Friday, January 9, 2026

പ്രതിഷ്ഠയിൽ പ്രത്യേകിച്ച് ദൈവമില്ല. പ്രതിഷ്ഠിക്കുന്നിടത്ത് പ്രത്യേകിച്ച് ദൈവമില്ല.

പ്രതിഷ്ഠയിൽ പ്രത്യേകിച്ച് ദൈവമില്ല

പ്രതിഷ്ഠിക്കുന്നിടത്ത് പ്രത്യേകിച്ച് ദൈവമില്ല

എല്ലായിടത്തുമുള്ളതേ എല്ലായിടത്തുമുള്ളൂ.

എല്ലായിടത്തും ഒരുപോലെയുള്ളത്

എല്ലായിടത്തും ഒരുപോലെയുണ്ട്.


എവിടെയെങ്കിലും മാത്രം 

കൂടതൽ ഇല്ലാത്തത്

എവിടെയെങ്കിലും മാത്രം 

കൂടതൽ ഇല്ല 


********


വെറുതെയല്ല കാലാകാലമായി 

എല്ലാ രാജാക്കന്മാരും തെമ്മാടികളും 

ഇത്തരം ദേവാലയങ്ങൾ തന്നെ ആക്രമിച്ച് 

സമ്പത്തു കൊള്ളയടിക്കാൻ ശ്രമിച്ചത്

 

പോറ്റിയേയും കണ്ടരരെയും 

പുരോഹിതന്മാരെയും പോലെ തന്നെയാണ് ഗസ്നിമാരും ഗോറിമാരും ചിന്തിച്ചത്


 പ്രതിഷ്ഠകളിലും 

പ്രതിഷ്ഠകൾ ഉള്ളയിടത്തും 

പ്രത്യേകിച്ചൊരു കുന്തവും ദൈവവുമില്ലെന്ന്,

പ്രത്യേകിച്ചൊരു കുന്തസാന്നിധ്യവും 

ദൈവസാന്നിധ്യവുമില്ലെന്ന്.


അവിടെയുണ്ട് ഇവിടെയുണ്ട് 

എന്ന് പ്രതീക്ഷ കൊടുക്കുംവിധം 

എന്തെല്ലാമോ പ്രതിഷ്ഠകൾ വെച്ച്,

മരീചികകൾ സൃഷ്ടിച്ച് 

വിശ്വാസികളെ അവിടേക്ക് വരുത്തി 

അഞ്ജലികളും അർച്ചനകളും 

പൂജകളും നടത്തിച്ച്  

ഭണ്ഡാരപ്പെട്ടികൾ നിറപ്പിച്ച് 

പറ്റിക്കുന്ന ഇടം തന്നെയാണ് അവയൊക്കെയും.

അവയുടെ പേര് 

അമ്പലമായാലും ചർച്ചയാലും മറ്റെന്തായാലും.


സമ്പത്ത് കുമിഞ്ഞുകൂടുന്നിടം തന്നെ അവ.


സമ്പത്ത് കുമിഞ്ഞുകൂടുന്നിടത്ത് 

കളവ് നടക്കും.


സമ്പത്ത് കുമിഞ്ഞുകൂടുന്നിടടത്തെ 

യഥാർത്ഥ പൂജയാണ് കളവ്

സമ്പത്തെന്ന ദൈവത്തെ പൂജിക്കുന്ന കളവ്.


വെറുതെയല്ല 

അവിടങ്ങളിൽ കളവുകൾ 

ആവർത്തിച്ച് നടക്കുന്നത്

യഥാർത്ഥ സമ്പദ്പൂജകൾ നടക്കുന്നതാണ്.


വെറുതെയല്ല അവിടങ്ങളെ പലരും 

കാലാകാലങ്ങളിൽ ആക്രമിച്ചതും 

തകർത്ത് സമ്പത്ത് കവർന്നതും.


പോറ്റിമാർക്കും കണ്ടരർമാർക്കും 

അറിയുന്നത്

 

ആക്രമിച്ച് കീഴടക്കുന്ന 

തെമ്മാടികൾക്കും 

അറിയാതിരിക്കുമോ?


No comments: