Friday, April 3, 2026

ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാട് ഇന്ത്യയെ തന്നെ രക്ഷിച്ചെടുക്കാനാണ്.

ഇറാൻ യുദ്ധവും ഇന്ത്യൻ നിലപാടും:

ഇന്ത്യയുടെ നിലപാട് പൂർണമായും ഇസ്രയേലി പക്ഷത്താണോ?


പ്രത്യക്ഷത്തിൽ അങ്ങനെ തോന്നും


പക്ഷേ അങ്ങനെയല്ല.


ഇന്ത്യയുടെ നിലപാട് പൂർണമായും ഇറാൻ വിരുദ്ധമാണോ


പ്രത്യക്ഷത്തിൽ അങ്ങനെ തോന്നും


പക്ഷേ അങ്ങനെയല്ല.


ഇവിടെയാണ് ഇന്ത്യൻ ഭരണകൂടം കളിക്കുന്ന ഞാണിന്മേൽ കളി.


ഇന്ത്യയുടെ നിലപാട് ഇസ്രായേലിനൊപ്പവും ഇറാനൊപ്പവും ഒരുമിച്ചാവുന്ന നിലപാട്


അക്രമിക്കും ആക്രമിക്കപ്പെട്ടവനും ഒപ്പം ഒരുമിച്ചാവുന്ന നിലപാട്.


പരസ്യമായി ഇസ്രയേലിന്റെ കൂടെ.


രഹസ്യമായി ഇറാന്റെ കൂടെ?


എന്തുകൊണ്ട്എങ്ങനെ പരസ്യമായി ഇസ്രയേലിന്റെ കൂടെയും രഹസ്യമായി ഇറാന്റെ കൂടെയും?


ചോദ്യം പ്രസക്തമാണ്ആരായാലും ചോദിച്ചുപോകും.


ആഭ്യന്ത രാഷ്ട്രീയവും അന്താരാഷ്ട്രനയവും ഒരുമിച്ച് കളിക്കേണ്ടതുള്ളത് കൊണ്ട്


എപ്സ്റ്റീനും അദാനിയും ഒരുമിച്ച് തോളത്തിരിക്കുമ്പോഴുണ്ടാകുന്ന കളി.


അന്തരാഷ്ട്ര നയവും ആഭ്യന്തരരാഷ്ട്രീയത്തിൽ കളിക്കുന്ന കളിക്ക് ഉപയോഗപ്പെടേണ്ടതുണ്ട്എന്നതിനാൽ.


ഇറാനുമായുള്ള ബന്ധം നൂറ്റാണ്ടുകളുടേതാണ്ചരിത്രപരമാണ്സാംസ്കാരികമാണ്. ജീവനെ നിലനിർത്താനുള്ളതാണ്. സ്വകാര്യമാണ്.


ഇറാനുമായുള്ള ബന്ധം സ്വന്തം ചരിത്രത്തിന് തന്നെ ആണിക്കല്ലായുള്ളതാണ്ഇന്ത്യയെഇന്ത്യയാക്കിയതുമായി ബന്ധപ്പെട്ടതാണ്.


ഇസ്രായേലുമായുള്ള ബന്ധം ഇന്ത്യയിൽ കളിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചേരിതിരിവിനുംമുസ്ലീംവിരുദ്ധ വിഭജനരാഷ്ട്രീയത്തിനും നിർബന്ധമാണ്.


അതുകൊണ്ട് തന്നെ ഇന്ത്യയിലെ അണികളെ തൃപ്തിപ്പെടുത്താൻ ഇസ്രായേലുമായുള്ള ബന്ധംനിർബന്ധം. കളവും വെറുപ്പും ഏത് പോലെ നിർബന്ധമോ അതുപോലെ നിർബന്ധം.


തങ്ങളുടെ അണികളിൽ തങ്ങൾ തന്നെ കത്തിച്ചുവെച്ച മുസ്ലീംവിരുദ്ധ അഗ്നി കത്തിച്ചു തന്നെനിലനിർത്താൻ ഇസ്രായേലുമായുള്ള ബന്ധം നിർബന്ധം


മുസ്ലീം വിരുദ്ധതയുടെ വിശപ്പകറ്റാൻ ഇസ്രയേലുമായി പരസ്യമായ ചങ്ങാത്തം നിർബന്ധം


അത് പരസ്യമായി തന്നെ വേണം


അണികളെ ബോദ്ധ്യപ്പെടുത്തും വിധവും തൃപ്തിപ്പെടുത്തും വിധവും തന്നെ വേണം


അതങ്ങനെ തന്നെ ചെയ്തുചെയ്യുന്നു ഭരണകൂടം


ഭാരതമാതാവിന് പുതിയ ഭർത്താവിനെയും ഭാരതമാക്കൾക്ക് പുതിയ അച്ഛനെയും 1948മാത്രമുണ്ടായ ഇസ്രായേലെന്ന പുതിയ നായരിൽ പുതുതുതായി കണ്ടെത്തുന്നിടത്തേക്ക് വരെ അത്നീങ്ങി.


പക്ഷേ ഇറാനുമായുള്ളത് അതിജീവന കലയിൽ നിർബന്ധമായ ബന്ധമാണ്. 


അത് രഹസ്യമായി കൊണ്ടുനടക്കുക മാത്രമേ മുസ്ലിംവിരുദ്ധത മാത്രം ആഭ്യന്തരരാഷ്ട്രീയത്തിനുള്ള ആദർശവും ആയുധവും ആക്കിയ ഭരണകൂട രാഷ്ട്രീയപാർട്ടിക്ക് സാധിക്കൂ. അതവർ പറ്റും പോലെ ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. 


അന്താരാഷ്ട്ര നയത്തിൽ അമ്പേ പിറകോട്ട് പോയിട്ടുണ്ടെങ്കിലും.


ഇന്ത്യയും ഇന്ത്യയുടെ നിലപാടും ആരെയും ഒരുനിലക്കും സ്വാധീനിക്കാത്ത വിധം അപ്രസക്തമായിപ്പോയിട്ടുണ്ടെങ്കിലും.


ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാട് മറ്റുള്ളവർക്ക് വേണ്ടിയല്ല, ഇറാന് വേണ്ടിയല്ല, പകരം ഇന്ത്യയെ തന്നെ രക്ഷിച്ചെടുക്കാനാണ്, ഇന്ത്യക്ക് പ്രസക്തിയും മേൽവിലാസവും ഉണ്ടാക്കിക്കൊടുക്കാനാണ്.

No comments: