Thursday, April 16, 2026

ക്ഷേത്രങ്ങളിൽ സമ്പത്ത് കുന്നുകൂടി. എന്തുകൊണ്ട്?

ക്ഷേത്രങ്ങളിൽ സമ്പത്ത് കുന്നുകൂടി. 

എന്തുകൊണ്ട്?

വിശ്വാസികളെ ബ്രാഹ്മണന്മാർ വഞ്ചിച്ചത് കൊണ്ട്. 

പൗരോഹിത്യം സ്വാർത്ഥ താല്പര്യങ്ങൾ വെച്ച് ക്ഷേത്രങ്ങളെ അടക്കി ഭരിച്ചത് കൊണ്ട്.

ഇല്ലാത്ത കഥകൾ പറഞ്ഞ് ഇല്ലാത്ത ആചാര അനുഷ്ഠാനങ്ങൾ ഉണ്ടാക്കി ക്ഷേത്രങ്ങളെ ചൂഷണോപാധി ആക്കിയത് കൊണ്ട്.

ക്ഷേത്രങ്ങളുടെ പ്രധാനോദ്ദേശം പല പേരുകളിൽ ഭണ്ഡാരപ്പെട്ടികൾ നിറക്കുക എന്നാക്കിയത് കൊണ്ട്. 

വിശ്വാസങ്ങളും ആചാരങ്ങളും അഞ്ജലികളും അർച്ചനകളും വിശ്വാസികൾക്ക് ചിലവുള്ള തരത്തിലുള്ളതായത് കൊണ്ട്, വിശ്വാസികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ളതായത് കൊണ്ട്.

മറുപുറത്ത് മുസ്ലീംപള്ളികളിൽ സമ്പത്ത് കുന്നുകൂടിയില്ല. 

മക്കത്തും മദീനത്തും ഉള്ള പള്ളികളിൽ വരെ സമ്പത്ത് കുന്നുകൂടിയില്ല. 

എന്തുകൊണ്ട്?

വിശ്വാസങ്ങളും ആചാരങ്ങളും വിശ്വാസികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ളതല്ലാത്തത് കൊണ്ട്. വിശ്വാസികൾക്ക് ചിലവുള്ള തരത്തിലുള്ളതല്ലാത്തത് കൊണ്ട്.

ഇസ്ലാമിലും പള്ളികളിലും പൗരോഹിത്യമില്ല, മധ്യവർത്തികൾ ഇല്ല, ആരാധനകൾ ചൂഷണത്തിനുള്ള വഴിയില്ല എന്നത് കൊണ്ട്.

പള്ളികളുടെ പ്രധാനോദ്ദേശം പല പേരുകളിൽ ഭണ്ഡാരപ്പെട്ടികൾ നിറക്കുക അല്ലാത്തത് കൊണ്ട്. 

അങ്ങനെ ഭണ്ഡാരപ്പെട്ടികൾ നിറക്കാൻ പാകത്തിലുള്ള ഒരുതരം അർച്ചനയും അഞ്ജലിയും ആരാധന അനുഷ്ഠാന കർമ്മങ്ങളും ഇസ്ലാമികമായി ഇല്ല, പള്ളികളിൽ ഇല്ല, പള്ളികളിൽ നടത്താനില്ല. 

പള്ളികൾ ഒരുമിച്ചു കൂടാനുള്ള ഒഴിഞ്ഞ ഇടങ്ങൾ മാത്രം എന്നായത് കൊണ്ട്.

No comments: