Saturday, April 11, 2026

ബോംബിട്ട് നശിപ്പിക്കുകയയല്ലല്ലോ യുദ്ധം വിജയിക്കൽ.

ഇറാനിലെ ജനങ്ങളാണ് അമേരിക്ക വീമ്പിളക്കി നടത്തിയ യുദ്ധം ഇറാന്റെ വിജയമാക്കിയത്. 

അമേരിക്ക വെടിനിർത്താൻ അപേക്ഷിക്കുന്നു, ഇറാൻ ആ അപേക്ഷ തള്ളുന്നു. എന്നത് മാത്രം മതി ഇറാന് മേൽക്കൈ കിട്ടിയിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ. 

ബോംബിട്ട് നശിപ്പിക്കുന്നതിൽ അമേരിക്കയും ഇസ്രായേലും മുൻപിലായിരിക്കാം.

ബോംബിട്ട് നശിപ്പിക്കുകയയല്ലല്ലോ യുദ്ധം വിജയിക്കൽ.

തന്ത്രത്തിലും ലോകമാനസ്സാക്ഷിയെ വിശ്വാസത്തിലെടുക്കലും കൂടിയാണ് യുദ്ധം വിജയിക്കൽ.

സ്വന്തം സഖ്യകക്ഷിയായ നാറ്റോയും ഖത്തറും വരെ അമേരിക്കയോടൊപ്പം യുദ്ധത്തിൽ നിൽക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല, അക്ഷരാർത്ഥത്തിൽ അമേരിക്കയെ തള്ളിപ്പറഞ്ഞു. 

അമേരിക്കക്ക് തന്നെയും അമേരിക്കയെ തള്ളിപ്പറയേണ്ടി വരുന്നു. 

അതുകൊണ്ട് ഇന്ന് പറഞ്ഞതല്ല അമേരിക്ക നാളെ പറയുക. ഇന്നലെ പറഞ്ഞതല്ല ഇന്ന് പറയുക. 

കളവുകളുടെ നീണ്ട നിര തന്നെ അമേരിക്കക്ക് സൃഷ്ടിക്കേണ്ടി വരുന്നു.

ഇറാനിലെ ജനങ്ങൾ ഇറാൻ ഭരണകൂടത്തിന് അനുകൂലമായും അമേരിക്കക്കെതിരെയും തെരുവിലിറങ്ങി മനുഷ്യച്ചങ്ങല തീർത്തു, അമേരിക്കയെ വെല്ലുവിളിച്ചു. 

അമേരിക്ക നശിപ്പിക്കുമെന്ന് പറഞ്ഞ ന്യൂക്ലിയർ റിയാക്റ്റർ സ്ഥലത്തിന് ചുറ്റും ഇറാനിലെ ജനങ്ങൾ (പ്രത്യേകിച്ചും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ) ചങ്ങല കെട്ടി കാവൽ നിന്നു. 

ഇറാനിലെ സ്ത്രീജനങ്ങൾ ഭരണകൂടത്തിന് സ്വർണ്ണം അഴിച്ചുകൊടുത്തു. 

രണ്ട് കോടിയോളം ജനങ്ങൾ ഒന്നായൊരുമിച്ച് അമേരിക്കക്കെതിരെ ഇറാനിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 

അമേരിക്ക പറഞ്ഞു പ്രചരിപ്പിച്ച പച്ചക്കളവിന് നേർവിപരീതമായിരുന്നു ജനങ്ങളുടെ ഇറാൻ ഗവൺമെന്റിനുള്ള വൻപിന്തുണ 

ഇറാനിലെ ജനങ്ങൾ ഇറാൻ ഭരണകൂടത്തെ എതിർത്തില്ല. 

അമേരിക്കയിലെ ജനങ്ങളാണെങ്കിൽ ട്രംപിനെ എതിർത്തു. തീർത്തും തെറ്റായ നിയമവിരുദ്ധമായ, ക്രൂരമായ, ന്യായരഹിതമായ യുദ്ധം നടത്തിയതിൽ.

അമേരിക്ക തെറ്റായ യുദ്ധം നടത്താനും ഇറാന്റെ പെട്രോൾ കൊള്ളയടിക്കാനും വേണ്ടി പറഞ്ഞുണ്ടാക്കിയ കളവുകൾ ആളുകൾ ആദ്യമാദ്യം വിശ്വസിച്ചു. 

ഇപ്പോൾ അമേരിക്കയുടെ കളവുകൾ (ഒന്നല്ല, ഒരായിരം) ലോകത്തിന് മനസ്സിലായി. 

ഈ ശക്തനായ തെരുവ് തെമ്മാടിയെ ചോദ്യം ചെയ്യാനാവുന്നവർ ഒക്കെയും (നാറ്റോ അടക്കം) അമേരിക്കയെ എതിർത്തു. 

രാജ്യദ്രോഹം മാത്രം നടത്തി രാജ്യസ്നേഹം എന്ന് വിളിക്കുന്ന ഇന്ത്യൻ ഫാസിസ്റ്റുകൾ മാത്രം മുസ്ലിം/ഇസ്ലാം വിരോധത്തെ ആയുധവും ആദർശവും ആക്കാൻ അമേരിക്കയുടെ ഷൂ നക്കുന്നു.

No comments: