Thursday, April 30, 2026

ഭരിക്കുന്നത് മുഴുവൻ ഹിന്ദുക്കളായ ബിജെപിക്കാരായിട്ടും ഹിന്ദു അപകടത്തിലാവുന്നുണ്ടെങ്കിൽ…..

ഹിന്ദു-മുസ്ലിം, ഹിന്ദു അപകടത്തിൽ, പാകിസ്ഥാൻ, ബംഗ്ലാദേശ്.

ഇതല്ലാത്ത ഒന്നും പറയാനില്ല.

ബിജെപി അധികാരത്തിൽ (കലാപങ്ങളും വർഗീയ ലഹളകളും ഉണ്ടാക്കി, വെറുപ്പും പേടിയും വിതരണം ചെയ്ത്) വരുന്നതിന് മുൻപ് അറുപതിലധികം വർഷക്കാലം കോൺഗ്രസ് ഇന്ത്യ ഭരിച്ചിരുന്നു.

പക്ഷേ ബിജെപി ഭരിക്കാൻ തുടങ്ങിയപ്പോഴാണ്  ഹിന്ദു അകകടത്തിലായത്, ഹിന്ദു അപകടത്തിലെന്ന് ഭരിക്കുന്ന പാർട്ടി തന്നെ പറയുന്നത്. 

രാജ്യം ഭരിക്കുന്ന പാർട്ടിക്ക് തന്നെ അങ്ങനെ ഹിന്ദു അപകടത്തിലാണെന്ന് പറയേണ്ടി വരുന്നത് വല്ലാത്ത ഗതികേടാണ്. 

ഭരിക്കുന്നത് മുഴുവൻ ഹിന്ദുക്കളായ ബിജെപിക്കാരായിട്ടും ഹിന്ദു അപകടത്തിലാവുന്നുണ്ടെങ്കിൽ, ഭരിക്കുന്ന പാർട്ടിക്കും നേതാക്കൾക്കും ഹിന്ദു അപകടത്തിലാണെന്ന് (ആരാണ്, എന്താണ്, എങ്ങനെയാണ് ഹിന്ദു എന്ന് ഭരിക്കുന്ന ഹിന്ദു പാർട്ടിക്ക് പോലും അറിയില്ല, പറയാനാവില്ല, എന്നാലും…. ) പറയേണ്ടിവരുന്നുണ്ടെങ്കിൽ വെച്ചിട്ട് പോകാൻ പറയുക.  

ഭരണം ഒഴിവാക്കാൻ പറയുക. 

പറ്റാത്തത് ചെയ്യാതിരിക്കാൻ പറയുക.

എങ്കിൽ, ചുരുങ്ങിയത്: 

ബിജെപി ഭരിക്കുന്ന ഈ ചെറിയ കാലയളവിൽ ചൈന പിടിച്ചെടുത്തുപോയ ഭൂമിയെങ്കിലും തിരിച്ചുപിടിക്കാൻ സാധിച്ചേക്കും. 

ഓപ്പറേഷൻ സിന്ദൂരിൽ പറ്റിയത് പോലുള്ള മഹാപരാജയവും അബദ്ധവും (ട്രബിനോട് എങ്ങനെയെങ്കിലും തുടങ്ങിപ്പോയ യുദ്ധം നിർത്തിക്കിട്ടാൻ അപേക്ഷിക്കേണ്ടിവന്ന, അങ്ങനെ ട്രമ്പ് തന്നെ യുദ്ധം നിർത്തിയെന്ന് പ്രഖ്യാപിക്കേണ്ടിവന്ന അവസ്ഥ) ഇനിയങ്ങോട്ട് പറ്റാതിരിക്കാൻ നോക്കും.

പഹൽഗാമും പുൽവാമയും ഇനിയും സംഭവിക്കുന്നത്, സംഭവിപ്പിക്കേണ്ടി വന്നത് ഒഴിവാക്കാനും സാധിക്കും.

രൂപയുടെ മൂല്യം ഇനിയും തകരാതിരിക്കാൻ വേണ്ടത് ചെയ്യാൻ സാധിക്കും.

പെട്രോൾ വില താഴ്ത്തിക്കിട്ടും.

ഇലക്ഷൻ കമ്മീഷൻ സ്വതന്ത്രമാകും.

കോടതിയും സിബിഐയും ഇ ഡിയുമൊക്കെ സ്വതന്ത്ര ഏജൻസികളാവും.

മുൻപില്ലാത്തത്ര ബംഗ്ലാദേശികൾ ഇപ്പോൾ അതിർത്തി കടക്കുന്നത് (ചുരുങ്ങിയത് തെരഞ്ഞെടുപ്പ് തന്ത്രമായി അതിർത്തി കടന്ന് ഇന്ത്യയിൽ വരുന്നു എന്ന് പറയുന്നത്) നിർത്താൻ സാധിക്കും.

പാർട്ടിക്ക് വേണ്ടി രാപ്പകൽ പണിയെടുക്കുന്ന / അഭിനയിക്കുന്ന പ്രധാനമന്ത്രിക്ക് പകരം രാജ്യത്തിന് വേണ്ടി രാപ്പകൽ പണിയെടുക്കുന്ന  പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കിട്ടും.

*******

കോൺഗ്രസ്സ് കാലത്ത് ആക്രമണങ്ങകളും കലാപങ്ങളും അഴിച്ചുവിട്ടവർ ഇന്ന് ഭരണത്തിലിരിക്കുന്നു. 

അതിനാൽ തന്നെ അധികാരം നേടാൻ ആക്രമണങ്ങകളും കലാപങ്ങളും  അഴിച്ചുവിട്ടവർ ഇപ്പോൾ അവ അത്രക്ക് അഴിച്ചുവിടുന്നില്ല.

തെമ്മാടികൾ ഭരണത്തിലേറിയാലും കള്ളന്റെ കയ്യിൽ തന്നെ താക്കോൽ എത്തിപ്പെട്ടാലും അതങ്ങനെ തന്നെയല്ലേ?

ഇപ്പോൾ അധികാരം കയ്യിൽ നിന്ന് പോകാതിരിക്കാൻ വേണ്ടത്ര വേണ്ടപ്പോൾ അവർ വേണ്ടത് പോലെ ആക്രമണങ്ങകളും കലാപങ്ങളും സംഭവിപ്പിക്കുന്നു. 

കാർഗിലും പാർലമെന്റ് ആക്രമണവും പുൽവാമയും പഹൽഗാമും മക്കാമസ്ജിദും മാലേഗാവും അജ്മീറും പോലെ.

No comments: