മക്കയിൽ മാത്രമുള്ള ദൈവമില്ല.
മക്കയിലേക്ക് പോകുന്നത് മക്കയിൽ മാത്രവും പ്രത്യേകിച്ചും ദൈവസാന്നിധ്യം കൂടുതലുള്ളത്കൊണ്ടല്ല.
ദൈവസാന്നിധ്യം കൂടുതലുള്ളത് കൊണ്ടല്ല, അങ്ങനെ മക്കയിലും കാബയിലും ദൈവസാന്നിധ്യംകൂടുതലുഉണ്ടെന്ന് ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞതും വിശേഷിപ്പിച്ചതും കൊണ്ടല്ല കാബകാബയായതും മക്ക മക്കയായതും.
മക്കയിലേക്കും കാബയിലേക്കും പോകുന്നത് കൂടുതൽ ദൈവസാന്നിധ്യം പ്രതീക്ഷിച്ചും വിശ്വസിച്ചുംഅല്ല.
കാബക്ക് ആകയാൽ കാണുന്ന, പഠിപ്പിക്കപ്പെടുന്ന പ്രത്യേകത ആദ്യമായി ഏകദൈവ ആരാധനക്ക്വേണ്ടി ഉണ്ടാക്കപ്പെട്ട ആലയം എന്ന നിലക്കാണ്. അതിനപ്പുറം ഒന്നുമില്ല.
എന്നാലോ ഇസ്ലാമിൽ ഏകദൈവത്തെ എവിടെ വെച്ചും പ്രാപിക്കാം, ആരാധിക്കാം.
ഏകദൈവത്തെ ആരാധിക്കാൻ പ്രത്യേക സ്ഥാനവും ദിക്കും ദിശയും ഇസ്ലാമിൽ പ്രധാനമല്ല.
ഇസ്ലാം അവതരിപ്പിക്കുന്ന ഏകദൈവത്തെ ആരാധിക്കാനും പ്രാപിക്കാനും ആലയം തന്നെ വേണ്ടതില്ല. എവിടെനിന്നും എങ്ങനെയും പറ്റും.
മസ്ജിദ് എന്നാൽ വേറെ അർത്ഥമൊന്നും ഇല്ല. സാഷ്ടാംഗം പ്രണയിക്കുന്ന ഇടം.
“നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും അവിടെ അല്ലാഹിവിന്റെ മുഖമുണ്ട്, പ്രീതിയുണ്ട്” (ഖുർആൻ)
“കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുന്നതിലല്ല പുണ്യം“ ( ഖുർആൻ)
“കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാണ്“ (ഖുർആൻ)
********
പിന്നെ കല്ലേറ്.
ആരാധനയും പൂജയും അതുവെച്ചുള്ള ഭണ്ഡാരപ്പെട്ടി നിറക്കലും അല്ല കല്ലേറ്.
തീർത്തും പ്രതീകാത്മകമായ പ്രതിഷേധം തീർക്കൽ മാത്രം കല്ലേറ്.
തിന്മയോടുള്ള അടങ്ങാത്ത പ്രതിഷേധം കാണിക്കാൻ ഒരവസരം, ഒരിടം.
പിശാച് അവിടെയുണ്ടെന്ന മട്ടിലോ അവിടെ മാത്രമേ പിശാച് ഉള്ളൂ എന്ന മട്ടിലോ വിശ്വാസത്തിലോഅല്ല.
*********
അബ്രഹാമിന്റെ പാദത്തെ പൂജിക്കുന്നുവെന്നോ?
ആരെവിടെ പറഞ്ഞു?
മക്കയിൽ പോയി ആരും അബ്രഹാമിന്റെ പാദപൂജ നടത്തുന്നില്ല.
അബ്രഹാമിന്റെ പാദം പതിഞ്ഞ സ്ഥലം, കാബ പണിയുമ്പോൾ നിന്ന പലസ്ഥലങ്ങളിൽ ഒരു സ്ഥലം, എടുത്ത് കാണിച്ചിട്ടുണ്ട് കാബയുടെ എന്ന് മാത്രം.
ആ അബ്രഹാമിന്റെ പാദം പതിഞ്ഞ സ്ഥലത്ത് പോകലും ഹജ്ജും തമ്മിൽ നിർബന്ധമായ ഒരു ബന്ധവും ഇല്ല. അവിടെ പോയാൽ അതും കാണും, കാണാം എന്നല്ലാതെ.
ഇസ്ലാമിൽ പൂജയേ ഇല്ല. ആരെയും ഒന്നിനെയും. അല്ലാഹുവിനെയും പൂജിക്കുക എന്ന പരിപാടി ഇസ്ലാമിൽ ഇല്ല. ഉള്ളത് നിസ്കാരവും നോമ്പും ഹജ്ജും സക്കാത്തും മാത്രം. അനുസരണവും സമർപ്പണവും മാത്രമായ നിസ്കാരവും നോമ്പും ഹജ്ജും സക്കാത്തും.
നിസ്കാരവും നോമ്പും ഹജ്ജും സക്കാത്തും ഒന്നും പ്രാർഥനകളല്ല. അനുസരണയും സമർപ്പണവും സൂചിപ്പിക്കുന്ന കർമ്മങ്ങൾ മാത്രമാണവ.
നിസ്കാരവും നോമ്പും ഹജ്ജും സക്കാത്തും എല്ലാം ചെയ്യുന്നത് ഏകദൈവത്തെ മാത്രം സംബോധന ചെയ്തുകൊണ്ട്.
മഖാമു ഇബ്രാഹിമിൽ വെച്ചും നടത്തുന്നത് (അതും വെറും ഐച്ഛികമായി മാത്രം) രണ്ട് റകഅത്ത് നിസ്കാരം. അല്ലാഹുവിനെ മാത്രം അഭിസംബോധന ചെയ്തുകൊണ്ട്.

.jpg)
No comments:
Post a Comment