Saturday, January 10, 2026

സോഷ്യലിസം കൊണ്ട് ലക്ഷ്യമാക്കുന്നതും അതിനപ്പുറവും ഇസ്ലാം സാധിക്കുന്നു.


നിലനിൽക്കുന്ന സോഷ്യലിസമാണ് ഇസ്ലാം


സോഷ്യലിസം കൊണ്ട് ലക്ഷ്യമാക്കുന്നതും അതിനപ്പുറവും ഇസ്ലാം സാധിക്കുന്നു.


മിച്ചമൂല്യമല്ല ഇസ്ലാം ചിലവഴിക്കാനും നൽകാനും ആവശ്യപ്പെട്ടത്


മിച്ചധനം മുഴുവനും ചിലവഴിക്കാനും നൽകാനും ആണ് ഇസ്ലാം ആവശ്യപ്പെട്ടത്


അവർ ചോദിക്കുന്നു: “എന്താണ് ചിലവഴിക്കേണ്ടത് ( നൽകേണ്ടത്) . നീ പറയുകമിച്ചമുള്ളത്(ബാക്കിയുള്ളത് ) മുഴുവൻ” (ഖുർആൻ)


മിച്ചമൂല്യം തൊഴിലാളിക്ക് നൽകാനാണ് മാർക്സ് ആവശ്യപ്പെട്ടത്.


മിച്ചധനം ആവശ്യമുള്ളപ്രയാസമുള്ള എല്ലാവർക്കും നൽകാനാണ് ഇസ്ലാം ആവശ്യപ്പെട്ടത്.


ആവശ്യക്കാർഅവർ ആരായാലും അവർക്കൊക്കെയും നൽകാനാണ് ഇസ്ലാം ആവശ്യപ്പെട്ടത്


തനിക്ക് വേണ്ടി തൊഴിലെടുത്ത് ലാഭം ഉണ്ടാക്കിത്തന്ന തൊഴിലാളിക്ക് മാത്രമല്ല (അതും മിച്ചമൂല്യംമാത്രമല്ലനൽകാൻ ആവശ്യപ്പെട്ടത്


ജോലി കിട്ടാതെ പോയവനും സാമൂഹ്യമായി പിന്നാക്കക്കാരനും കൂടി നൽകാനാണ് ഇസ്ലാംആവശ്യപ്പെട്ടത്.


അവരുടെ സമ്പത്തിൽ ചോദിച്ചുവരുന്നവനും അവസരം നിഷേധിക്കപ്പെട്ടവനും അവകാശമുണ്ട്(വെറും ഔദാര്യമല്ല) (ഖുർആൻ)


നോക്കണംഅവസരം നിഷേധിക്കപ്പെട്ടവർക്ക് വരെ


ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവും ജനിതകവും ബുദ്ധിപരവുമായ കാരണങ്ങൾ കൊണ്ട് മത്സരലോകത്ത് കൃത്യമായും മത്സരിച്ച് ജയിക്കാൻ സാധിക്കാത്തത് കൊണ്ടും അല്ലാതെയുംഅവസരം നിഷേധിക്കപ്പെടും എന്ന യാഥാർത്ഥ്യം മനസ്സിലാക്കി വെച്ച ഇസ്ലാമിലെ നിർദ്ദേശം : അവസരം നിഷേധിക്കപ്പെട്ടവർക്ക് നിന്റെ സമ്പത്തിൽ അവകാശം ഉണ്ടെന്ന നിർദ്ദേശം.


ഇക്കാലത്ത് സംവരണം എന്ന പേരിൽ ചെയ്യുന്നത് എന്താണോഎന്തുകൊണ്ടാണോ അത് തന്നെ അവസരം നിഷേധിക്കപ്പെട്ടവർക്ക്” എന്ന പ്രയോഗത്തിൽ സൂചിപ്പുച്ചുകൊണ്ട്ഉൾകൊള്ളിച്ചുകൊണ്ട്.


പലിശ നിരോധിച്ച ഇസ്ലാം അർച്ചന നടത്താനും പൌരോഹിത്യത്തിന് വാരിക്കോരി കൊടുക്കാനുംഭണ്ഡാരപ്പെട്ടിയിൽ നിക്ഷേപിക്കാനുമല്ല അത് ആവശ്യപ്പെട്ടത് എന്നതോർക്കണം.


സോഷ്യലിസത്തിനും മേലെനിന്ന് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ കാര്യങ്ങൾ ചെയ്യാൻഉദ്ദേശിക്കുന്നതാണ് പലിശ നിരോധനം.


സക്കാത്ത് നിർബന്ധമാക്കിയതും പൂജാരിക്കും പുരോഹിതനും അർച്ചനകൾക്കും അഞ്ജലികൾക്കുംനൽകാനും ഭണ്ഡാരപ്പെട്ടികൾ നിറക്കാനുമല്ല


അങ്ങനെയുള്ള ഉള്ളുപൊള്ളയായ ചൂഷണ മതമല്ല ഇസ്ലാം.


പകരം എണ്ണിപ്പപറഞ്ഞ എട്ട് വിഭാഗങ്ങൾക്ക് സാമൂഹ്യനീതിയും സംതുലനവും ഉറപ്പുവരുത്തുംവിധംനൽകാനാണ് ഖുർആനിന്റെ കൽപ്പന.


ഫക്കീറും മിസ്ക്കീനും അടിമമോചനത്തിനും കടത്തിൽ കുടുങ്ങിയവരും വഴിയിൽ കുടുങ്ങിയവനുംഒക്കെയാണ് ഖുറാനനുസരിച്ച് സക്കാത്തിന് അർഹതപ്പെട്ട എട്ട് വിഭാഗക്കാർ


 എട്ട് വിഭാഗത്തെ എണ്ണിയപ്പോൾ അതിൽ മതവും ജാതിയും തിരിച്ചില്ല ഇസ്ലാം എട്ട്വിഭാഗത്തിന് മതവും ജാതിയും നോക്കി സക്കാത്ത് നൽകാൻ ഇസ്ലാമും ഖുർആനുംആവശ്യപ്പെട്ടിട്ടില്ല.


ഇതിനപ്പുറം (വെറും കാല്പനികമായല്ലാതെസാമൂഹ്യക്ഷേമവും നീതിയും ഉറപ്പുവരുത്തുന്നസോഷ്യലിസം എവിടെയാണുള്ളത്.


സോഷ്യലിസം കൊണ്ട് ഉദ്ദേശിക്കുന്നതും ലക്ഷ്യമാക്കുന്നതും മുഴുവൻ ഇസ്ലാമിലുണ്ട്ഇസ്ലാമിലൂടെനേടാം.


ഇസ്ലാം വെറുമൊരു മതമല്ലവെറുമൊരു വിശ്വാസ-ആചാര-അനുഷ്ഠാന മതമല്ല


ഇസ്ലാമിലെ ആഘോഷങ്ങൾ (പെരുന്നാളുകൾപോലും പാവങ്ങൾക്ക് അരിയും ഇറച്ചിയും വിതരണംചെയ്തുകൊണ്ടാണ്.


ഇസ്ലാം വെറും വെറുതെ എന്തോ പറഞ്ഞ് വിശ്വസിപ്പിക്കുന്ന വെറുമൊരു സോഷ്യലിസം മാത്രവുമല്ല


ഇസ്ലാം സോഷ്യലിസത്തിനുമപ്പുറവുമാണ്സമഗ്രമാണ്


അതുകൊണ്ട് തന്നെ മദ്യവും ചൂതുകളിയും വരെ ഇസ്ലാമിൽ നിഷിദ്ധമാണ്


അദ്ധ്വാനിക്കേണ്ടവാനാണ്സൃഷ്ടിപരനും ക്രിയായ്മകനും ആവേണ്ടവനാണ് പുരുഷൻ എന്ന്വ്യക്തമാക്കുംവിധംവെറുതെ അണിഞ്ഞൊരുങ്ങി ആർഭാടനായി അലസനായി നടക്കേണ്ടവനല്ലപുരുഷൻ എന്ന് കൃതമായും വ്യക്തമായും പറയുംവിധംഇസ്ലാം പുരുഷൻ സ്വർണ്ണവുംപട്ടുവസ്ത്രവും ധരിക്കുന്നത് വരെ കണിശമായും നിഷിദ്ധമാക്കി.


സോഷ്യലിസത്തെയും കവച്ചുവെക്കുംവിധം സർവ്വവിധ മേഖലകളും കൈകാര്യം ചെയ്യുന്നുണ്ട് ഇസ്ലാംഎന്നത് കൊണ്ടാണത്.


വ്യഭിചാരം ശിക്ഷാർഹമാക്കും വിധംകുടുംബഭദ്രതയും സാമൂഹ്യസുരക്ഷിതത്വവുംഉറപ്പിക്കാനെന്നവണ്ണം ധാർമ്മികതയും കൂടെ കൊണ്ടുവരുന്നുണ്ട് ഇസ്ലാം.


ജീവിതത്തിന്റെ ഒരേയൊരു ദിശ മാത്രമല്ല ഇസ്ലാം എന്ന സോഷ്യലിസം കൈകാര്യം ചെയ്യുന്നത്.


സാമ്പത്തികവും സാമൂഹ്യവും കുടുംബവും രാഷ്ട്രീയവും ഒക്കെ ഒരുമിച്ച് കൈകാര്യം ചെയ്യുകയാണ്ഇസ്ലാം ചെയ്യുന്നത്.


അതുകൊണ്ട് തന്നെയാണ് എല്ലാവർക്കും ഒരുപോലെ ഇസ്ലാം കണ്ണിലെ കരടാവുന്നത്


എല്ലാ ഇസങ്ങൾക്കും മതങ്ങൾക്കും അവരുടെ അന്തസ്സാരശൂന്യത വ്യക്തമാക്കിക്കൊടുക്കുംവിധംഭീഷണിയാവുന്നത്.


ആത്മീയതയും പാരത്രികതയും കൂടി കൈകാര്യം ചെയ്യുന്ന സോഷ്യലിസമാണ് ഇസ്ലാം


ആത്മീയതയും പാരത്രികതയും പറയാനില്ലാത്ത ഭൗതിക സോഷ്യലിസം സ്വയം നശിക്കുന്നുദീർഘകാലം നിലനിൽക്കുന്നില്ല.


സ്വയം നശിക്കാനുള്ള കാരണം ഉള്ളിൽ വഹിക്കുന്നതുമാണ് ഭൗതിക കാല്പനിക സോഷ്യലിസം


സാക്ഷാൽക്കരിക്കാൻ വേണ്ട പ്രോത്സാഹനം ഒന്നുമില്ലാതെസ്വഭാവിക സ്വാർത്ഥത കൊണ്ട്ചിതലരിച്ച് വരണ്ടുണങ്ങി ഇല്ലാതാവുന്നത് ഭൗതിക സോഷ്യലിസം.


പലപ്പോഴും സ്വാർത്ഥരും ക്രൂരരുമായ ഭരണാധികാരികളിലൂടെ വഴിതെറ്റാൻ സാധ്യതയുള്ളതാണ്  ഭൗതിക സോഷ്യലിസം.

No comments: