Tuesday, January 13, 2026

കേരളത്തിലെ മുസ്ലിംകളും പാക്കിസ്ഥാനും തമ്മിലെന്ത് ബന്ധം?

കേരളത്തിലെ മുസ്ലിംകളും പാക്കിസ്ഥാനും തമ്മിലെന്ത് ബന്ധം?


പാക്കിസ്ഥാനും ബംഗ്ലാദേശും മാത്രമാണോ ലോകത്ത് ഈയടുത്തും അല്ലാതെയും ഉണ്ടായരാജ്യങ്ങൾ?


ലോകത്തങ്ങനെ എത്രയെത്ര രാജ്യങ്ങളുണ്ട്ഉണ്ടായിട്ടുണ്ട്?


എവിടെയെല്ലാം എത്രയെത്ര ജനവിഭാഗങ്ങളുണ്ട്ഉണ്ടായിട്ടുണ്ട്


റഷ്യ തന്നെ എത്ര രാജ്യങ്ങളായി


ഇന്ത്യയുടെ മൂന്നിലൊന്ന് ജനങ്ങൾ ആകെയുള്ള യൂറോപ്പ് അമ്പത് രാജ്യങ്ങളാണ്


പലതും ഒന്ന് പിളർന്ന് പലതായി ഉണ്ടായതാണ്?


പിന്നെയാണോ ഇന്നത്തെ അവസ്ഥയിൽ ഇരുന്നൂറ് കോടി ജനങ്ങൾ ഉണ്ടാകുമായിരുന്ന അവിഭക്തഇന്ത്യ പിളർന്ന് നൂറ്റി അമ്പത് കോടി ജനങ്ങളുള്ള ഇന്ത്യയായതിന്റെ കഥ മാത്രം എന്തോ ദുരന്തംപോലെ ഇപ്പോഴുമെപ്പോഴും പറയുന്നത്


രാജ്യം നന്നായി ഭരിക്കാൻജനാധിപത്യം ഫലവത്താവാൻഭരണം കൊണ്ട് ജനക്ഷേമംഉറപ്പുവരുത്താൻരാഷ്ട്രീയ ചൂഷണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻജനങ്ങളും ഭരിക്കുന്നവരുംപരസ്പരം അറിയുന്നവരാവാനും ബന്ധമുള്ളവരാവാനും നല്ലത് രാജ്യം എത്രയുംചെറുതാകുന്നതാണ്ജനസംഖ്യ കുറയുന്നതാണ്


രാജ്യത്തിന്റെ വലുപ്പം കൂടുന്നത് അഴിമതിയെ മാത്രം വലുതാക്കും


രാഷ്ട്രീയമെന്നാൽ അഴിമതിയെന്നാക്കും


രാഷ്ട്രീയപ്രവർത്തനത്തിന് പണം കണ്ടെത്താൻ മാത്രം അഴിമതിയും രാജ്യദ്രോഹവുംനിർബന്ധമാകും.


അതുകൊണ്ടാണ് യൂറോപ്പിലെ അമ്പത്തൊന്ന് രാജ്യങ്ങളും സാമാന്യം മോശമില്ലാതെ എന്തുകൊണ്ടുംവളർന്നതും ജീവിത - സാമ്പത്തിക നിലവാരത്തിൽ ഇന്ത്യയെക്കാളൊക്കെ എത്രയോ മുകളിലായത്.


എന്നിട്ടാണോ ഏകദേശം യൂറോപ്പിലെ അമ്പത്തൊന്ന് രാജ്യങ്ങളിലുള്ളത്ര ജനസഖ്യയുള്ള രണ്ട്രാജ്യങ്ങളായി പാക്കിസ്ഥാനും ബംഗ്ലാദേശും ഉണ്ടായ കഥ എന്തോ വലിയ തെറ്റും ക്രൂരതയും പോലെഎപ്പോഴും അവതരിപ്പിച്ച് വെറുപ്പിന്റെ രാഷ്ട്രീയം മാത്രമുണ്ടാക്കുന്നത്?


എപ്പോഴും ഓർക്കണംഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം നൂറ്റി അമ്പത് കോടിയാണ്


അമ്പത്തൊന്ന് രാജ്യങ്ങളായി പിളർന്നുനിൽക്കുന്ന യൂറോപ്പിന്റെ ജനസംഖ്യയായ അമ്പത് കോടിയുടെമൂന്നിരട്ടി ഒരൊറ്റ രാജ്യത്ത്ഇന്ത്യയിൽ.


വിഭജിച്ചു കുറെ രാജ്യങ്ങളായി എന്നത് കൊണ്ട് അതാത് നാട്ടിലെ ജങ്ങൾക്കിടയിൽ അവകാശങ്ങൾനൽകുന്നതിൽ എവിടെയെങ്കിലും മറ്റേതെങ്കിലും രാജ്യങ്ങളിൽ കൃത്യവിലോപം ഉണ്ടാവുമോഉണ്ടാകുമോ?


അതാത് രാജ്യത്തെ നിയമം വെച്ച് അതാത് രാജ്യത്തെ ജനങ്ങൾക്ക് തുല്യമായി വീതിച്ചുകിട്ടേണ്ട കാര്യംപറയുമ്പോൾ


അക്കാര്യത്തിൽ ഒരു പ്രത്യേക വിഭാഗം എന്തോ അവിഹിതമായും അധികമായും നേടിയെന്ന്നുണപറഞ്ഞ് വെറുപ്പും വിഭജനവും ഉണ്ടാക്കുമ്പോൾ


അങ്ങ് അമേരിക്കയിലും പാക്കിസ്ഥാനിലും ഇറ്റലിയിലും ജർമ്മനിയിലും മറ്റാർക്കോ എന്തോകിട്ടുന്നതുമായാണോ അതിനെ തുലനം ചെയ്യേണ്ടതും കൂട്ടിവായിക്കേണ്ടതും?


**********


ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കും എന്ന് ആരും പറഞ്ഞിട്ടില്ല


ഹിന്ദുരാഷ്ട്രമാക്കും എന്ന് പറയുന്നവർ അവർക്ക് ഹിന്ദുരാഷ്ട്രമാക്കാൻ വേണ്ട മരുന്നുംഊർജ്ജവും ന്യായവും കിട്ടാൻ വേണ്ടി പറഞ്ഞുണ്ടാക്കിയ വലിയ നുണയാണ് ഇന്ത്യയെആരൊക്കെയോ മുസ്ലിം രാഷ്ട്രമാക്കും എന്ന്


ഒന്ന് സാമാന്യബുദ്ധി ഉപയോഗിച്ചാൽ മാത്രം മതി.


മുസ്ലിംകൾക്ക് ഒരു മുസ്ലിം ദേശീയ പാർട്ടി തന്നെയും ഇല്ല


മുസ്ലിംകളുടെ ഇന്ത്യയിലെ ജനസംഖ്യാനുപാതത്തിന്റെ നാലിലൊന്ന് പോലും പ്രാതിനിധ്യം ഇന്ത്യയിൽഎവിടെയും ഒരു മേഖലയിലും മുസ്ലിംകൾക്ക് കിട്ടിയിട്ടില്ല.


എന്നിട്ടല്ലേ മുസ്ലിംകൾ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കും എന്ന് പറയാൻ!!!


********


ഇന്ത്യ എല്ലാം കൊണ്ടും പിറകിലാണ്


പാർട്ടികളുടെ പേര് മാറ്റം മാത്രമേയുള്ളൂ


അധികാരം മാത്രംപാർട്ടി മാത്രം അവർക്ക് ലക്ഷ്യംഇന്ത്യ ലക്ഷ്യമല്ല.


രാജ്യത്തിനും ജനങ്ങൾക്കും വേണ്ട ഒരുതരം ആദർശവും ആശയവും ഇല്ല


ഉള്ളത് അധികാരത്തിനും പാർട്ടിക്കും വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുന്നപരസ്പരം വെറുക്കാൻപഠിപ്പിക്കുന്ന ആശയംലക്ഷ്യം.


ജനാധിപത്യവും മതേതരത്വവുമൊന്നും ഉള്ളിന്റെയുള്ളിൽ ഇല്ലആർക്കും വിഷയമല്ല


ഒന്നും മനസ്സിലാകാത്തവരാണ് ഭൂരിപക്ഷം ഇന്ത്യൻ ജനതയും


ഒന്നും മനസ്സിലാകാത്ത ജനതയെ ചൂഷണം ചെയ്യുന്ന ജനാധിപത്യവും മതേതരത്വവും രാഷ്ട്രീയവുംരാഷ്ട്രീയപാർട്ടികളും മാത്രമേ ഇവിടെയുള്ളൂ


ജനാധിപത്യത്തിന്റെ മൂല്യം പോട്ടെസ്വന്തം നാണയത്തിന്റെ മൂല്യമെന്തെന്നും മൂല്യത്തകർച്ചഎന്തെന്നും മാനസിലാക്കാനും പ്രതികരിക്കാനും സാധിക്കാത്ത ജനതയാണ് ഇവിടെയുള്ളത്


കോൺഗ്രസ്സ് പാർട്ടിയുണ്ട്ഒരു കോൺഗ്രസ്സ് പാർട്ടിക്കാരനും ഇല്ല


ഇവിടെ ചിലവാകുന്ന ഏക കറൻസിയുണ്ട്അത് മതവെറിയാണ്ജാതീയതയാണ്കളവുകളാണ്അന്ധവിശ്വാസങ്ങളാണ്.

No comments: