ഡീലിമിറ്റേഷൻ, SIR, ഇലക്ഷൻ കമ്മീഷൻ, പട്ടാളം.
എല്ലാംകൂടി എന്താണുറപ്പിക്കുന്നത്?
2024ലെ ലോക്സഭാ തിരിച്ചടി പോലെ ഒന്ന് 2029ൽ ഒഴിവാക്കുക.
400 മുകളിലെന്ന് ധരിച്ച് 240 ഒതുങ്ങേണ്ടിവന്നത് ഇനിയങ്ങോട്ട് സംഭവിക്കാതിരിക്കുക.
ഇനിയങ്ങോട്ട് ആർക്കും ബിജെപിയെ തോൽപ്പിക്കാനാവാതിരിക്കുക.
ഇനിയങ്ങോട്ട് ആരെയും എവിടെയും ബിജെപിക്ക് തോൽപ്പിക്കാനാവുക.
******
ഹിന്ദു മുസ്ലിം എന്നതല്ലാത്ത ഒരാദർശവും മാർഗ്ഗരേഖയും മുൻപിൽവെക്കാനില്ലാത്ത പാർട്ടി പാട്ടുംപാടി ജയിക്കുന്നത്രയെ ഇന്ത്യൻ ജനതയും ജനാധിപത്യവും വളർന്നിട്ടുള്ളൂ എന്നുവരുമ്പോൾ നാണം തോന്നുന്നില്ലേ?
********
വലതുപക്ഷ ഫാസിസ്റ്റുകൾക്കുള്ളത് രാജ്യസ്നേഹമല്ല; പാർട്ടി/പരിവാർ സ്നേഹം.
പാർട്ടി/പരിവാർ സ്നേഹത്തെ അവർ രാജ്യസ്നേഹമായി തെറ്റിദ്ധരിപ്പിക്കുന്നു.
രാജ്യത്തെ മൊത്തമായി നശിപ്പിച്ചും മോഷ്ടിച്ചും കൊണ്ട് അവർ രാജ്യസ്നേഹം പറയുന്നു.
********
മണിപ്പൂരിൽ പോയി വേണ്ടത് ചെയ്യാത്ത രണ്ട് പേർ, വെറും തറരാഷ്ട്രീയക്കാർ മാത്രമായി ബംഗാളിൽ കറങ്ങിനടന്നു.
അവർ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണെന്ന് സ്വയം മറന്നു.
******
വികസനം വികസനം എന്ന് വെറുതേ പറഞ്ഞാൽ മതി.
അതാണ് ബിജെപി ഇന്ത്യൻ ജനതയെ കുറിച്ച് മനസ്സിലാക്കിയത്, തെളിയിച്ചത്.
ഇന്ത്യൻ ജനത അത്രയ്ക്കേ ഉള്ളൂ.
ഭാരതീയ ജൂംല പാർട്ടികൾ മാത്രമേ ഇവിടെ വേണ്ടൂ.

.jpg)
No comments:
Post a Comment