Saturday, April 25, 2026

അമേരിക്കൻ ഇസ്രയേലി ചാരന്മാരെ ഇറാൻ ഉമ്മ വെച്ച് താലോലിക്കണമായിരുന്നുവോ?

ഇറാൻ പ്രതിഷേധക്കാരിൽ ചിലരെ കൊന്നിട്ടുണ്ടാവുമോ?

ഉണ്ടാവും.

പക്ഷേ, ഇറാൻ കൊന്ന പ്രതിഷേധക്കാരിലെ ആ ചിലർ ആരായിരിക്കും?

പ്രതിഷേധക്കാരുടെ വേഷംകെട്ടിയ അമേരിക്കൻ ഇസ്രയേലി ചാരന്മാർ.

അമ്പത് വർഷങ്ങളായി ഉപരോധിച്ച് ഇറാനെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും ചാരന്മാർ.

ഉപരോധിച്ചിട്ടൊന്നും തളരാത്ത, തകരാത്ത ഇറാനെ പ്രതിഷേധമെന്ന പേരിൽ കലാപങ്ങൾ അഴിച്ചിവിട്ട് നശിപ്പിക്കാൻ ശ്രമിച്ച അമേരിക്കൻ ഇസ്രയേലി ചാരന്മാർ.

അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ആയുധങ്ങൾ ശേഖരിച്ച് പ്രതിഷേധം എന്ന പേരിൽ കലാപങ്ങൾ അഴിച്ചുവിട്ട, ഇറാനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച അമേരിക്കൻ ഇസ്രയേലി ചാരന്മാർ.

പ്രതിഷേധമെന്ന നാടകത്തിനിടയിൽ ഇറാനിലെ പാവം ജനങ്ങളെ കൊന്നുതള്ളിയ, സ്വത്തുവകകൾ നശിപ്പിച്ച അമേരിക്കൻ ഇസ്രയേലി ചാരന്മാർ. 

ഇറാനിലെ പാവം ജനങ്ങളെ കൊന്നതും സ്വത്തുവകകൾ നശിപ്പിച്ചതും പോരാഞ്ഞ്, അവയൊക്കെയും ഇറാൻ സർക്കാരാണെന്ന് കളവ് പറഞ്ഞുപ്രചരിപ്പിച്ച അമേരിക്കൻ ഇസ്രയേലി ചാരന്മാർ. 

അമേരിക്കയെ കൊണ്ടും പാശ്ചാത്യശക്തികളെ കൊണ്ടും ഇറാൻ സ്വന്തം പൗരൻമാരായ പ്രതിഷേധക്കാരെ കൊന്നുതള്ളുന്നുവെന്ന് പറയിപ്പിച്ച, കള്ളപ്രചരണം അഴിച്ചുവിടാൻ അവസരമൊരുക്കിക്കൊടുത്ത അമേരിക്കൻ ഇസ്രയേലി ചാരന്മാർ.

പ്രതിഷേധക്കാരുടെ വേഷം കെട്ടി സ്വന്തം ജനങ്ങളെ കൊല്ലുകയും നാടിനെ നശിപ്പിക്കുകയും ചെയ്ത ഈ സായുധ അമേരിക്കൻ ഇസ്രയേലി ചാരന്മാരെ ഇറാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു?

ഉമ്മ വെച്ച് താലോലിക്കണമായിരുന്നുവോ?

അമേരിക്കയെ ചൊടിപ്പിച്ചതും അതുതന്നെയാണ്. 

ഈ അമേരിക്കൻ ഇസ്രയേലി ചാരന്മാരെ പിടികൂടിയതും ഇറാൻ ശിക്ഷിച്ചു കൊന്നതും.

അതിനാലാണ് പ്രതിഷേധക്കാരായ ഇറാനിലെ ജനങ്ങളെ കൊല്ലുന്നുവെന്ന വ്യാജ ആരോപണം നടത്തി നിൽക്കക്കള്ളിയില്ലാതെ അമേരിക്കക്ക് ഇറാനെതിരെ യുദ്ധം ചെയ്യേണ്ടിവന്നത്. 

അമേരിക്കക്കാർ കൊല്ലപ്പെടുന്നത് പോലെയാണ്, അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെടുന്നത് പോലെയാണ് അമേരിക്കക്ക് അമേരിക്കൻ ഇസ്രയേലി ചാരന്മാർ പിടിക്കപ്പെട്ടതും കൊല്ലപ്പെട്ടതും.

ഇളിഭ്യരായ, ഇപ്പോഴും ഇളിഭ്യരായി തുടരുന്ന, അമേരിക്കക്ക് അമേരിക്കയുടെ സ്വന്തക്കാരെ എങ്ങനെയും രക്ഷിക്കേണമല്ലോ?

No comments: