Sunday, April 5, 2026

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നും കേരളത്തിൻ്റെ ഏഴയല്പക്കത്ത് വരില്ല ഒരളവുകോൽ വെച്ചും.

ഒരാൾ, എന്നുവെച്ചാൽ ഒരു വലതുപക്ഷ ഫാസിസ്റ്റ് (സ്ഥിരം കളവ് പറയുന്നത് പോലെ) പറഞ്ഞു: 

കർണാടകം പോലും കേരളത്തേക്കാൾ മികച്ച നിലവാരം ഉള്ളതാണ് എന്ന് 

അയാൾ അങ്ങനെ പറയുമ്പോൾ തോന്നും കർണാടക ഇന്ത്യയിലെ ഏറ്റവും മോശമായ സംസ്ഥാനമാണ് എന്ന്.

അല്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും മോശമായ സംസ്ഥാനങ്ങളിൽ ഏറ്റവും പിറകിലുള്ളതിന് തൊട്ടുമുമ്പുള്ള സംസ്ഥാനമാണ് കർണാടക എന്ന് ധ്വനിപ്പിക്കലാണ് കർണാടകം പോലും കേരളത്തേക്കാൾ മികച്ച നിലവാരം ഉള്ളതാണ് എന്ന് പറയുന്നത്.

കേരളം അതിനേക്കാൾ മോശമാണെന്നും ഇന്ത്യയിലെ ഏറ്റവും മോശമായ സംസ്ഥാനം പോലും കേരളത്തേക്കാൾ മുന്നിലാണ് എന്നും... 

എന്നാൽ എന്താണ് വാസ്തവം.

ജീവിതനിലവാരം വെച്ച് നോക്കിയാലും, വിദ്യാഭ്യാസനിലവാരം വെച്ച് നോക്കിയാലും ആളോഹരി വരുമാനം വെച്ച് നോക്കിയാലും ആരോഗ്യവും ആയുസ്സും വൃത്തിയും ശിശുമരണ നിരക്കും ഒക്കെ വെച്ച് നോക്കിയാലും കർണാടകവും കേരളവും തമിഴ്നാടും അടങ്ങുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ ഏറ്റവും നിലവാരമുള്ള സംസ്ഥാനങ്ങൾ.

മേല്പറഞ്ഞ എല്ലാ കാര്യങ്ങളുടെയും സൂചികകളിൽ ഇന്ത്യയിലെ ഏറ്റവും നിലവാരമുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ കേരളമാണ് എന്ന് മാത്രം. 

എല്ലാ മേഖലകളിലും എല്ലാ അളവുകോലുകൾ വെച്ചും മുൻപന്തിയിൽ കേരളമാണ് എന്ന് മാത്രം. 

കേരളം ഒരുപക്ഷേ ലോകനിലവാരത്തിൽ തന്നെ മുൻപന്തിയിലാണ്. പല പ്രമുഖ യൂറോപ്യൻ രാജ്യങ്ങളെക്കാളും മുൻപിലാണ് കേരളം.

ഏത് മേഖലകളിലെ ഏത് അളവുകോലുകൾ വെച്ചും ഇന്ത്യയിൽ ഏറ്റവും മോശം സംസ്ഥാനങ്ങൾ മുഴുവൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ്. 

എല്ലാ മേഖലയിലും എല്ലാ അളവുകോലുകൾ വെച്ചും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ആയത് കൊണ്ടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിക്കൊപ്പം ആയത്.

എല്ലാ മേഖലയിലും എല്ലാ അളവുകോലുകൾ വെച്ചും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ആയത് കൊണ്ടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിക്ക് എന്ത് കളവുകൾ പറഞ്ഞും വെറുപ്പും വിഭജനവും ഉണ്ടാക്കിയും പറ്റിച്ച് ഭരിക്കാൻ പറ്റിയ സംസ്ഥാനങ്ങൾ ആയത്... 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നും കേരളത്തിൻ്റെ ഏഴയല്പക്കത്ത് വരില്ല ഒരളവുകോൽ വെച്ചും.

No comments: