Thursday, April 2, 2026

ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.

ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നു. 

എന്തിന്? 


ഇസ്രായേലിനെയും അമേരിക്കയെയും ഇറാൻ തിരിച്ചടിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നുണ്ട്.


പക്ഷേ, ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.


അതുകൊണ്ടാണ് നമുക്ക് ഇറാനെ പിന്തുണക്കാൻ സാധിക്കാത്തത്.


വല്ലാത്തൊരു ശരിയായ ന്യായമെന്ന് തോന്നും മേൽപറച്ചിലും ചോദ്യങ്ങളും കേട്ടാൽ. 


പക്ഷേ, ആ മേൽപറച്ചിലും ചോദ്യങ്ങളും  തേൻ പുരട്ടിയ വിഷം മാത്രം.


മേൽപറച്ചിലും ചോദ്യങ്ങളും തേൻ പുരട്ടിയ വിഷം മാത്രമാണെങ്കിൽ നിങ്ങൾ പറയൂ: 


അമേരിക്കയും ഇസ്രായേലും കൂടി ഇറാനെ ആക്രമിച്ചതിന് പ്രതികാരമായി എന്തിന് ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നു?


അമേരിക്കയും ഇസ്രായേലും കൂടി ഇറാനെ ആക്രമിച്ചതിൽ ഗൾഫ് രാജ്യങ്ങൾ എന്ത് പിഴച്ചു?


മേൽ ചോദ്യങ്ങൾ വളരെ നിഷ്കളങ്കവും സദുദ്ദേശപരവും ആണെന്ന് പ്രത്യക്ഷത്തിൽ തോന്നും.


അതുകൊണ്ട് തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഉത്തരത്തിന് ആധാരമായ ന്യായങ്ങളും നിരത്താം.


ഉത്തരം: ഇറാൻ ന്യായമായും കരുതുന്നു: പ്രത്യക്ഷത്തിൽ ഇസ്രായേൽ എന്ന പോലെ അമേരിക്കയെ കൊണ്ട് ഇറാനെ ആക്രമിക്കാൻ രഹസ്യമായി (കപടമായി നിന്ന്) പ്രേരിപ്പിച്ചത് ഗൾഫ് രാജ്യങ്ങൾ കൂടിയാണ് എന്ന്.


എങ്കിൽ നിങ്ങൾ വീണ്ടും ചോദിക്കും: 


ഇറാനെ ആക്രമിക്കാൻ രഹസ്യമായി (കപടമായി നിന്ന്) അമേരിക്കയെ പ്രേരിപ്പിച്ചത് ഗൾഫ് രാജ്യങ്ങൾ കൂടിയാണ് എന്ന് പറയാൻ എന്താണ് ഇറാന് തെളിവ്, ന്യായം?


ആ ചോദ്യത്തിനുള്ള ഉത്തരവും ഏറ്റവും അവസാനത്തെ തെളിവ് വെച്ച് പറയാം.


  1. അമേരിക്ക ഇപ്പോൾ പറയുന്നു: ഇറാനെ ആക്രമിച്ചത് കൊണ്ടുണ്ടായ ചിലവും നഷ്ടവും ഗൾഫ് രാജ്യങ്ങൾ വഹിക്കണമെന്ന്. 
  2. ഇറാനെ ആക്രമിച്ചത് കൊണ്ടുണ്ടായ ചിലവും നഷ്ടവും ഗൾഫ് രാജ്യങ്ങൾ വഹിക്കണമെന്ന് അമേരിക്കക്ക് ഇങ്ങനെ പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്? 
  3. ഇറാനെ ആക്രമിച്ചത് കൊണ്ടുണ്ടായ ചിലവും നഷ്ടവും ഗൾഫ് രാജ്യങ്ങൾ വഹിക്കണമെന്ന് അമേരിക്ക പറയുന്നതിന്റെ നേരിട്ടും അല്ലാതെയുമുള്ള ധ്വനിയും സൂചനയും എന്താണ്?
  4. അമേരിക്ക അങ്ങനെ പറയുന്നതിന്റെ നേരിട്ടും അല്ലാതെയുമുള്ള ധ്വനിയും സൂചനയും: ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിച്ചത് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ട് കൂടിയാണ് എന്നത് തന്നെയാണ്.
  5. അതുകൊണ്ട് തന്നെയായാണ്: ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിച്ചപ്പോൾ ഗൾഫ് രാജ്യങ്ങളൊന്നും അപലപിക്കാതിരുന്നത്.
  6. അതുകൊണ്ട് തന്നെയായാണ് : ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളൊന്നും അനുശോചനം രേഖപ്പെടുത്താതിരുന്നത്.
  7. അതുകൊണ്ട് തന്നെയായാണ്:  യുദ്ധത്തിന്റെ ആദ്യദിവസം തന്നെ ഇറാനിലെ സ്കൂൾ ആക്രമിക്കപ്പെട്ട് നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പട്ടിട്ടും ഗൾഫ് രാജ്യങ്ങളൊന്നും പ്രതിഷേധം രേഖപ്പെടുത്താതിരുന്നത്.

എന്നിട്ടും ഇറാൻ കാണിച്ച മര്യാദയും മാനുഷിക മൂല്യവും മാത്രമാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ പട്ടാളതാവളങ്ങളും താല്പര്യങ്ങളും മാത്രം കേന്ദ്രീകരിച്ച് ആവത് ആക്രമിച്ചു എന്നത്.


അപ്പോഴും ഒന്നോർക്കണം: അമേരിക്കൻ പട്ടാള താവളങ്ങളിൽ നിന്നും പേടിച്ച് കുടിയൊഴിഞ്ഞ് ഒളിഞ്ഞുനിൽക്കുന്ന അമേരിക്കൻ പട്ടാളക്കക്കാർക്ക് ജനവാസകേന്ദ്രങ്ങളിൽ സുരക്ഷയും അഭയവും ഒരുക്കിക്കൊടുക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. 


എത്ര വലിയ ക്രൂരതയും ക്രൂരതയോടൊപ്പമുള്ള കൂടെയിരിപ്പുമാണത്?


സാധാരണ ഗൾഫുകാരായ ജനങ്ങളെ അമേരിക്കൻ പട്ടാളക്കാർക്കുള്ള മറയും പരിചയും കവചവും ആക്കി മാറ്റുകയാണ് ഗൾഫ് രാജ്യങ്ങൾ. 


ഹമാസ് സാധാരണ ജനങ്ങളുടെ കവചം ഉണ്ടാക്കി സാധാരണ ജനങ്ങൾക്കിടയിൽ ജീവിക്കുന്നു എന്നത് കൊണ്ടാണ് ഇസ്രായേലിന് സാധാരണ ഫലസ്തീൻ ജനങ്ങളെ കൊല്ലേണ്ടിവരുന്നത് എന്ന അമേരിക്കയും ഇസ്രായേലും പറയുന്ന ന്യായം വെച്ച് ഇറാന് ഗൾഫ് രാജ്യങ്ങളിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിക്കാം. ഗൾഫിലെ സാധാരണ ജനങ്ങളെ ബോംബിട്ട് കൊന്നുതീർക്കാം.


പക്ഷേ ഇറാനത് ചെയ്യുന്നില്ല. 


കാരണം ഇറാൻ ഉയർത്തിപ്പിടിക്കുന്നത് ഇസ്ലാമിക മൂല്യമാണ്. 


ഇറാൻ ഉയർത്തിപ്പിടിക്കുന്നത് ശരിയായ മാനുഷിക മൂല്യമാണ്. 


അതുകൊണ്ട് തന്നെ ഇന്നിതുവരെയും ഇറാൻ ഗൾഫ് രാജ്യങ്ങളിലെന്നല്ല ഇസ്രായേലിൽ പോലും ജനവാസ കേന്ദ്രങ്ങളെ മാത്രമായി ആക്രമിച്ചിട്ടില്ല.

No comments: