ആരാണ് തന്ത്രി?
ദൈവത്തിന്റെ അച്ഛൻ.
അതാണ്, അങ്ങനെയാണ് വിശ്വാസം.
ദൈവത്തിനും അച്ഛനോ, പിതാവോ? നിങ്ങൾ ചോദിച്ചുപോകും.
തന്ത്രി എന്ന വെറും മനുഷ്യൻ ദൈവത്തിനും അച്ഛനോ, പിതാവോ ?
അതേ.
അങ്ങനെയാണ്, അതുകൊണ്ടാണ് തന്ത്രി.
തന്റെ മകനായ ദൈവത്തിന് കാവലിരിക്കുന്നവൻ തന്ത്രി.
തന്റെ മകനായ ദൈവത്തെ ഊട്ടുകയും ഉടുപ്പിക്കുകയും ഉറക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നവൻ തന്ത്രി.
പക്ഷേ, ദൈവത്തിനും അച്ഛനോ, പിതാവോ എന്നിങ്ങനെയുള്ള ചോദ്യം കഥയ്ക്കിടയിൽ ചോദിക്കരുത്.
ഒരായിരം ദൈവങ്ങളും ഒരായിരം പിതാക്കന്മാരും. അങ്ങനെ ബ്രാഹ്മണന് സുഖിച്ച് ജീവിക്കാൻ വേണ്ട ഒരായിരം ചൂഷണത്തിന്റെ വഴികൾ.
ഏത് ബ്രാഹ്മണന് എവിടെ എപ്പോൾ വേണമെങ്കിലും (പ്രാണ) പ്രതിഷ്ഠ നടത്തി ദൈവത്തിന്റെ പിതാവാകാം.
ദൈവത്തെ ഒരിടത്ത് പിടിച്ചിരുത്തുന്നവനാണ് തന്ത്രി.
എല്ലായിടത്തുമുള്ള ദൈവത്തെ അങ്ങനെ എവിടെയെങ്കിലും പിടിച്ചിരുത്തേണ്ടതുണ്ടോ?
ദൈവം എവിടെയെങ്കിലും പിടിച്ചിരുത്തപ്പെടേണ്ട ആളാണോ?
എല്ലായിടത്തുമുള്ള ദൈവത്തെ ആർക്കെങ്കിലും പിടിച്ചിരുത്താനും, ദൈവത്തെ പിടിച്ചിരുത്തുന്നവൻ എന്ന ന്യായം പറഞ്ഞ് അയാൾക്ക് സ്വയം ദൈവത്തിന്റെ പിതാവാകാനും സാധിക്കുമോ?
എല്ലാതരം ബലഹീനതകളും ഉള്ള മനുഷ്യന്, കളവ് കളിക്കുന്ന മനുഷ്യന്, ദൈവം എന്തെന്ന് പോലുംമനസ്സിലാകാത്ത മനുഷ്യന് ദൈവത്തിന്റെ പിതാവാകാമെന്നോ?
കഥയയിൽ ചോദ്യമില്ല.
നടക്കേണ്ട കച്ചവടമാണ്, ആർഭാടമാണ് മുഖ്യം.
ബ്രാഹ്മണർ തങ്ങളുടെ സാമ്രാജ്യം അരക്കിട്ടുറപ്പിക്കാനും, പാവം ജനങ്ങൾ അവർക്ക് കീഴിൽ വരാനും, സ്വന്തം ഉപജീവനവും ആർഭാടവും നടന്നുകിട്ടാനും വേണ്ടി ഊണ്ടാക്കിക്കൊടുത്ത വിശ്വാസമാണ്.
വെറും വിശ്വാസമല്ല, വിവരംകെട്ട ജനങ്ങൾക്കിടയിൽ, അവരൊക്കെയും ചെയ്യുംവിധം നടപ്പാക്കുന്ന, നടപ്പാകുന്ന വിശ്വാസമാണ്.
തന്റെ മാത്രം കച്ചവട വസ്തുവാക്കി ദൈവത്തെ വെക്കുന്നവൻ തന്ത്രി.
ആ ദൈവത്തെ തന്റെ മകനോ മകളോ ആക്കി ഊട്ടുകയും ഉടുപ്പിക്കുകയും കുളിപ്പിക്കുകയുംചെയ്യുന്ന ദൈവത്തിന്റെ അച്ഛനായി തന്ത്രി.
ദൈവത്തെ കുറിച്ച വിശ്വാസങ്ങൾ മാത്രം പോരല്ലോ?
വിശ്വാസങ്ങൾ കൊണ്ട് നടത്താവുന്ന ചൂഷണവും ആർഭാടവും ആണല്ലോ മുഖ്യം?
താൻ പിടിച്ചിരുത്തിയ ദൈവത്തിന്റെ പ്രീതിക്ക് വേണ്ടി വരുന്ന എല്ലാവരും തന്റെ പക്കൽ ദൈവത്തിന്വേണ്ടി പലതും നൽകണം.
താൻ തന്റെ മന്ത്രമെന്ന ബീജമിട്ട് തന്റെ മകനായി ജനിപ്പിച്ചു വളർത്തിക്കൊണ്ടു വന്ന ദൈവത്തെഊട്ടാനും ഉറക്കാനും ഉടുപ്പിക്കാനും ധരിപ്പിക്കാനും കുളിപ്പിക്കാനും എന്ന പേരിൽ പലതും പലതുംആ ദൈവത്തിന് വേണ്ടി താൻ ആവശ്യപ്പെടും. അവയൊക്കെയും തന്റെ പക്കൽ പ്രീതിക്ക് വരുന്നവർ നൽകുക.
വിശ്വാസങ്ങൾ ചൂഷണത്തിന് കരുത്തും ന്യായവും പകരണം എന്നതിനാൽ ഇങ്ങനെ ദൈവത്തിന്പിതാക്കന്മാരായ തന്ത്രിയും കർമ്മിയും പുരോഹിതനും ഉണ്ടെന്ന് വരണം.
ബ്രാഹ്മണരായ തന്ത്രിമാർ കുടിയിരുത്തിയാൽ മാത്രം കൂടിയിരിക്കുന്ന അവരുടേത് മാത്രമായ, അവർസൃഷ്ടിച്ചെടുക്കുന്ന വല്ലാത്ത ദൈവങ്ങൾ.
അല്ലെങ്കിൽ, തന്ത്രി കുടിയിരുത്തിയില്ലെങ്കിൽ ആ ദൈവങ്ങളൊക്കേ എവിടെ ഇരിക്കും എന്ന ചോദ്യമൊന്നും പാടില്ല.
എന്തയാലും കുറെ ദൈവങ്ങൾ ഉള്ളതിനാൽ ഒരു പ്രത്യക വിഭാഗത്തിലെ (ബ്രാഹ്മണരിലെ) ഒരു കുറെപേർക്ക് ഈ ദൈവങ്ങളുടെ ഒക്കെ പിതാക്കന്മാരായി വാഴാനും, അധികാരവും ചൂഷണവും ഉറപ്പിക്കാനും ഉള്ള ഉറച്ച വഴികൾ ഉണ്ടായി.
അങ്ങനെ ആയിരക്കണക്കിന് ദൈവങ്ങളും അവയെ മക്കളാക്കി നിർത്തുന്ന തന്ത്രിമാരായ ആയിരക്കണക്കിന് ബ്രാഹ്മണ പിതാക്കന്മാരും.
ദൈവത്തിന്റെ മുകളിലും അധികാരമുള്ള ബ്രാഹ്മണ തന്ത്രിമാരായ അച്ഛന്മാർ എത്രയെത്രയാണ്?
ദൈവത്തിനെന്ന് പറഞ്ഞ് നടത്തുന്ന, കൊടുക്കുന്ന കാണിക്കകളും ദക്ഷിണകളും അർച്ചനകളുംഅഞ്ജലികളും ഒക്കെ ആ വഴിയിൽ തന്ത്രിമാരായ ബ്രാഹ്മണരായ അച്ഛൻമാർക്ക്, പിതാക്കന്മാർക്ക്.
കുറെ ദൈവങ്ങളെ മാത്രമല്ല ഒപ്പം കുറെ അച്ഛൻമാരെയും കൂടി ഉണ്ടാക്കി ചൂഷണം ഉറപ്പിക്കുകയാണ്, ജീവിതം ആർഭാടമാക്കുകയാണ് ബ്രാഹ്മണവിഭാഗം. അവരുടെ ആർഭാടത്തിന് വേണ്ടിഉണ്ടാക്കിയെടുത്ത ബഹുദൈവ/ ബിംബാരാധന വിശ്വാസങ്ങൾ.
തന്ത്രിമാരായ പിതാക്കന്മാർക്ക് (ബ്രാഹ്മണർക്ക്) കൈക്കൂലി കൊടുത്ത് പ്രീതിപ്പെടുത്തേണ്ട അവരുടെ മക്കളായ ദൈവങ്ങൾ എന്ന വിശ്വാസം.
പിതാക്കന്മാരായ തന്ത്രിമാർ ഇടുന്ന മന്ത്രമായ ബീജം കാരണം മാത്രം ഉണ്ടാവുന്ന, അങ്ങനെ ആ ബീജം കാരണമായി മാത്രം പ്രതിഷ്ഠയായും ബിംബമായും മാറുന്ന മക്കളായ ദൈവങ്ങൾ.
എന്ത് മന്ത്രം.
ചോദിക്കരുത്.
വെറും തന്ത്രം മാത്രമായ മന്ത്രം.
എന്ത് തന്ത്രം?
ചോദിക്കരുത്.
വെറും മന്ത്രം മാത്രമായ തന്ത്രം.

.jpg)
No comments:
Post a Comment