ബ്ലഡ് മണി മാത്രമല്ല ഇസ്ലാം നിശ്ചയിച്ചത്.
ബ്ലഡ് മണി പോലും വാങ്ങാതെയുള്ള വിട്ടുവീച്ചയും ഇസ്ലാം അനുവദിക്കുന്നു.
കോടതിക്കും രാജ്യനിയമങ്ങൾക്കും അപ്പുറം ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന മാനവികതയുംമാനുഷികപരിഗണനയും മാനുഷികമൂല്യവുമാണ് ബ്ലഡ് മണിയും വിട്ടുവീഴ്ചയും.
എന്തുകൊണ്ട് കോടതിക്കും രാജ്യനിയമങ്ങൾക്കും അപ്പുറം കൊല്ലപ്പെട്ടവന്റെ സ്വന്തക്കാരിൽ ചിലതീരുമാന അധികാരങ്ങൾ ഇസ്ലാം നൽകി?
അതും, “പ്രതിക്രിയയിൽ നിങ്ങൾക്ക് ജീവിതമുണ്ട്” (ഖുർആൻ) എന്ന് വ്യക്തമാക്കിക്കൊണ്ട്, കൊന്നവനെ കൊല്ലണം എന്ന നിയമം ഉണ്ടായിരിക്കെ തന്നെ ഇസ്ലാം ബ്ലഡ് മണിയും വിട്ടുവീഴ്ചയുംകൂടെ വെച്ചു.
കാരണം രാജ്യനിയമങ്ങളും കോടതിയും പ്രതിക്രിയ നിയമം വെച്ച് നീതി നടപ്പാക്കുമ്പോൾ മനുഷ്യന്റെവികാരങ്ങളെയും വിചാരങ്ങളെയും ആത്മനിഷ്ഠതയെയും പരിഗണിക്കില്ല. വെറും ബാഹ്യമായതെളിവുകൾ മാത്രമല്ലാതെ.
നിയമത്തെ വെറും വസ്തുനിഷ്ഠതയിൽ കുരുക്കി ക്രൂരമായി നനവില്ലാതെ നടപ്പാക്കും കോടതിയുംരാജ്യനിയമങ്ങളും.
വസ്തുനിഷ്ഠതക്കും അപ്പുറമാണ് നഷ്ടപ്പെട്ടവന്റെ കുടുംബാംഗങ്ങളുടെ കാര്യവുംമാനസികാവസ്ഥയും.
ചെയ്യാൻ ഉദ്ദേശിക്കാതെ ആകസ്മികതയിൽ ചെയ്തുപോയവന്റെ നിരപരാധിത്തം വേറെതന്നെയാണ്.
അവർക്ക് രണ്ട് കൂട്ടർക്കും ആവുമെങ്കിൽ ഇനിയങ്ങോട്ടും ജീവിക്കേണ്ടതുണ്ട്.
കൊന്ന കുറ്റവാളിയെ വെറുതെ കൊന്ന് ശിക്ഷിച്ച് നിയമം നടപ്പാക്കിയത് കൊണ്ട് മാത്രം, തങ്ങളുടെമകനോ പിതാവോ ഭർത്താവോ മകളോ കൊല്ലപ്പെട്ടത് കൊണ്ട് കുടുംബത്തിനുണ്ടായ നഷ്ടങ്ങൾ, ജീവിതമാർഗ്ഗനിഷേധങ്ങൾ തിരിച്ചുകിട്ടില്ല.
അതുകൊണ്ട് തന്നെ കൊല്ലപ്പെട്ടത് കൊണ്ട് കുടുംബത്തിനുണ്ടായ നഷ്ടങ്ങൾ, ജീവിതമാർഗ്ഗനിഷേധങ്ങൾ തിരിച്ചുകിട്ടുന്ന കോലത്തിൽ പരിഹാരം നടക്കുമെങ്കിൽ നടക്കണം, നടത്തണം.
അതാണ് ബ്ലഡ് മണിയുടെ ആകത്തുക. അതാണ്, അതുകൊണ്ടാണ് ബ്ലഡ് മണി.
കൊന്നവനെ കോടതിയും നിയമവും ശാരീരികമായി ജയിലിൽ അടച്ചത് കൊണ്ടോ പകരമായികൊന്നത് കൊണ്ടോ കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് ശരിക്കും കിട്ടേണ്ട നീതി കിട്ടില്ല എന്നതിനാൽബ്ലഡ്മണി.
പകരമായി കൊല്ലപ്പെടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്യുന്നത് കൊണ്ട് മാത്രംനഷ്ടപ്പെട്ടവരുടെ നഷ്ടം നികത്തപ്പെടില്ല.
അവർക്ക് നഷ്ടമായ ഉപജീവന - സാമ്പത്തിക മാർഗ്ഗം തിരിച്ചുകിട്ടില്ല.

.jpg)
No comments:
Post a Comment