Thursday, January 8, 2026

ഹജ്ജ് എന്നാൽ സന്ദർശനം എന്നർത്ഥം.

ഹജ്ജ് എന്നാൽ സന്ദർശനം എന്നർത്ഥം


ഉംറയെന്നാലും 

സന്ദർശനം എന്ന് മാത്രം തന്നെ അർത്ഥം


ഉംറ വെറും ഐച്ഛികം.


ഹജ്ജ് 

ജീവിതത്തിലൊരിക്കൽ 

നിർബന്ധമായ സന്ദർശനം.


ഹജ്ജ് എങ്ങനെ ആർക്ക് 

നിർബന്ധമായ സന്ദർശനം?


ശരീരം കൊണ്ടും 

സമ്പത്ത് കൊണ്ടും 

യാത്ര ചെയ്യാൻ സാധിക്കുമെങ്കിൽ 

ഓരോരുവാനും 

ജീവിതത്തിലൊരിക്കൽ 

നിർബന്ധമായ സന്ദർശനം

ഹജ്ജ്.


 നിലക്ക് ഹജ്ജ്

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്ന്.


ഐച്ഛികം മാത്രമായ ഉംറ 

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നല്ല.


ശരിയാണ്,

ഹജ്ജിൽ ചില നിർബന്ധ കർമ്മങ്ങളുണ്ട്

പക്ഷേ പൂജകളല്ല

ഭണ്ഡാരപ്പെട്ടിയിൽ പൈസ നിക്ഷേപിക്കലുമല്ല.


അബ്രഹാമുമായി ബന്ധപ്പെട്ട,

ഹഗാരയുമായും ഇസ്മായേലുമായും ബന്ധപ്പെട്ട

ഓർമ്മപുതുക്കൽ സന്ദർശനയാത്രയും ഓർമ്മപുതുക്കൽ സന്ദർശനകർമ്മവുമാണ് 

കാര്യമായും ഹജ്ജ്.


ഹജ്ജ് ചരിത്രത്തിന്റെ 

പുനർവായന നടത്താനുഉള്ള 

സന്ദർശനമാണ്.


ഹജ്ജ് ചരിത്രത്തിലേക്കുള്ള 

പുനർസന്ദർശനമായ സന്ദർശനമാണ്.


ഹജ്ജിൽ നിർബന്ധ പ്രാർത്ഥനകൾ ഇല്ല.


ഹജ്ജിനെ ഹജ്ജാക്കുന്നത് പ്രാർഥനകളല്ല.


ഹജ്ജിന് പോകുന്നത് പ്രാർഥിക്കാനുമല്ല.


അവനവൻ 

ഒറ്റക്കും നേരിട്ടും നടത്തുന്ന 

അധ്വാനവും സമർപ്പണവും ത്യാഗവുമാണ് ഹജ്ജ്.


ഹജ്ജിനെ ഹജ്ജാക്കുന്നത്

അധ്വാനവും സമർപ്പണവും ത്യാഗവുമാണ്.


ഹജ്ജ് പ്രാർത്ഥനയോ പൂജയോ അല്ല.


ഹജ്ജ് ഹജ്ജാവുന്നത് 

പ്രാർത്ഥന കൊണ്ടോ 

പൂജ കൊണ്ടോ അല്ല.


നേതൃത്വം കൊടുക്കാനും 

അല്ലാതെയും 

പുരോഹിതനോ തന്ത്രിയോ 

കർമ്മിയോ പൂജാരിയോ ഹജ്ജിൽ ഇല്ല.


പുരോഹിതനോ തന്ത്രിയോ 

കർമ്മിയോ പൂജാരിയോ നടത്തിക്കൊടുക്കേണ്ട 

പൂജയോ അർച്ചനയോ 

ഭണ്ഡാരപ്പെട്ടിയിൽ പൈസ നിക്ഷേപിക്കലോ ഹജ്ജിൽ ഇല്ല.


ഹജ്ജ് 

ഓരോരുത്തരും ഒറ്റക്ക് ചെയ്യുന്നത്.


ഓരോരുത്തരും 

ഒറ്റക്ക് ചെയ്യുന്നത് 

നിശ്ചയിക്കപ്പെട്ട 

ഒരേസമയത്താവുന്നത് കൊണ്ട് മാത്രം 

ഹജ്ജിൽ കൂട്ടമുണ്ടാവുന്നു

ഹജ്ജ് കൂട്ടമായിട്ടാവുന്നു.


ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നത് 

ഒറ്റക്ക് ഓരോ വ്യക്തിക്കുമാണ്.


ഹജ്ജും നോമ്പും 

ഒരേ കാലാവസ്ഥയിൽ വരുംവിധമല്ല.

ആവർത്തിക്കും പോലെയല്ല.


ഹജ്ജും നോമ്പും കാലം മാറി 

കാലാവസ്ഥകളിലൂടെ കടന്നുപോകും.


ഋതുക്കളിലൂടെ സഞ്ചരിച്ച് 

ഹജ്ജും നോമ്പും

ഋതുഭേദങ്ങളെ തൊട്ടറിയും.


എപ്പോഴും ഒരേ കാലാവസ്ഥയിൽ തന്നെ 

ഹജ്ജും നോമ്പും

നിർവ്വഹിക്കാൻ സാധിക്കില്ല.

No comments: