ആര് ഹിന്ദു?
ഏത് ഹിന്ദു?
എന്ത് ഹിന്ദു?
എന്ത് സനാതനം?
ഒരിക്കലും ഇന്ത്യയും ഭാരതവും ഹിന്ദുവും ഹിന്ദുമതവും സനാതനധർമ്മവും നിർവ്വചിക്കപ്പെട്ടും നിശ്ചയിക്കപ്പെട്ടും കൃത്യമായും വ്യക്തമായും ഉണ്ടായിരുന്നില്ല.
കുറെ അവ്യക്തതകളെ വെറുതെ ഇപ്പോഴും വിളിക്കുന്നു ഹിന്ദു എന്ന്, സനാതനം എന്ന്.
ഇന്ത്യ ഉണ്ടായത് 1947ലും ഭരണഘടന ഉണ്ടായതിനു ശേഷവും മാത്രം. അതുവരെ ഉണ്ടായിരുന്നത് പല പേരുകളിലുള്ള നാട്ടുരാജ്യങ്ങൾ.
ലോകത്തെല്ലായിടത്തും കുറെ നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നത് പോലെ ഈ ഉപഭൂഖണ്ഡത്തിലും ഉണ്ടായിരുന്നത് പല പേരുകളിലുള്ള നാട്ടുരാജ്യങ്ങൾ.
ഹിന്ദു ഉണ്ടായത് അറബികൾ അങ്ങനെയൊരു പേരുണ്ടാക്കി എന്തെന്നും ഏതെന്നും അറിയാതെ വിളിച്ചപ്പോൾ.
അല്ലാതെ ഏത് വേദത്തിലും പുരാണത്തിലും ഉപനിഷത്തിലും ഉണ്ട് ഹിന്ദു, സനാതനം, ഇന്ത്യ എന്നൊക്കെയുള്ള പേര്, വിശേഷണം, പരിചയപ്പെടുത്തൽ?
എന്തിനാണ്, എങ്ങനെയാണ് ഒരാൾ ഹിന്ദു ആകുന്നത്?
ഏത് കൃഷ്ണനും രാമനും നിഷ്കർഷയോടെ സംസാരിച്ചു ഹിന്ദുവിനെ കുറിച്ചും, ഹിന്ദുമതത്തെ കുറിച്ചും, സനാതനധർമ്മത്തെ കുറിച്ചും, എന്തിന് എങ്ങനെ ഹിന്ദു ആകണം എന്നതിനെ കുറിച്ചും ?
ഏത് രാമനും കൃഷ്ണനും ആയിരുന്നു ഹിന്ദു, സനാതനി?
രാമനും കൃഷ്ണനും അറിയാത്ത ഹിന്ദുവും ഹിന്ദുമതവും മാത്രം.
അതും വെറുപ്പും വിഭജനവും ലക്ഷ്യമിട്ട് ഈയടുത്തായി പറഞ്ഞുണ്ടാക്കുന്നത് മാത്രം ഹിന്ദു, സനാതനം.
ഇന്ത്യ എന്നത് വല്ല നിലക്കും ഉണ്ടായിരുന്നെങ്കിൽ ബ്രിട്ടീഷുകാർ ഒരുമിപ്പിച്ചപ്പോഴും അതിനും മുൻപ് മുഗളന്മാർ ഒരുമിപ്പിച്ചപ്പോഴും.
കുറേ തമ്മിലടിച്ച നാട്ടുരാജ്യങ്ങൾ മാത്രമേ അതുവരെ ഉണ്ടായിരുന്നുള്ളൂ.
ഹിന്ദു എന്നത് ഇന്നും നിർവ്വചനവും വ്യക്തതയും ഇല്ലാതെ.
ഒന്നും മനസ്സിലാകാതെ, എവിടെയൊക്കെയോ എന്തൊക്കെയോ പ്രതീക്ഷകൾ വെച്ച്, അങ്ങനെ ആ പ്രതീക്ഷകളെ ബിംബങ്ങളാക്കി, ദൈവങ്ങളാക്കി ബീംബാരാധകരും ബഹുദൈവവിശ്വാസികളും ആയി എന്തൊക്കെയോ കൊണ്ടുനടന്ന് ചൂഷണം ചെയ്യപ്പെട്ടവർ ഇന്നും ഹിന്ദു എന്ന് വിളിക്കപ്പെടുന്നു.
ക്രിസ്ത്യാനികളും മുസ്ലിംകളും അല്ലാത്തവരെ കൂട്ടിപ്പിടിച്ച് വെറും വെറുതെ ഒന്നിനുമല്ലാതെ, ഒരു മാർഗ്ഗദർശനവും വ്യക്തതയും കൃത്യതയും നൽകാതെ, ജീവിതവഴി കാണിച്ചുകൊടുക്കാതെ, വെറും വെറുതെ ചൂഷണം ചെയ്യാൻ വിളിക്കുന്ന പേര് മാത്രം ഹിന്ദു, സനാതനം.

.jpg)
1 comment:
കടന്നു കയറ്റക്കാർ സിന്ധ് ഉച്ചരിക്കാൻ കഴിയാതെ ഹിന്ദ് ഉച്ചരിച്ചാണത്രേ സിന്ധ് ഹിന്ദായും ഇന്ത്യയായും മാറിയത്?
Post a Comment