Sunday, January 25, 2026

ഓരോരുത്തനും ശരിയെന്ന് വിശ്വസിച്ചതിൽ സുരക്ഷിതരാവുന്നു.

ഓരോരുത്തനും ശരിയെന്ന് വിശ്വസിച്ചതിൽ സുരക്ഷിതരാവുന്നു. 

സുരക്ഷിത്വത്തിൽ നിന്ന് പുറത്തുപോകുന്നത് അപകടപ്പെടുത്തുമെന്ന് കരുതിപോവുക സ്വാഭാവികം. 

വിശ്വാസത്തിൽ പുറത്തുപോകുക എന്നാൽ സുരക്ഷിത്വത്തിൽ നിന്നും പുറത്തുപോവുക, അപകടപ്പെടുക, നശിക്കുക എന്നൊക്കെയുള്ള അർത്ഥവും തോന്നലും ഓരോ മാതാപിതാക്കളിലും ഉണ്ടാകുന്നു.

അതുകൊണ്ട് തന്നെ അവർക്ക് രക്ഷാമാർഗ്ഗം എന്ന് തോന്നിയ, അതുകൊണ്ട് മാത്രം അവർക്ക് സുരക്ഷിതത്വബോധം കിട്ടിയ ഏതൊരു വിശ്വാസത്തിൽ നിന്നും മക്കൾ പുറത്തുപോകുന്നതിനെ അവർ പേടിക്കുന്നു, അതിനാൽ ശക്തിയുക്തം എതിർക്കുന്നു.

തീർത്തും പ്രകൃതിപരമായ പ്രതിപ്രവർത്തനം. 

പുറമേ നിന്ന് നോക്കുന്നവർക്ക് അത് തെറ്റായാലും ശരിയായാലും, മാതാപിതാക്കളെ സംബന്ധിച്ചേടത്തോളം മക്കൾക്ക് അവരുടേതായ സുരക്ഷാകവചം തീർക്കലാണത്.

മാതാപിതാക്കൾക്ക് ഒഴിവാക്കാൻ പറ്റാത്ത അവരുടെതായ യാഥാസ്ഥിതികത്വം. 

എങ്ങനെയാണോ അങ്ങനെ തന്നെ തുടരാൻ ആഗ്രഹിക്കുന്ന പ്രകൃതിനിയമമായ അലസഭാവവും കൂടിയാണത്.

ഒരുതരം സൗകര്യഭാവം. 

No comments: