Friday, April 24, 2026

എന്തുകൊണ്ട് ഒരു മന്ദബുദ്ധിയെ പ്രധാനസ്ഥാനത്ത് ഇരുത്തണം, പ്രധാനി ആക്കണം?

 എന്തുകൊണ്ട് ഒരു മന്ദബുദ്ധിയെ പ്രധാനസ്ഥാനത്ത് ഇരുത്തണം, പ്രധാനി ആക്കണം?


എന്തിന് ഒരു മന്ദബുദ്ധിയെ മഹാഗുരുവായി കാട്ടണം


ഫാസിസ്റ്റ് സംഘങ്ങളുടെ ഒരു രീതിയാണത്. 


പിന്നിൽ നിന്ന് വണ്ടിയോടിക്കാൻ ആഗ്രഹിക്കുന്ന ഫാസിസ്റ്റ് സംഘങ്ങളുടെ രീതി.


ബിംബങ്ങളെ ഉണ്ടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്ന രീതി.


ബിംബാരാധനാ വിശ്വാസികളെ ഇല്ലാത്ത പ്രതീക്ഷകൾ നൽകി വഞ്ചിക്കുന്ന പൗരോഹിത്യത്തിന്റെ അതേ രീതി.


ബിംബങ്ങളോട് ചോദ്യങ്ങളും ഉത്തരങ്ങളും അസാധ്യമെന്നറിയുന്നവരുടെ രീതി.


ബിംബങ്ങൾ വഴികാട്ടില്ല, ബിംബങ്ങൾക്ക് വഴികാട്ടുക ബാധ്യതയല്ലെന്നറിയുന്നവരുടെ രീതി.


ബിംബങ്ങൾ തീർത്തും കാല്പനികം, വേറും സാങ്കല്പികം. 


അതിനാലേ ബിംബങ്ങൾ പരിഹാരം നൽകേണ്ടെന്നാകയാൽ നേരിട്ടുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള രീതി. 


ചോദ്യങ്ങൾ ചോദിപ്പിക്കാതിരിക്കാനുള്ള രീതി.


ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളെ ഉണ്ടാക്കുന്ന രീതി.


ഉത്തരം പറയാതെ, ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഭരിക്കാനുള്ള രീതി.


ജനാധിപത്യത്തിന്റെ വേഷത്തിൽ ഒരുതരം രാജഭരണം നടത്താനുള്ള കുതന്ത്ര രീതി.


വിടുവായത്തം ആദർശമാക്കുന്ന രീതി.


പിന്നിൽ നിന്ന് കളിക്കുന്ന നിഗൂഢസംഘത്തിന് അവരുദേശിക്കുന്നതെന്തും കളിക്കാനുള്ള രീതി


അതുകൊണ്ട് തന്നെ  മന്ദബുദ്ധിയെ, ആ ബിംബത്തെ ചോദ്യങ്ങൾക്ക് മുൻപിലേക്ക് അവർ എറിഞ്ഞുകൊടുക്കില്ല


 മന്ദബുദ്ധിയെ, ആ ബിംബത്തെ  ചോദ്യങ്ങൾക്ക് മുൻപിലേക്ക് എറിഞ്ഞുകൊടുത്താൽ അവർ കുടുങ്ങും.


അതിനാൽ എപ്പോഴും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കാത്ത പ്രധാനി വേണം, ബിംബം വേണം. കാഴ്ചക്ക് സുന്ദരമായ ബലൂൺ. 


ഫാസിസ്റ്റ് പുരോഹിതന്മാർ അവരുദ്ദേശിക്കും പോലെ കാറ്റ് കയറ്റി വീർപ്പിച്ച ബലൂൺ പ്രധാനി.


ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കാത്ത മഹാഗുരു ബലൂൺ.


ഒന്നിനും കൊള്ളാത്ത സമൂഹത്തിന് പറ്റിയ ഒന്നിനും കൊള്ളാത്ത പ്രധാനി നീർക്കുമിള ബലൂൺ. 


ഒന്നിനും കൊള്ളാത്ത സമൂഹത്തിന് വയറുനിറക്കാൻ അതാത് സമയത്ത് വേണ്ടത് പോലെ ഭയവും പേടിയും എറിഞ്ഞുകൊടുക്കുന്ന നീർക്കുമിള ബലൂണിലെ ഫാസിസ്റ്റ് രീതി.

No comments: