Saturday, April 11, 2026

നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തും പ്രാർത്ഥനയല്ല, പാപപരിഹാരകർമ്മങ്ങളല്ല.

നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തും പ്രാർത്ഥനയല്ലപാപപരിഹാരകർമ്മങ്ങളല്ല


അവയൊക്കെയും നിർബന്ധകർമ്മങ്ങൾ മാത്രം


അവയൊക്കെയും നിർബന്ധബാധ്യതകൾ മാത്രം


അവയൊന്നും പാപപരിഹാരകർമ്മങ്ങളല്ല.


ഇസ്ലാമിൽ പാപപരിഹാര കർമ്മങ്ങളായ നിർബന്ധ പ്രാർത്ഥനകളും കർമ്മങ്ങളും ഇല്ല.


പാപം ചെയ്താലും ഇല്ലെങ്കിലും അനുസരണത്തിന്റെയും സമർപ്പണത്തിന്റെയും ഭാഗമായി ചെയ്യേണ്ടനിർബന്ധ ബാധ്യതകൾ മാത്രമേ ഇസ്ലാമിൽ ഉള്ളൂ.


എല്ലാം ഏകദൈവവുമായി നേരിട്ട് മാത്രംഎല്ലാം ഏക പ്രാപഞ്ചിക ശക്തിയിലേക്ക് നേരിട്ട് മാത്രം.


ഇടയാളന്മാർ ഇല്ലാത്തഇടയാളന്മാരെ അനുവദിക്കാത്ത നേരിട്ടുള്ള അനുസരണത്തിന്റെയുംസമർപ്പണത്തിന്റെയും ബാധ്യതകൾ മാത്രമേ ഇസ്ലാം എന്ന സമർപ്പണ മാർഗ്ഗത്തിൽ ഉള്ളൂ.


പാപപരിഹാര കർമ്മങ്ങളാണ് നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തും എന്ന് കരുതരുത്


പാപപരിഹാര കർമ്മങ്ങളാണ് എന്ന് കരുതി നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തുംനിർവ്വഹിക്കുന്നവർ ഇസ്ലാമിനെ അറിയുന്നവരോ കൊണ്ടുനടക്കുന്നവരോ അല്ല.


നിർബന്ധ കർമ്മങ്ങൾ ചെയ്യുന്നത് പുണ്യം നേടാനല്ലപുണ്യം നേടാമെന്ന് ഉദ്ദേശിക്കുന്നതിനാല്ല


പകരംനിർബന്ധ കർമ്മങ്ങൾ ചെയ്യുന്നത് അവ ചെയ്യുക നിർബന്ധമായതിനാൽ മാത്രമാണ്


പ്രാപഞ്ചിക ശക്തിക്കുള്ളപ്രാപഞ്ചിക വ്യവസ്ഥയിൽ ഒത്തുചേരാനുള്ള സമർപ്പണമായാണ്നിർബന്ധകർമ്മങ്ങൾ.


നികുതി അടക്കുന്നത് പോലെനിയമങ്ങൾ അനുസരിക്കുന്നത് പോലെ


നിർബന്ധമായതിനാൽ


പുണ്യമോ പ്രതിഫലമോ കൂലിയോ കിട്ടാനല്ല നികുതി അടക്കുന്നത്നിയമങ്ങൾ അനുസരിക്കുന്നത്


നമ്മെ ഭരിക്കുന്നനമ്മെ നമ്മളാക്കുന്ന ഏക വ്യവസ്ഥയുടെ ഭാഗമാകുക മാത്രം അനുസരണംസമർപ്പണം.


അതുകൊണ്ട് തന്നെ ഇസ്ലാമിലെ നിർബന്ധ കർമ്മങ്ങളായ നോമ്പും നിസ്കാരവും ഹജ്ജുംസക്കാത്തും ഒന്നും ചെയ്യുന്നതും ചെയ്യേണ്ടതും പ്രതിഫലത്തിനും കൂലിക്കും വേണ്ടിയല്ല


പകരം ഏകദൈവത്തെയും ഏക വ്യവസ്ഥയെയും മുറുകിപ്പിടിക്കാൻ മാത്രം.


സൃഷ്ടാവ് നിബന്ധമാക്കി എന്നത് കൊണ്ട് മാത്രം അവ ചെയ്യുന്നുചെയ്യണം


രണ്ടില്ലാത്ത ഒന്നായ സമർപ്പണവും അനുസരണവും ആയി മാത്രം അവ ചെയ്യുന്നുചെയ്യണം


നിർബന്ധ കർമ്മങ്ങളായത് കൊണ്ട് തന്നെ (ഐച്ഛികം അല്ലാത്തത് കൊണ്ട് തന്നെ നിർബന്ധനിസ്കാരത്തിലും ഹജ്ജിലും നോമ്പിലും സക്കാത്തിലും ആർക്കും സ്വന്തം വകയിൽ ഒന്നുംചേർക്കാനും കൂട്ടാനും കുറക്കാനും പറ്റില്ല


നികുതിയും നിയമവും പോലെ


എത്രയോ എങ്ങനെയോ അത്ര അങ്ങനെ.


പാപം ചെയ്താൽ കഴുകാനുള്ളതായ ഒരു നിർബന്ധകർമ്മവും ഇസ്ലാമിൽ ഇല്ല


പാപങ്ങൾ നിരോധിക്കുക എന്ന പരിപാടി വേറെ തന്നെയായി ചെയ്യുകയാണ് ഇസ്ലാം ചെയ്തത്


അല്ലാതെ പാപപരിഹാര കർമ്മങ്ങൾ നിർബന്ധമാക്കി വെക്കുകയല്ല ഇസ്ലാം ചെയ്തത്.


പാപം ചെയ്തുപോയെങ്കിൽ പശ്ചാത്തപിക്കാം


പക്ഷേ പശ്ചാത്താപങ്ങൾ ഐച്ഛികമായി മാത്രംവ്യക്തിപരമായി മാത്രം


പശ്ചാത്താപങ്ങൾ നിർബന്ധമാക്കിയത് കൊണ്ട് ചെയ്യേണ്ടതും ചെയ്യപ്പെടേണ്ടതും അല്ല.


നിർബന്ധ കർമ്മങ്ങളായ നോമ്പും നിസ്കാരവും ഹജ്ജും സക്കാത്തും ഒന്നും അതുകൊണ്ട് തന്നെഅത്തരം പശ്ചാത്തപ പാപപരിഹാര കർമ്മങ്ങൾ അല്ല.


ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളായ ശഹാദത്തും നിസ്കാരവും നോമ്പും സക്കാത്തും ഹജ്ജുംപ്രാർത്ഥനകളല്ലസാധാരണഗതിയിലുള്ള പ്രാർത്ഥനകളെ ഉൾക്കൊള്ളുന്നില്ല


ജീവിതത്തിലുടനീളമായി ചെയ്യപ്പെടാനായി പടർന്നുനിൽക്കുന്ന  അഞ്ച് തരം കർമ്മങ്ങളിലും കൂടിആകയാലുള്ള ഏക പ്രാർത്ഥന നിസ്കാരത്തിൽ നടത്തുന്ന “നേരായ മാർഗ്ഗം കാണിക്കണേ “ എന്നത്മാത്രമാണ്


 “നേരായ മാർഗ്ഗം കാണിക്കണേ” എന്ന ഇസ്ലാമിലെ ഏക നിർബന്ധ പ്രാർത്ഥന ഒരുനിലക്കുംപാപപരിഹാര കർമ്മമോ പാപപരിഹാര പശ്ചാത്താപ പ്രാർത്ഥനയോ അല്ല.


നിഷിദ്ധമായതിനെ വ്യക്തമായും കൃത്യമായും നിഷിദ്ധമാക്കുക തന്നെയാണ് ഇസ്ലാം ചെയ്തത്: “അനുവദനീയമായത് വ്യക്തമാണ്നിഷിദ്ധമായത് വ്യക്തമാണ്” (ഹദീസ്എന്ന മട്ടിൽ തന്നെ.


 നിലക്ക് മദ്യമായാലും വ്യഭിചാരമായാലും പലിശയായാലും ഇസ്ലാം നിരോധിക്കുകതന്നെയാണ്ചെയ്തത്


പാപകർമ്മങ്ങൾ തീർത്തും പാടില്ലെന്ന് നിശ്ചയിക്കുകയാണ് ഇസ്ലാം ചെയ്തത്


അല്ലാതെ ചെയ്തുപോകുന്ന പാപങ്ങൾക്ക് പാപപരിഹാര കർമ്മങ്ങൾ എണ്ണി നിശ്ചയിച്ച്ചൂഷണത്തിന്റെ വഴിതുറക്കുകയല്ല ഇസ്ലാം ചെയ്തത്.


പാപങ്ങൾ ചെയ്യാനനുവദിച്ച്ചെയ്തനുഭവിച്ച് പാപപരിഹാരകർമ്മങ്ങൾ ചെയ്യാൻആവശ്യപ്പെടുകയല്ലഇസ്ലാം ചെയ്തത്


പാപപരിഹാര കർമ്മങ്ങൾ ചെയ്യാനുള്ള ഭണ്ഡാരപ്പെട്ടിയും പാപപരിഹാര കർമ്മങ്ങൾനടത്തിക്കൊടുക്കാനുള്ള പുരോഹിതന്മാരും ഇസ്ലാമിൽ ഇല്ല


പാപകർമ്മങ്ങൾ ചെയ്താൽ എന്തെങ്കിലും പരിഹാരമായി ചെയ്തും അഭിനയിച്ചുംപുരോഹിതന്മാരെകൂട്ടുപിടിച്ചും പരിഹരിക്കാമെന്ന സംഗതിയും ഇസ്ലാമിൽ ഇല്ലെന്നല്ലഇസ്ലാംഅവയെയൊക്കെയും പാടെ നിഷേധിച്ചു


പാപകർമ്മങ്ങൾക്ക് പരിഹാരം നൽകുന്ന പൗരോഹിഹത്യം ഇസ്ലാമിൽ ഇല്ല.


പാപകർമ്മങ്ങൾക്ക് പരിഹാരമായി ചെയ്യേണ്ട അഞ്ജലിയും കുർബാനയും അർച്ചനയുംകുമ്പസാരവും ഇസ്ലാമിൽ ഇല്ല.


ഇസ്ലാമിലെ പാപപരിഹാരകർമ്മം മറ്റൊന്നുമല്ലഅത് പാപങ്ങൾ ചെയ്യാതിരിക്കൽ മാത്രമാണ്.


നിർബന്ധ കർമ്മങ്ങൾ ചെയ്യലും ദൈവപ്രീതി (നിയമപ്രീതിനേടലും വേറെവേറെയായരണ്ട്കാര്യങ്ങളാണ്.

No comments: