Saturday, April 11, 2026

സോഷ്യലിസവും ഇസ്ലാമും ഒരുപോലെ പൊരുതുന്നത് മുഴുവൻ മനുഷ്യന് വേണ്ടി

 സോഷ്യലിസവും ഇസ്ലാമും ഒരുപോലെ പൊരുതുന്നത് :

മുഴുവൻ മനുഷ്യന് വേണ്ടി, സാധാരണ മനുഷ്യരെ രക്ഷിക്കാൻ


നീതിയും സൗഖ്യവും മനുഷ്യരിൽ എല്ലാവരിലും ഒരുപോലെ എത്തിക്കാൻ


ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് മുകളിൽ അധികാരിയായും മേലാളനായും ചൂഷകനായുംവരാതിരിക്കാൻ. മനുഷ്യരെല്ലാം തുല്യരാവാൻ, മനുഷ്യരെ എല്ലാം തുല്യരാക്കാൻ.


ഒരുതരം വിശ്വാസവും പൗരോഹിത്യവും നേതൃത്വവും ആരാധനാ അനുഷ്ഠാന രീതികളും മനുഷ്യനെചൂഷണം ചെയ്യുന്നതാവാതിരിക്കാൻ.


ഒരു മനുഷ്യനെയും മറ്റൊരു മനുഷ്യൻ അടിമപ്പെടുത്തുകയോ വിധേയപ്പെടുത്തുകയോചെയ്യാതിരിക്കാൻഒരു മനുഷ്യനും മറ്റൊരു മനുഷ്യന് വിധേയപ്പെട്ട് നിൽക്കാതിരിക്കാൻ.


പക്ഷേ ആർക്കെതിരെയാണ്, എന്തിനെതിരെയാണ് സോഷ്യലിസവും ഇസ്ലാമും മേൽപ്പറഞ്ഞകാര്യങ്ങൾ സാധിക്കാൻ ഒരുപോലെ പൊരുതുന്നത്?


മനുഷ്യനെതിരെ നിലകൊള്ളുന്ന സകലതിനും എതിരെ.


മുതലാളിത്ത സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ് പൗരോഹിത്യ ശക്തികൾക്കെതിരെ


ഭൗതികമായ എല്ലാ തരം ഉടമപ്പെടുത്തലുകൾക്കെതിരെയും ഭീഷണികൾക്കെതിരെയും.


പക്ഷേ, എന്നിട്ടും എന്തുകൊണ്ട് ഇവയ്ക്കൊക്കെ എതിരെ പൊരുതാൻ ഇപ്പോൾ അവശേഷിക്കുന്നത് ഇസ്ലാമും മുസ്ലിംകളും മാത്രം എന്നായി?


ഉത്തരം ഒന്നേയുള്ളൂ: കൂട്ടിന് ദൈവവിശ്വാസവും പരലോകവിശ്വാസവും ഉള്ള സോഷ്യലിസമാണ്ഇസ്ലാം എന്നത് കൊണ്ട് ഇസ്ലാമും മുസ്ലിംകളും മാത്രം എന്നായി.


ശരിക്ക് പറഞ്ഞാൽ ദൈവവിശ്വാസവും പരലോകവിശ്വാസവും എഞ്ചിനായുള്ളകൂടുതൽപ്രായോഗികതയുള്ള, സമഗ്രതയുള്ള സോഷ്യലിസമാണ് ഇസ്ലാം എന്നതിനാൽ.


എല്ലാതരം ചൂഷണങ്ങളിൽ നിന്നും വിടുതി നൽകുന്ന ദൈവവിശ്വാസവും പരലോക വിശ്വാസവുംകൂട്ടുള്ള സോഷ്യലിസമാണ് ഇസ്ലാം എന്നതിനാൽ.


ഇസ്ലാം അല്ലാത്ത സോഷ്യലിസത്തിന് ഒരു പരിധിക്കപ്പുറം പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല.


ഇസ്ലാം അല്ലാത്ത സോഷ്യലിസത്തിന് മുതലാളിത്ത സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ് പൗരോഹിത്യ ശക്തികളുടെ കൊത്തൊഴുക്കിനെതിരെ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല.


എന്തുകൊണ്ട് സാധിക്കുന്നില്ല?


ലക്ഷ്യബോധവും ധൈര്യവും നൽകുന്നകൃത്യതയും വ്യക്തതയും നൽകുന്നകൃത്യതയും വ്യക്തതയുംഉള്ള ദൈവവിശ്വാസവും പരലോക വിശ്വാസവും കൂട്ടായും പിൻബലമായും സോഷ്യലിസങ്ങൾക്ക് ഇല്ലാത്തത് കൊണ്ട്.


“അമ്മാ മാ യൻഫഉന്നാസു യംകുസു ഫിൽ അർദി” (ഖുർആൻ)


മനുഷ്യന് ഉപകരിക്കുന്നത് ഭൂമിയിൽ അവശേഷിക്കുന്നു (തങ്ങുന്നു)” (ഖുർആൻ)


No comments: