ഇന്ത്യയിൽ ജനാധിപത്യമില്ല.
ജനാധിപത്യം വിവരമുള്ള ജനങ്ങൾക്ക് ബാധകം, വിരമുള്ള ജനങ്ങളിൽ മാത്രം സാധ്യമായത്.
ജനാധിപത്യം ചെറിയ ചെറിയ സമൂഹങ്ങളിലും ചെറിയ രാജ്യത്തിലും മാത്രം ബാധകം, സാധ്യം.
സമൂഹവും രാജ്യവും വലുതാകുന്നതിനനുസരിച്ച് ജനാധിപത്യം അസാധ്യമാകുന്നു, നേർത്തതാകുന്നു, ഇല്ലാത്തതാകുന്നു.
സമൂഹവും രാജ്യവും വലുതാകുന്നതിനനുസരിച്ച് ജനാധിപത്യം മുളകിൻ ചാക്കിന്മേൽ പഞ്ചസാര എന്ന് വെറും വെറുതെ എഴുതി വഞ്ചിക്കുന്നത് പോലെയാകുന്നു.
സമൂഹവും രാജ്യവും വലുതാകുന്നതിനനുസരിച്ച് ജനാധിപത്യം പണാധിപത്യവും അധികാരാധിപത്യവും മാത്രമായി, ജനങ്ങളുടെ മേലുള്ള ആധിപത്യം മാത്രമാവുന്നു.
സമൂഹവും രാജ്യവും വലുതാകുന്നതിനനുസരിച്ച് ജനാധിപത്യവും ജനങ്ങളുടെ അഭിപ്രായവും കടലിൽ മഷി ഒഴിക്കുന്നത് പോലെയാവുന്നു.
വെറും വെറുതെയുള്ള വിലപിടിച്ച ഏർപ്പാട്.
വോട്ട് ചെയ്യുന്നു എന്നത് കൊണ്ട് ജനാധിപത്യമാകില്ല.
വോട്ട് മാത്രം അവകാശമായി കിട്ടുന്നിടമല്ല ജനാധിപത്യം.
ഏതെങ്കിലുമൊരു വലിയ ക്രൂരനായ കള്ളന് നിർബന്ധമായും രാജ്യത്തിന്റെ അധികാരവും സമ്പത്തും ഏല്പിച്ചുകൊടുക്കേണ്ടിവരുന്ന, ആ കള്ളന് വാതിൽ നിർബന്ധമായും തുറന്നുകൊടുക്കേണ്ടിവരുന്ന പരിപാടിയുടെ പേരാണ് ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ ജനാധിപത്യത്തിലെ വോട്ടും.
ഏതെങ്കിലുമൊരു വലിയ ക്രൂരനായ കള്ളന് നിർബന്ധമായും അധികാരവും സമ്പത്തും ഏല്പിച്ചുകൊടുക്കേണ്ടി വരുന്ന, ആ കള്ളന് വാതിൽ നിർബന്ധമായും തുറന്നുകൊടുക്കേണ്ടിവരുന്ന പരിപാടിയുടെ പേരാവരുത് ജനാധിപത്യം.
ജനങ്ങൾ ഓരോ വർഷവും, അല്ലെങ്കിൽ ഓരോ അഞ്ച് വർഷവും എംഎൽഎ, എംപി, മന്ത്രിമാർ എന്നിത്യാതി പേരുകളിൽ മാറിമാറി വരുന്ന ഒരു കുറെ കള്ളന്മാരായ ആയിരക്കണക്കിന് കുട്ടിരാജാക്കന്മാരുടെ ജീവിതചിലവും അഴിമതിയും ആഡംബരവും തെരഞ്ഞെടുപ്പ് ചിലവുകളും സഹിക്കേണ്ടിയും വഹിക്കേണ്ടിയും വരുന്നതിന്റെ പേരാവരുത് ജനാധിപത്യം.
ജനാധിപത്യത്തിന്റെ ലാഞ്ചനയെങ്കിലും ഉള്ളത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണെന്ന് മാത്രം.

.jpg)
1 comment:
Do not spread separatist agenda, enjoying the freedom and food of this great country
Post a Comment