Wednesday, April 1, 2026

ഇറാൻ ഉയർത്തിപ്പിടിക്കുന്നത് ഇസ്ലാമിക മൂല്യമാണ്. മാനുഷിക മൂല്യമാണ്.

അമേരിക്കൻ പട്ടാള താവളങ്ങളിൽ നിന്നും പേടിച്ച് കുടിയൊഴിഞ്ഞ് ഒളിഞ്ഞുനിൽക്കുന്ന അമേരിക്കൻ പട്ടാളക്കക്കാർക്ക് ജനവാസകേന്ദ്രങ്ങളിൽ സുരക്ഷയും അഭയവും ഒരുക്കിക്കൊടുക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. 

എത്ര വലിയ ക്രൂരതയും ക്രൂരതയോടൊപ്പമുള്ള കൂടെയിരിപ്പുമാണത്?

സാധാരണ ഗൾഫുകാരായ ജനങ്ങളെ അമേരിക്കൻ പട്ടാളക്കാർക്കുള്ള മറയും പരിചയും കവചവും ആക്കി മാറ്റുകയാണ് ഗൾഫ് രാജ്യങ്ങൾ. 

ഹമാസ് സാധാരണ ജനങ്ങളുടെ കവചം ഉണ്ടാക്കി സാധാരണ ജനങ്ങൾക്കിടയിൽ ജീവിക്കുന്നു എന്നത് കൊണ്ടാണ് ഇസ്രായേലിന് സാധാരണ ഫലസ്തീൻ ജനങ്ങളെ കൊല്ലേണ്ടിവരുന്നത് എന്ന അമേരിക്കയും ഇസ്രായേലും പറയുന്ന ന്യായം വെച്ച് ഇറാന് ഗൾഫ് രാജ്യങ്ങളിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിക്കാം. ഗൾഫിലെ സാധാരണ ജനങ്ങളെ ബോംബിട്ട് കൊന്നുതീർക്കാം.

പക്ഷേ ഇറാനത് ചെയ്യുന്നില്ല. 

കാരണം ഇറാൻ ഉയർത്തിപ്പിടിക്കുന്നത് ഇസ്ലാമിക മൂല്യമാണ്. 

ഇറാൻ ഉയർത്തിപ്പിടിക്കുന്നത് ശരിയായ മാനുഷിക മൂല്യമാണ്. 

അതുകൊണ്ട് തന്നെ ഇന്നിതുവരെയും ഇറാൻ ഗൾഫ് രാജ്യങ്ങളിലെന്നല്ല ഇസ്രായേലിൽ പോലും ജനവാസ കേന്ദ്രങ്ങളെ മാത്രമായി ആക്രമിച്ചിട്ടില്ല.

No comments: