Wednesday, April 1, 2026

ഇസ്രായേൽ അസ്വാഭാവികമായി, ഇനോർഗാനിക്കായി, കൃത്രിമമായി ഉണ്ടായ രാജ്യം

ഇസ്രായേൽ സ്വാഭാവികമായി, ഓർഗാനിക്കായി ഉണ്ടായ രാജ്യമല്ല.

ഇസ്രായേൽ അസ്വാഭാവികമായി, ഇനോർഗാനിക്കായി, കൃത്രിമമായി ഉണ്ടായ രാജ്യമാണ്.


കൃത്രിമമായത് ഏതൊരു ശരീരത്തിലും പ്രവേശിച്ചാൽ പഴുപ്പും ചർദ്ദിയും വേദനയും ഉണ്ടാക്കും. അതാണ് ലോകത്തിന് മുഴുവൻ ഭീഷണിയാവും വിധം ഇസ്രായേൽ ആവുന്നതിന്റെ കാരണം.


ലോകത്തെ രാജ്യങ്ങൾ യു എന്നിൽ അംഗമാകും രജിസ്റ്റർ ചെയ്യും.


ശരിയാണ്. 


പക്ഷേ ആ രാജ്യങ്ങൾ ഒക്കെയും യു എൻ ഉണ്ടാവുന്നതിന് മുൻപ് തന്നെ സ്വാഭാവികമായും ഓർഗാനിക്കായും അവിടെയുണ്ടായിരുന്നു.


രാജ്യങ്ങൾ വിഭജിക്കപ്പെടും, ഒരു രാജ്യം പല രാജ്യങ്ങളവും. 


ശരിയാണ്. 


ലോകത്തുടനീളവും ചരിത്രത്തിലുടനീളവും അത് സംഭവിച്ചിട്ടുണ്ട്.


പക്ഷേ വിഭജിക്കപ്പെട്ട് ഉണ്ടാവുന്ന രാജ്യവും ജനതയും അവിടെയുണ്ടായിരുന്നവർ തന്നെയാണ്, അവിടെയുണ്ടായിരുന്നവർ തന്നെയായിരിക്കും. 


സ്വതന്ത്രാസ്ഥിത്വം നേടുക മാത്രമാണ് അവിടെ സംഭവിക്കുന്നത്. 


അമ്മയിൽ നിന്നും വളർന്നു മാറി ഓരോ കുഞ്ഞും ഓരോ വ്യക്തിയും കുടുംബവും ആയി തീരുന്നത് പോലെ മാത്രം.


പക്ഷേ. ഇസ്രയേലിന്റെ കാര്യത്തിൽ ഇതൊന്നുമല്ല സംഭവിച്ചത്. 


ഇസ്രായേൽ ആദ്യമായി ഉണ്ടാവുന്നത് തന്നെ 1948ൽ. 


അതിനുമുൻപ് സ്വാഭാവികമായും ഓർഗാനിക്കായും ഇസ്രായേൽ ഉണ്ടായിരുന്നില്ല.


ഇസ്രായേലിനെ ഇപ്പോഴുള്ളിടത്ത് ഉണ്ടാക്കിയത് യു എൻ. 


യു എൻ കൃത്രിമമായി ഉണ്ടാക്കിയ ഏക രാജ്യം ഇസ്രായേൽ.


പാശ്ചാത്യശക്തികളുടെ കുറ്റബോധം തീർക്കാൻ പാശ്ചാത്യശക്തികൾ യു എന്നിനെ കൊണ്ട് കൃത്രിമമായി ഇനോർഗാനിക്കായി സംഘടിപ്പിച്ചുണ്ടാക്കിയ ഏക രാജ്യം ഇസ്രായേൽ.


ക്രിസ്ത്യൻ-പാശ്ചാത്യശക്തികൾ ചരിത്രപരമായി ചെയ്ത കുറ്റങ്ങളുടെയും ക്രൂരതകളുടെയും പാപഭാരം മിഡിൽ ഈസ്റ്റിൽ കൊണ്ടുപോയി ചരിഞ്ഞുകൊണ്ട് അവർ ഇസ്രായേലിനെ ഉണ്ടാക്കി.


എങ്കിൽ ഒരു ചോദ്യം നിങ്ങൾ ഉന്നയിക്കും: ബൈബിളിൽ പറഞ്ഞ ഇസ്രായേൽ എന്ന് ഇപ്പോൾ നമ്മൾ വിളിക്കുന്ന ആ പ്രദേശത്തെ വിഭാഗം, ഓർഗാനിക്കായും സ്വാഭാവികമായും അവിടെ ഉണ്ടായിരുന്ന യഥാർത്ഥ വിഭാഗം ആരായിരുന്നു?


അവിടെ അതുവരെ ഉണ്ടായിരുന്നവർ തന്നെ. ഇപ്പോഴത്തെ കടന്നുവന്ന ഇസ്രയേലികൾ അല്ലാത്തവർ.


ഇസ്രയേലികൾ എന്നത് എവിടെയുമുള്ള ജൂതവിശ്വാസികൾ അല്ല


പ്രവാചകൻ യാഖൂബും യാഖൂബിന്റെ മക്കളുമാണ് ഇസ്രായേലും ഇസ്രയേലികൾ എന്ന ബാനി ഇസ്രായേൽ (ഇസ്രായേൽ സന്തതികൾ, അഥവാ യാഖൂബിന്റെ സന്തതികൾ)


എന്നുവെച്ചാൽനിലവിലെ യഥാർത്ഥ ഇസ്രയേലികൾ ഫലസ്തീനികളായ തദ്ദേശീയരാണ്.


ജൂതരായിരുന്നാലും ക്രിസ്ത്യാനികൾ ആയിരുന്നാലും മുസ്ലിംകൾ ആയിരുന്നാലും അവിടത്തുകാരായി തന്നെ മതംമാറിയും അല്ലാതെയും അവിടെത്തന്നെയുണ്ടായിരുന്നവരാണ് യഥാർത്ഥ ഇസ്രയേലികൾ.


അവിടത്തുകാരായവർ, ചരിത്രപരമായും പരമ്പരാഗതമായും അവിടത്തുകാരായി ഉണ്ടായിരുന്നവർ. 


അവരെ അവിടെ നിന്നും അസ്ഥിരപ്പെടുത്തുന്ന കോലത്തിലായിരുന്നിരുന്നു പുതിയ വരത്തൻമാരുടെ ഇസ്രായേലിന് രൂപം നൽകിയത്. അവിടത്തുകാരുടേയല്ലാത്ത ഇസ്രായേലിന് രൂപം നൽകിയത്.


ലോകത്ത് യുഎൻ ഉണ്ടാക്കിയ , യു എൻ മാത്രമായുണ്ടാക്കിയ ഏക രാജ്യം ഇസ്രായേൽ.


ആദ്യമായാണ് ഇങ്ങനെ കൃത്രിമമായി ഇൻജക്ട് ചെയ്തുകൊണ്ട് ഒരു രാജ്യം ലോകത്ത് ഉണ്ടാവുന്നത്.


ഇങ്ങനെ കൃത്രിമമായി ഇൻജക്ട് ചെയ്തുകൊണ്ട് ഒരു രാജ്യത്തെ ഉണ്ടാക്കുമ്പോൾ ആ രാജ്യത്തേക്ക് കടന്നുവരുന്നത് ലോകത്തെ നാനാമൂലകളിൽ നിന്നുള്ളവരാണ്. 


ഇപ്പോഴത്തെ ഇസ്രായേലിൽ ഉള്ളവർ അതുകൊണ്ട് തന്നെ സ്വാഭാവികമായും ഓർഗനിക്കായും അവിടത്തുകാരല്ലാത്തവർ. അധിനിവേശം നടത്തി കടന്നുവന്നവർ.


അങ്ങനെ അസ്വാഭാവികമായും ഇനോർഗാനിക്കായും ഒരു രാജ്യവും രാജ്യനിവാസികളും ഉണ്ടാവുന്നത് ലോകചരിത്രത്തിൽ ആദ്യമായി. 


യഥാർത്ഥത്തിൽ അവിടത്തുകാരല്ലാത്തവരുടെ പേരിൽ ഒരു രാജ്യമുണ്ടാവുക. അതാണ് ഇസ്രായേൽ.


കടന്നുവന്നവർക്ക് വേണ്ടി മാത്രം ഒരു രാജ്യമുണ്ടാവുക. അതാണ് ഇസ്രായേൽ.


കടന്നുവന്നവർ മാത്രമായത് കൊണ്ട് തന്നെ ഏറെക്കുറെ കുറ്റവാളി അധിനിവേശ മനസ്സ് മാത്രമുള്ളവരുടെ ഒരു രാജ്യം. അതാണ് ഇസ്രായേൽ.


ഒരു രാജ്യത്തെ നിവാസികൾ മുഴുവൻ കുറ്റവാളി അധിനിവേശ മനസ്സ് മാത്രമുള്ളവർ മാത്രമാണെന്ന് വരുന്ന ലോകത്തെ ആദ്യത്തെ രാജ്യം. അതാണ് ഇസ്രായേൽ.


സാധാരണഗതിയിൽ രാജ്യങ്ങളും രാജ്യനിവാസികളും ആദ്യം ഉണ്ടാവും. 


പിന്നേടാണ് രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ട അജണ്ടകൾ ഉണ്ടാവുക.


ഇസ്രായേലിന്റെ കാര്യം മറിച്ചാണ്. 


ആദ്യം പദ്ധതികളും അജണ്ടകളും ആണുണ്ടായത്. 


സയനിസ്റ്റ് പദ്ധതികളും അജണ്ടകളും.


മുൻകൂട്ടി തയ്യാറാക്കിയ സയനിസ്റ്റ് അജണ്ടകളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിൽ ശേഷം കൃത്രിമമായി ഉണ്ടായ ആദ്യത്തെ രാജ്യവും ഏകരാജ്യവും ആണ് ഇസ്രായേൽ.


അജണ്ടകൾക്കും പദ്ധതികൾക്കും ശേഷമുണ്ടായ രാജ്യവും രാജ്യനിവാസികളും മാത്രമാണ് ഇസ്രായേൽ. 


കൃത്രിമം, ഇനോർഗാനിക്ക്.

No comments: