Tuesday, April 7, 2026

നിങ്ങൾ കളവുകൾ മാത്രം പറയുന്നു. ഇറാൻ കളവുകൾ പറയുന്നില്ല.

അമേരിക്കയോടും (പിന്നെ ഫാസിസ്റ്റുകളോടും) കുറച്ചു ചോദ്യങ്ങൾ

  1. ഇറാന്റെ ആണവ പരിപാടി പൂര്‍ണമായും 2025 ജൂണിലെ ആക്രമണത്തിൽ നിങ്ങൾ നശിപ്പിച്ചുവെങ്കിൽ, ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള (തുടരാനുള്ള) ന്യായമായി ഇറാൻ എങ്ങനെ ആണവായുധം നേടുന്നതിന്റെ വക്കിൽ എത്തി എന്ന് നിങ്ങൾ വീണ്ടും വീണ്ടും ആരോപിച്ച് . 
  2. അതും 2026ൽ വീണ്ടും വീണ്ടും ആവർത്തിച്ചാവർത്തിച്ച് ആക്രമിച്ച് നശിപ്പിച്ചുവെന്ന് നിങ്ങൾ തന്നെ ആവർത്തിച്ചാവർത്തിച്ച് അവകാശപ്പെട്ടതിന് ശേഷവും നിങ്ങൾ പറയുന്നു: ഇറാൻആണവായുധം നേടുന്നതിന്റെ വക്കിൽ എത്തി എന്ന്. എങ്ങനെ?
  3. ഇറാന്റെ മുഴുവൻ വ്യോമപ്രതിരോധ സംവിധാനങ്ങളും നിങ്ങൾ തകർത്തുവെങ്കിൽ, തകർത്തുവെന്ന് ആവർത്തിച്ചാവർത്തിച്ച് നിങ്ങൾ അവകാശപ്പെടുന്നത് ശരിയാണെങ്കിൽ ഇറാൻ എങ്ങനെ നിങ്ങളുടെ F-15ഉം ഒരു A-10ഉം എഫ് 35 ഉം വെടിവെച്ചു വീഴ്ത്തി
  4. ഇറാൻ സൈന്യത്തെയും IRGC ആസ്ഥാനങ്ങളെയും നിങ്ങൾ പൂർണമായും ഇല്ലാതാക്കിയിട്ടുണ്ടെങ്കിൽ, ഇറാൻ വെടിവെച്ചിട്ട എഫ് 15ലെ വൈമാനികരെ നിങ്ങൾ വന്ന് രക്ഷപ്പെടുത്തുന്നത് എങ്ങനെ ഇത്രക്ക് അപകടകരമായി
  5. എങ്ങനെ ആ വകയിലും കുറെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിങ്ങൾക്ക് നഷ്ടമായി?
  6. നിങ്ങൾയുദ്ധം” ജയിച്ചുവെങ്കിൽഎന്തിന് നിങ്ങൾ ഇപ്പോഴും ഇറാനിൽ തുടരെത്തുടരെ ബോംബ് വർഷിക്കുന്നു
  7. ഇറാനികളെ രക്ഷിക്കാനെന്ന് നിങ്ങൾ തുടങ്ങിയ യുദ്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങൾ പറയുന്നത് അങ്ങനെയല്ലല്ലോ. ഇറാനെ മുഴുവൻ തച്ചുതകർത്ത് നശിപ്പിച്ചു ശിലായുഗത്തിലേക്കയാക്കും എന്നാണല്ലോ നിങ്ങൾ ഇപ്പോൾ പറയുന്നത്. അതെന്തേ ഇറാന്റെ ജനങ്ങളോടുള്ള നിങ്ങളുടെ ആത്മാർത്ഥതയും അവർക്ക് നിങ്ങൾ കൊടുക്കേണ്ട സ്വാതന്ത്ര്യവും എവിടെപ്പോയി?
  8. നിങ്ങൾക്ക് ഒറ്റക്ക് ഇറാനെ നേരിടുക നിസ്സാര സംഗതിയാണെങ്കിൽ, മറ്റാരും കൂടെ നിങ്ങൾക്ക് വേണ്ടായിരുന്നുവെങ്കിൽ, NATO, ഓസ്ട്രേലിയ, ജപ്പാൻ എന്നിവരൊക്കെ നിങ്ങളെ സഹായിക്കാത്തതിനെക്കുറിച്ച് നിങ്ങൾ എന്തിന് പരാതിപ്പെടുന്നു?
  9. ഇറാന്റെ മിസൈൽ ശേഖരങ്ങൾ മുഴുവൻ നിങ്ങൾ ഇല്ലാതാക്കിയെങ്കിൽ, പിന്നെങ്ങനെ ഇറാൻ ഇടതടവില്ലാതെ ഇസ്രായേക്കിലേക്കും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ പട്ടാളകേന്ദ്രങ്ങളിലേക്കും ദിവസവും നൂറ് കണക്കിന് മിസൈലുകൾ അയക്കുന്നു?


നിങ്ങൾ കളവുകൾ മാത്രം പറയുന്നു. ഇറാൻ കളവുകൾ പറയുന്നില്ല.


നിങ്ങൾക്ക് കളവുകൾ പറയേണ്ടി വരുന്നു. 


ഇറാന് കളവുകൾ പറയേണ്ടിവരുന്നില്ല. 


കാരണം സത്യം സ്വയം സംസാരിക്കും. 


അതുകൊണ്ട് തന്നെ ലോകത്തെ ജനങ്ങൾ മുഴുവൻ നിങ്ങളുടെ അധികാര ആയുധ ഗർവ്വിനെ വകവെക്കാതെ ഇറാനെ പിന്തുണക്കുന്നു.

No comments: