ചോദ്യം: ഭാരത് മാതാ കീ ജയ് എന്ന് പറയാൻ നട്ടെല്ലുണ്ടോ?
ചോദിച്ചത് ഒരു എഫ്ബി സുഹൃത്ത്.
ഉത്തരം: എന്തിന് അങ്ങനെയൊരു നട്ടെല്ല്?
ഭാരത് മാതാ കീ ജയ് എന്ന് പറയാൻ അങ്ങനെ പ്രത്യേകിച്ചൊരു നട്ടെല്ല് വേണമെന്ന് ഇതുവരെയും അറിയില്ലായിരുന്നു.
ഭാരത് മാതാ കീ ജയ് എന്ന് പറയലാണ് നട്ടെല്ല്, നട്ടെല്ലുണ്ടാക്കാനുള്ള വഴി എന്നതും അറിയില്ലായിരുന്നു.
അപ്പോഴും ഭാരത് മാതാ കീ ജയ് പറയാനുള്ള, പറയാൻ വേണ്ട, പറഞ്ഞാൽ ഉണ്ടാവുന്ന നട്ടെല്ല് ഏത് നട്ടെല്ലാണ്, എവിടെ ഉണ്ടാവുന്ന, എവിടെ ഉണ്ടാവേണ്ട നട്ടെല്ലാണ് എന്ന് മനസ്സിലായില്ല.
വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കേണ്ട നട്ടെല്ലാണോ ആ നട്ടെല്ല്?
വെറുപ്പും വിദ്വേഷവും വിഭജനവും കൊണ്ടുണ്ടാവുന്ന നട്ടെല്ലാണോ ആ നട്ടെല്ല്?
അതല്ലെങ്കിൽ ഭാരത് മാതാ കീ ജയ് പറഞ്ഞ് വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കലാണോ ആ നട്ടെല്ല്?
അതുമല്ലെങ്കിൽ വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കാൻ വേണ്ട നട്ടെല്ലാണോ ആ നട്ടെല്ല്?
അതല്ലാതെ സ്നേഹമല്ല ഭാരത് മാതാ കീ ജയ് എന്ന് ചൊല്ലി നട്ടെല്ല് തെളിയിക്കണമെന്ന് പറയുന്നവരുടെയും ഭാരത് മാതാ കീ ജയ് പറയാൻ ആവശ്യപ്പെടുന്നവരുടെയും ഉള്ളിലെ ഉദ്ദേശം എന്നും മനസിലായി.
ആരുടെയൊക്കെയോ ഉപബോധമനസ്സിൽ ഉറഞ്ഞുകൂടിയ വെറുപ്പും വികാരവും വെച്ച് അവർ ആവശ്യപ്പെടുന്നത് പോലെ മറ്റുള്ളവർ പറയലും ചെയ്യലുമാണ് രാജ്യസ്നേഹമെന്നും, നട്ടെല്ലിന്റെ ഉറപ്പ്തിളിയിക്കലെന്നും, നട്ടെല്ലിന്റെ ഉറപ്പ് തെളിയിക്കാനുള്ള മാർഗ്ഗമെന്നും താങ്കളല്ലാത്ത മറ്റാരും ധരിക്കുന്നില്ല.
അങ്ങനെയെങ്കിൽ താങ്കളുടെ നട്ടെല്ല് തെളിയിക്കാനെന്നോണം ഒരു കുറെ കാര്യങ്ങൾ മറ്റുള്ളവർക്ക് താങ്കളോടും ആവശ്യപ്പെടാൻ സാധിക്കും. ആവരവരുടെ അളവുകോലുകൾ വെച്ചുള്ളത്.
താങ്കളുടെ നട്ടെല്ലും അതിന്റെ ഉറപ്പും തെളിയിക്കാൻ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലൂ, ഹലേലുയാ ചൊല്ലൂ എന്നൊക്കെ അത്തരക്കാർ ആവശ്യപ്പെട്ടെന്ന് വരും, അത്തരക്കാർക്ക് ആവശ്യപ്പെടേണ്ടി വരും.
താങ്കളുടെ പ്രശ്നം താങ്കൾ പോലും അറിയാത്ത, തിരിച്ചറിയാത്ത പ്രശ്നമാണ്.
ചില ചിത്രത്തിലും വാക്കിലും ഒക്കെ രാജ്യത്തെയും രാജ്യസ്നേഹത്തേയും ചുരുക്കുന്ന പ്രശ്നം, ചുരുക്കിക്കാണുന്ന പ്രശ്നം.
ബിംബത്തിൽ ദൈവത്തെ ചുരുക്കുന്ന വിശ്വാസത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും താങ്കൾക്ക് കിട്ടിയ, താങ്കളുടെ ഉപബോധമനസ്സിൽ ഉറച്ചുപോയ പ്രശ്നം.
അത്തരം വിശ്വാസങ്ങളും സങ്കല്പങ്ങളും തരുന്ന സങ്കുചിതത്വത്തിന്റെ പ്രശ്നം.
താങ്കൾക്ക് അത്തരം ബിംബങ്ങൾ ഉണ്ടാക്കിത്തന്ന സങ്കുചിത വിചാരങ്ങളിൽ നിന്നും മോചനം കിട്ടിയിട്ടില്ലെന്നതിനാൽ താങ്കളിൽ സംഭവിക്കുന്ന വേറൊരു പ്രശ്നം കൂടിയാണത്.
താങ്കളുടെ പ്രശ്നം ഇല്ലാത്തവരെ മുഴുവൻ പ്രശ്നക്കാരായും താങ്കൾക്കുള്ള രോഗം ഇല്ലാത്തവരെ മുഴുവൻ രോഗികളായും, താങ്കളെ പോലെയല്ലാത്തവരെയൊക്കെയും നട്ടെല്ലില്ലാത്തവരായും കണക്കാക്കിപ്പോകുന്ന താങ്കളുടെ പ്രശ്നം.
രോഗമാണ് ആരോഗ്യം, ആരോഗ്യമാണ് രോഗമെന്ന് തെറ്റിദ്ധരിച്ചുപോകുന്ന പ്രശ്നം.
തങ്കളുടെ ഇപ്പോഴത്തെ നോർമൽ എന്നത് മന്തുള്ള കാലാണ് യഥാർത്ഥത്തിൽ ശരിയായ കാൽ, യഥാർത്ഥത്തിൽ ഉണ്ടാവേണ്ട കാൽ എന്നതാണ്.
അല്ലെങ്കിൽ താങ്കൾ എല്ലാവരിലും രാജ്യദ്രോഹം കാണും.
ഇപ്പറഞ്ഞതിലും ഈയുള്ളവൻ ഇതുവരെ എഴുതിയവയിലും രാജ്യവിരുദ്ധത അശേഷവും ഇല്ല.
അല്ലെങ്കിലും രാജ്യവിരുദ്ധത അശേഷവും ഉണ്ടാക്കേണ്ട കാര്യം നിഷ്കളങ്കരായ നാട്ടുകാർക്ക് ആർക്കും ഇല്ല.
അധികാരവും സമ്പത്തും മാത്രം ലക്ഷ്യം വെച്ച് തീക്കൊള്ളികൊണ്ട് കളിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന് മാത്രമേ രാജ്യവിരുദ്ധത ഉണ്ടാവൂ, രാജ്യവിരുദ്ധതയെയും രാജ്യസ്നേഹമാക്കി ചിത്രീകരിച്ച് കൊണ്ടുനടക്കേണ്ടതുള്ളൂ.
അതുകൊണ്ട് തന്നെ ഇപ്പറഞ്ഞതിലും ഈയുള്ളവൻ ഇതുവരെ എഴുതിയവയിലും ഉള്ളത്തീക്കൊള്ളികൊണ്ട് കളിക്കുന്ന വൃത്തികെട്ട ഇന്ത്യൻ രാഷ്ട്രീയ വിരുദ്ധതയാണ്.
തീക്കൊള്ളികൊണ്ട് കളിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം കൊണ്ട് ഇന്ത്യയിൽ ഇപ്പോൾസംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കാൾ വലിയ ദുരന്തം ലോകത്തെവിടെയും സംഭവിക്കില്ല, സംഭവിക്കാനില്ല.
ഇനി ഈ വൃത്തികെട്ട രാഷ്ട്രീയം എവിടെ വരെ എത്തുമെന്നത് മാത്രം, ഇന്ത്യയെ എവിടെ കൊണ്ടുചെന്നെത്തിക്കും എന്നത് മാത്രം കണ്ടറിയാൻ ബാക്കി.
********
ഇല്ലാത്ത കഥകൾ, സന്ദർഭങ്ങളും പശ്ചാത്തലവും വസ്തുതകളും അറിയാൻ ഒരു സാധ്യതയുംഇല്ലാത്തവർക്കിടയിൽ, സ്വന്തം അധികാരത്തിനും അതിജീവനത്തിനും വേണ്ടി ആവശ്യമുള്ളവർഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു.
കൊതുകിനും ഈച്ചക്കും പ്രധാനം വൃത്തികേടുകളും മുറിവുകളും തന്നെ.
വൃത്തികേടുകളും മുറിവുകളും ആവുന്നത്ര ഉണ്ടാക്കിക്കൊണ്ട് തന്നെ കൊതുകുകളും ഈച്ചകളുംഅധികാരം സ്ഥാപിക്കുന്നു, നിലനിർത്തുന്നു.

.jpg)
No comments:
Post a Comment