Thursday, January 29, 2026

തെമ്മാടി പറയും പോലെ ചെയ്താൽ മാത്രമേ ജനാധിപത്യമാകൂ.

തെമ്മാടി പറയും പോലെ ചെയ്താൽ മാത്രമേ ജനാധിപത്യമാകൂ.


തെമ്മാടിയുടെ നിക്ഷിപ്ത താല്പര്യങ്ങൾ നടന്നു കിട്ടിയിയാലേ ജനാധിപത്യമാകൂ.


തെമ്മാടിയുടെ നിക്ഷിപ്ത താല്പര്യങ്ങൾ നടത്തിക്കൊടുത്താലെ ജനാധിപത്യമാകൂ.


അത്തരം തെമ്മാടിയുടെ സർവ്വാധിപത്യ മനോഭാവത്തിന് തെമ്മാടി കൊടുത്ത പേരാണ് ജനാധിപത്യം.


അതുകൊണ്ട് തന്നെ  തെമ്മാടി കാരണം ലോകത്തെല്ലായിടത്തും ജനാധിപത്യം മരിക്കുന്നുജനാധിപത്യത്തിന്റെ പേരും മരുന്നും ഉപയോഗിച്ചുകൊണ്ട്സർവ്വാധിപത്യം ജനാധിപത്യത്തിന്റെപേരിൽ അരങ്ങ് വാഴുന്നു.


അങ്ങനെ തന്റേതായ നിക്ഷിപ്ത താല്പര്യ ജനാധിപത്യം നിഷ്കർഷിക്കുന്ന തെമ്മാടിയെ ചോദ്യംചെയ്യുന്നു എന്നത് വലിയ കുറ്റമാണെങ്കിൽ ഇറാൻ വലിയ കുറ്റവാളി തന്നെയാണ്


അതല്ലാതെ  കാലമത്രയും ക്രൂരമായി ഉപരോധിക്കാൻ മാത്രംയുദ്ധങ്ങൾഅടിച്ചേൽപ്പിക്കപ്പെടാൻ മാത്രംഇറാൻ ആരോട് എന്ത് തെറ്റ് ചെയ്തു


എന്നിട്ടും  അമ്പത് വർഷങ്ങളും ഒറ്റക്ക് വളർന്നതോപിടിച്ചുനിന്നതോ ഇറാൻ ചെയ്ത തെറ്റ്


മറ്റ് അറബ് യൂറോപ്യൻ രാജ്യങ്ങളെ പോലെ അമേരിക്കയുടെ വിശ്വസ്ത വിധേയ ആജ്ഞാനുവർത്തിആവുന്നില്ലഅമേരിക്കൻ പദ്ധതി നടപ്പാക്കുന്നില്ല എന്നതാണോ ഇറാൻ ചെയ്ത തെറ്റ്?


എല്ലാവരോടും തെറ്റ് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും അമേരിക്ക മാത്രമല്ലേ?


തെമ്മാടി ആയുധശക്തിയിൽ അഹങ്കരിക്കുന്നു


എന്നിട്ടും  വലിയ തെമ്മാടി ഒരായുധവും സാങ്കേതികവിദ്യയും ഇല്ലാതിരുന്ന അഫ്ഗാനിസ്ഥാനോട്തോറ്റുവിയറ്റ്നാമിൽ തോറ്റു.


ഇറാനെതിരെ ഉപയോഗിച്ച ഇറാഖിൽ തെമ്മാടി ഒന്നും നേടിയില്ലകുറെ കൊന്നതുംനശിപ്പിച്ചതുമല്ലാതെ.


യഥാർത്ഥ തെമ്മാടിയെ ചോദ്യം ചെയ്യുന്നതിന് പകരംപേടിച്ച് വിറച്ച് തെമ്മാടിയുടെ കൂടെകൂടുകയല്ലേ ലോകം ചെയ്യുന്നത്?


തെമ്മാടിയുടെ കൂടെ കൂടിയ യൂറോപ്പ് മൊത്തം തെമ്മാടിയുടെ അടിമകളെ പോലെ ആയതുംനിസ്സഹായരായതും ലോകം കാണുന്നില്ലേ?


തെമ്മാടിയെ ചോദ്യം ചെയ്യുന്നു എന്നത് വലിയ കുറ്റമാണെങ്കിൽ ഇറാൻ വലിയ കുറ്റവാളി തന്നെയാണ്ഒരു സംശയവുമില്ല.


********


ഇറാൻ സ്വന്തം ജനതയോട് ചെയ്യുന്നജനാധിപത്യ-വ്യക്തി സ്വാതന്ത്ര്യ ധ്വംസനത്തെ കുറിച്ച്പറയുന്നതാരാണ്ആരുടെ വാർത്താ ചാനലുകളാണ്


ഇതേ തെമ്മാടികളും കള്ളന്മാരും പണ്ട് ഇറാഖിൽ മാരകായുധങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിച്ചതുംഇറാഖിനെ ആക്രമിച്ചതും സദ്ദാമിനെ കൊന്നതും ഓർത്താൽ നന്ന്


അവർ അവർക്ക് വേണ്ട കാരണങ്ങളെ ഉണ്ടാക്കുന്നുപറഞ്ഞുണ്ടാക്കുന്നു


യഥാർത്ഥത്തിൽ ഒരൊറ്റ കാരണംഡോളറിന് പകരം മറ്റ് കറൻസികളെ കുറിച്ച് ചിന്തിച്ചുചിന്തിക്കുന്നു.


ഇറാനിൽ നേരിൽ പോയി കണ്ട ഒരു സുഹൃത്ത് പറഞ്ഞത് യൂറോപ്പ് പോലും ഇറാന്റെ നിലവാരത്തിന്പിന്നിലാണ്എല്ലാ മേഖലകളിലും എന്നാണ്.


കുത്തിത്തിരിപ്പും കുഴപ്പവും ആഗ്രഹിക്കുന്നവരും ഉണ്ടാക്കുന്നവരും അത് ഇറാന്റെ മേൽആരോപിക്കുന്നു.


********


മതാധിപത്യ രാജ്യത്ത് ജനാധിപത്യപരമായ സൗകര്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും സാധ്യമാവില്ലെന്ന്മുൻധാരണകൾ വെച്ച് മുൻവിധി എഴുതുന്ന നമ്മൾ ചെയ്യുന്നതും തെറ്റല്ലേ?


നമ്മൾ ഇസ്ലാം മതം പോലുള്ള ഒരു മതത്തെ തെറ്റായ സ്വാധീനങ്ങളിലൂടെ മനസ്സിലാക്കിയതിലെതെറ്റും അതിലുണ്ടാവില്ലേ?


ജനാധിപത്യപരമായ സൗകര്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഇറാനിൽ നിഷേധിക്കപ്പെടുന്നതാണ്അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടേയും പ്രശ്നമെങ്കിൽ അവർ വല്ലാതെ ചങ്ങാത്തം കൂടുന്നസൗദി അറേബ്യയും മറ്റ് അറബ് രാജ്യങ്ങളും ഇറാനേക്കാൾ എത്രയോ പിറകിലാണ്ജനാധിപത്യപരമായ സൗകര്യങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാര്യങ്ങളിൽ.


കുത്തിത്തിരിപ്പും കുഴപ്പവും ആഗ്രഹിക്കുന്നവരും ഉണ്ടാക്കുന്നവരും അത് ഇറാന്റെ മേൽആരോപിക്കുന്നുഅത്രയേ ഉള്ളൂ.

No comments: