്കും ഇസ്ലാമിനെ ആക്രമിക്കേണ്ടി വരുന്നു.


നിങ്ങൾ അപ്രസക്തരാവുന്നതും നിങ്ങൾക്ക് ഉത്തരം മുട്ടുന്നതും ഇസ്ലാമിന്റെ മുൻപിലാണ് എന്നതിനാൽ.


നിരീശ്വരവാദത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന വിശ്വാസമതം ഇസ്ലാമാണ്.


നിരീശ്വരവാദത്തിലും ഒരേയൊരു വിശ്വാസമുണ്ട്. ഇല്ലെന്ന വിശ്വാസം. 


ഇസ്ലാമിലും ഒരേയൊരു വിശ്വാസമുണ്ട്. ഇല്ലെന്നത് തന്നെ സ്വയമൊരു ഉണ്ടെന്നാവുന്ന വിശ്വാസം.


നിങ്ങൾ നിരീശ്വരവാദികളെ പോലെ തന്നെ എല്ലാം നിഷേധിച്ച് ഒന്ന് മാത്രം (ഒരു ദൈവവും ഇല്ല, ഒന്നല്ലാതെ) എന്ന് പറയുന്ന മതം ഇസ്ലാം. 


ഇസ്ലാം ചെയ്യുന്നത് തന്നെയാണ് നിങ്ങൾ നിരീശ്വരവാദികളും ചെയ്യുന്നത്.


ഒന്നുമില്ല, പദാർത്ഥം മാത്രമല്ലാതെ, അഥവാ ഊർജ്ജം മാത്രമല്ലാതെ എന്ന് പറയുക. 


ഉള്ളത് മാത്രമേ ഉള്ളൂ ഇല്ലാത്തതൊന്നും ഇല്ല എന്ന ലാ ഇലാഹ ഇല്ലല്ലാഹ് പറയുക തന്നെയാണ് നിങ്ങളറിയാതെ നിങ്ങളും ചെയ്യുന്നത്.


എല്ലാറ്റിനും കാരണഭൂതമായതിനെ നിങ്ങൾ പദാർത്ഥം, ഊർജ്ജം എന്ന് പറയുന്നു. 


ഇസ്ലാം അതേ കാരണഭൂതമായതിനെ, പദാർത്ഥത്തെ, ഊർജ്ജത്തെ ഒന്നേ ഒന്ന് മാത്രമായ ഒരു പങ്കുമില്ലാത്ത അല്ലാഹു (യഥാർത്ഥത്തിൽ ഉള്ളത്) എന്ന് പറയുന്നു.


ഇസ്ലാമും നിങ്ങളെ പോലെ എല്ലാ ദൈവങ്ങളെയും നിഷേധിക്കുന്നു. 


ഇസ്ലാമും നിങ്ങളെ പോലെ ചൂഷണം ചെയ്യുന്ന പുരോഹിതരെയും തന്ത്രികളെയും നിഷേധിക്കുന്നു.


ഇസ്ലാമും നിങ്ങളെ പോലെ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന എല്ലാവിധ പൂജകളെയും അർച്ചനകളെയും അഞ്ജലികളെയും പൂവിട്ട് പൂജിക്കുന്ന പരിപാടികളെയും ബിംബങ്ങളെയും ഭണ്ഡാരപ്പെട്ടികളിൽ പണം നിക്ഷേപിക്കുന്നതിനെയും നിഷേധിക്കുന്നു. 


ഇസ്ലാമും നിങ്ങളെ പോലെ യഥാർത്ഥത്തിൽ ഉള്ള ഒന്നിനെ മാത്രം അംഗീകരിക്കുന്നു. 


സ്വന്തമായ അന്വേഷണമല്ലാത്ത. സൂക്ഷ്മബോധം മാത്രമല്ലാത്ത എല്ലാ മധ്യവർത്തികളെയും ഇസ്ലാം നിഷേധിക്കുന്നു.


അന്വേഷിച്ച് ചിന്തിച്ച് സാക്ഷ്യപ്പെടുത്താൻ സാധിക്കുമാറ് ഉറപ്പിക്കുന്നത് മാത്രമേ ഇസ്ലാമിൽ വിശ്വാസമാകൂ.


ഒരൊറ്റ വ്യത്യാസം. 


യഥാർത്ഥത്തിൽ ഉള്ള ഒന്നിനെ നിങ്ങൾ പദാർത്ഥം എന്ന് വിളിക്കുന്നു, ഇസ്ലാം ആ ഒന്നിനെ അല്ലാഹു, യഥാർത്ഥത്തിൽ ഉള്ളത് എന്ന് വിളിക്കുന്നു.


നിരീശ്വരവാദികളേക്കാൾ നിരീശ്വരത്വം പറയുന്നത് ഇസ്ലാമും മുസ്ലിംകളുമാണ്


നിരീശ്വരവാദികളേക്കാൾ സ്വസ്ഥരും സ്വതന്ത്രരുമാണ് മുസ്ലിംകൾ എന്ന ഒരൊറ്റ വ്യത്യാസത്തോടെ


ഏറ്റവും വലിയ നിരീശ്വരവാദമതം ഇസ്ലാം. 


ഉള്ളതായ അല്ലാഹു മാത്രമേ ഉള്ളൂ, മറ്റൊന്നും മറ്റാരും ഇല്ലെന്ന് ഉറപ്പിച്ചു പറയുന്ന ഇസ്ലാം ശരിയായ നിരീശ്വരവാദമതം. 


ആ ഉള്ളതിന്റെ മാത്രമായ പ്രാപഞ്ചിക പ്രാതിഭാസിക പ്രത്യേശാസ്ത്രവും നിയമവും ക്രമവും മാത്രം പറയുന്ന മതം ഇസ്ലാം. 


ഏറ്റവും വലിയ നിരീശ്വരവാദി അല്ലാഹു. 


ഉള്ളതായ താൻ മാത്രം പദാർത്ഥമായും ആത്മാവായും ഉള്ളത്, 


ഉള്ളതായ തന്നെ ആരും സൃഷ്ടിച്ചതല്ല, 


ഉള്ളതായ തന്നെ സൃഷ്ടിച്ച, തന്നെ സൃഷ്ടിക്കേണ്ട ആരുമില്ല, 


തനിക്ക് മുകളിൽ ദൈവമായി ഒന്നും ആരുമില്ല 


എന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ച് പറഞ്ഞ അല്ലാഹു ശരിയായ നിരീശ്വരവാദി. 


അതാണ്, അങ്ങനെയാണ് ലാ ഇലാഹ ഇല്ലല്ലാഹ്. 


അങ്ങനെ പ്രഖ്യാപിച്ച മതമായ ഇസ്ലാമാണ് യഥാർത്ഥ നിരീശ്വരമതം 


ഇസ്ലാമും നിങ്ങളെ പോലെ ദൈവവിശ്വാസം മൂലം ഉണ്ടായേക്കാവുന്ന എല്ലാ ചൂഷണ സാധ്യതകളെയും നിഷേധിക്കുന്നു, ഇല്ലാതാക്കുന്നു. 


ഇസ്ലാമിലെ ദൈവസങ്കല്പവും വിശ്വാസവും അനുസരണ രീതികളും സമൂഹനന്മയും ക്ഷേമവും സംരക്ഷണവും സാമൂഹ്യ നീതിയും മാത്രം ഉദ്ദേശിച്ചുള്ളത്. 


ചൂഷണത്തിന് ഒരുതരം സാധ്യതയും നൽകാത്തത്.


എന്നിട്ടും നിങ്ങൾ നിരീശ്വരവാദികൾക്ക് ഏറ്റവും ശത്രുത ഇസ്ലാമിനോട് തോന്നുന്നത് എന്തുകൊണ്ട്. 


നിങ്ങളുടെ പ്രസക്തി ഇസ്ലാം ഇല്ലാതാക്കും എന്നതിനാലോ?


മറ്റ് മതക്കാർക്ക് നിങ്ങളോടുള്ള അതേ ശത്രുത, ഒരുപക്ഷേ അതിന്റെ പതിന്മടങ്ങ് അവർക്ക് ഇസ്ലാമിനോടും ഉണ്ടെന്നത് നിങ്ങളറിയാതെ പോകുന്നു.


അവർക്കുള്ള അതേ ശത്രുത തന്നെയാണ് നിങ്ങളിലൂടെയും നിങ്ങൾക്ക് പോലും മനസ്സിലാകാത്ത വിധം ഇസ്ലാമിനെതിരെ വരുന്നത്.

No comments: