ആദ്യം മനസ്സിലാക്കുക.
അജ്മീർ പോലുളള ദർഗ്ഗാസ്ഥലങ്ങളല്ല മക്കയും മദീനയും.
അജ്മീർ പോലുളള ദർഗ്ഗാസ്ഥലങ്ങകളിൽ പോകാനും എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യാനും ഇസ്ലാമിൽ കൽപനയില്ല.
മക്കത്തും മദീനത്തും പോയി ആരും പ്രത്യേകിച്ച് നേർച്ചകൾ ചെയ്യുന്നില്ല, പൂജകൾ നടത്തുന്നില്ല.
അങ്ങനെ മക്കത്തും മദീനത്തും പോയി ചെയ്യേണ്ട നേർച്ചകളും പൂജകളും മുസ്ലിംകൾക്കുംഇസ്ലാമിലും ഇല്ല.
മക്കത്തും മദീനത്തും ഭണ്ഡാരപ്പെട്ടികളോ പുരോഹിൻമാരോ തന്ത്രിമാരോ ഇല്ല.
മക്കത്തും മദീനത്തും പോകുന്നത് സുന്നത്തായ (ഐച്ചികമായി പുണ്യമുള്ള) കാര്യമാണ്. അത്രമാത്രം.
അങ്ങനെ ഐച്ചികമായി ചെയ്യുന്ന സന്ദർശനമാണ് ഉംറ.
സാധിക്കുമെങ്കിൽ ജീവിതത്തിൽ ഒരിക്കൽ നിർബന്ധമായ ഹജ്ജ് സന്ദർശനം ചെയ്യാൻ ജീവിതത്തിൽഒരിക്കൽ പോകുക അവിടേക്കാണ് (പ്രത്യേകിച്ചും മക്കത്താണ്) എന്നതുണ്ട്.
അപ്പോഴും ഭണ്ഡാരരപ്പെട്ടികളിൽ എന്തെങ്കിലും നിക്ഷേപിക്കുന്ന പരിപാടികളോ നേർച്ചകളോഅർച്ചനകളോ അഞ്ജലികളോ മക്കാത്തോ മദീനത്തോ ചെയ്യാനില്ല.
പാതിരിയോ പുരോഹിതനോ തന്ത്രിയോ കർമ്മിയോ പൂജാരിയോ മക്കാത്തോ മദീനത്തോഎവിടെയും ഇല്ല.
ഒരു പള്ളിയിലും, ഇസ്കാമികമായ ഒരു പരിപാടിയിലും പാതിരിയോ പുരോഹിതനോ തന്ത്രിയോകർമ്മിയോ പൂജാരിയോ ഇല്ല.
ഇതൊക്കെ കപടമായി എന്തോ വെറുതേ പറയുന്നതാണെങ്കിൽ ഇവയൊക്കെ വായിക്കുകയുംകാണുകയും ചെയ്യുന്ന ഏതെങ്കിലും മുസ്‌ലിംകൾ എതിർക്കും.
പിന്നെ അജ്മീറിൻ്റെയും ദർഗ്ഗകളുടെയും മറ്റും കാര്യം.
അവ ഇസ്ലാമിക പ്രമാണങ്ങളിൽ ഉള്ളവയല്ല. ഇസ്ലാമിക വിശ്വാസത്തിന്റെയും കർമ്മപരിപാടികളുടെയും ഭാഗമല്ല.
ഇന്ത്യൻ സ്വാധീനം മൂലം കടന്നുകൂടി ഉണ്ടായി വന്നതാണ്.
ഇസ്ലാമികമായി ഒരു മുസ്ലീമും കണക്കാക്കുന്നില്ല അജ്മീരിൽ പോകുന്നതും അവിടെ എന്തെങ്കിലുംചെയ്യുന്നതും ഇസ്‌ലാമികമായ ബാധ്യതയോ വിശ്വാസമോ ആണെന്ന്.
********
പ്രായോഗികമായും വിശ്വാസപരമായും മറ്റ് വിശ്വാസികൾക്കിടയിലും മുസ്ലിംകൾക്കിടയിലും പൊതുവേ നടക്കുന്നത് വെച്ചാണ് നാം സംസാരിക്കേണ്ടത്.
മുസ്ലിംകളുടെയും ഇസ്ലാമിന്റെയും കാര്യത്തിൽ തീർത്തും പ്രായോഗികമായും വിശ്വാസപരമായുംനടക്കുന്നത് വെച്ച് മാത്രമാണ് ഈയുള്ളവൻ സംസാരിച്ചത്.
*********
ചന്ദ്രൻ പിളർന്ന സംഭവവും കഥയും ഇല്ല എന്നല്ല പറഞ്ഞത്.
അത് നേരിട്ട് ഖുർആനിൽ ഇല്ല എന്നും ഇസ്ലാമിനെ ഇസ്ലാമാക്കുന്ന കാര്യമോ, മുസ്ലിം മുസ്ലിം ആവാൻവേണ്ട കാര്യമോ വിശ്വാസകാര്യമോ അല്ല ചന്ദ്രൻ പിളർന്ന സംഭവവും അതിൽ വിശ്വസിക്കുന്ന കാര്യവും എന്നും പറയാനാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
തെറ്റിദ്ധാരണകൾ വെച്ചല്ലല്ലോ ഒന്നിനെയും വിമർശിക്കേണ്ടത്?
ശരിയായ ധാരണകൾ വെച്ച് ഉൾക്കൊള്ളേണ്ടത് ഉൾക്കൊള്ളാനും തള്ളേണ്ടത് തള്ളാനും ആണല്ലോശ്രമിക്കേണ്ടത്, വിമർശിക്കേണ്ടത്?
ചന്ദ്രനെ പിളർത്തി എന്ന ക്രിയാരൂപമല്ല ഖുർആനിൽ ഉപയോഗിച്ചത്.
മുഹമ്മദ് നബിയോ മറ്റാരെങ്കിലോ പിളർത്തി എന്ന് ആ സൂക്തത്തിൽ ഇല്ല.
പ്രവാചകൻ ചന്ദ്രനെ പിളർത്തിയതാണെന്ന് ഖുർആനിലെ ഒരു സൂക്തത്തിലും എവിടെയും ഇല്ല.
പകരം: “അന്ത്യദിനം അടുത്തു, (അന്ത്യദിനത്തോടനുബന്ധിച്ച് സംഭവിക്കുന്നത് പോലെ) ചന്ദ്രൻപിളർന്നു” (സൂറ അൽ ഖമർ) എന്നാണ്.
ചന്ദ്രനെ ആരെങ്കിലും പിളർത്തി എന്ന സകർമ്മക ക്രിയാരൂപവും അല്ല അവിടെ ഉപയോഗിച്ചത്.
പിളർന്നു എന്ന അകർമ്മക ക്രിയാരൂപമാണ് ഉപയോഗിച്ചത്.
അവസാന നാളിൽ സംഭവിക്കാവുന്ന കാര്യം ഭൂതകാലക്രിയ ഉപയോഗിച്ച് പറഞ്ഞു..
അങ്ങനെ അവസാന നാളിൽ സംഭവിക്കാവുന്ന കാര്യങ്ങൾ ഭൂതകാലക്രിയ ഉപയോഗിച്ച് പറഞ്ഞത്ഖുറാനിൽ കുറെ ഇടങ്ങളിൽ കുറെ സൂക്തങ്ങളിൽ കാണാം.
അത് ഖുർആന്റെ മാത്രം ഭാഷാപരമായ, സാഹിതീയമായ ശൈലിയാണ്.
അതുകൊണ്ട് തന്നെ മുഹമ്മദ് നബി പിളർത്തി എന്ന് ആ സൂക്തത്തിൽ ഇല്ല.
ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളായ അഞ്ച് ഇസ്ലാം കാര്യങ്ങളിലും ആറ് (ആറ് മാത്രമല്ല എത്രവേണമെങ്കിലും എണ്ണാൻ സാധിക്കുന്ന) ഈമാൻ കാര്യങ്ങളിലും ചന്ദ്രനെ പിളർന്ന കാര്യംവിശ്വസിക്കാൻ പറയുന്നില്ല.

.jpg)
No comments:
Post a Comment