Saturday, April 4, 2026

ശവപ്പെട്ടിയിൽ വരെ അഴിമതി സാധ്യത കണ്ടെത്തിയവരാണ്. രാജ്യസുരക്ഷ സ്വന്തം രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നവരാണ്.

 ആരെവിടെ ലോകം മുഴുവൻ പൊട്ടിക്കുന്നു, ഭീകരാക്രമണങ്ങൾ നടത്തുന്നു, കലാപങ്ങൾ ഉണ്ടാക്കുന്നു, നിഷ്ഠൂരം കൊല്ലുന്നു?


പൊട്ടിക്കുന്നതും ഭീകരാക്രമണങ്ങൾ നടത്തുന്നതും കലാപങ്ങൾ ഉണ്ടാക്കുന്നതും നിഷ്ഠൂരം കൊല്ലുന്നതും മുഴുവൻ സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ് ഇസ്രയേലി അമേരിക്കൻ ദുശക്തികൾ


ശരിയും തെറ്റും നീതിയും അനീതിയും ബാധകമല്ലാത്ത സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ്ഇസ്രയേലി അമേരിക്കൻ ദുശക്തികൾ


തങ്ങളുടെ അധികാര കച്ചവട വംശീയ താൽപര്യങ്ങളല്ലാത്ത ഒന്നും തന്നെ ശരി-തെറ്റുകളെയും നീതി-അനീതികളെയും നിശ്ചയിക്കാനുള്ള അളവുകോലുകളായി ഇല്ലാത്ത സാമ്രാജ്യത്വ അധിനിവേശഫാസിസ്റ്റ് ഇസ്രയേലി അമേരിക്കൻ ദുശക്തികൾ


എല്ലാം പിന്നിൽ നിന്ന് ഒരുക്കുകയും കളിക്കുകയും ചെയ്തിട്ട് പേര് മുസ്ലിംകളുടെയും ഇസ്ലാമിന്റെയും മേൽ.


കേട്ടില്ലേ ട്രമ്പ് പറയുന്നത്? 


ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന്. 


എങ്കിൽ, ഉദ്ദേശം ജനങ്ങളെ രക്ഷിക്കാലോ ജനാധിപത്യം നടപ്പാക്കലോ സ്വാതന്ത്ര്യം സ്ഥാപിക്കലോ ഒന്നുമല്ല എന്ന് മനസ്സിലായില്ലേ?


ഉദ്ദേശം നശിപ്പിക്കുക മാത്രം. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ നശിപ്പിക്കുക മാത്രം.


ഇതിന് മുൻപും ട്രമ്പ് പറയുന്നത് കേട്ടിട്ടില്ലേ? 


ഇറാനെ ആക്രമിച്ചത് പെട്രോൾ കൈക്കലാക്കാൻ മാത്രമെന്ന്. 


ഇറാനെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞ് പ്രചരിപ്പിച്ചതും ഭരണമാറ്റമാണ് ലക്ഷ്യമെന്ന് പറഞ്ഞതുമൊക്കെ വെറും വെറുതെ പച്ചക്കള്ളം പറഞ്ഞത് മാത്രം. 


ഭരണമാറ്റം ലക്ഷ്യമാക്കിയിട്ടുണ്ടെങ്കിൽ അതും ഇറാനിലെ ജനങ്ങൾക്ക് വേണ്ടിയല്ല, തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരെ മാത്രം ഭരണാധികാരികളായി കൊണ്ടുവരാൻ.


ഇതാണ് ഇങ്ങനെയാണ് ഫാസിസം, സാമ്രാജ്യത്വം, അധിനിവേശം.


********


ഫാസിസ്റ്റുകളുടെ ഇന്ത്യയിലെ ആധിപത്യം പലവിധേന ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്നുവന്നപ്പോൾ വീണ്ടും തുടങ്ങുന്നത് കാണുന്നില്ല?


ഭീകര ആക്രമണങ്ങളും, ഭീകര ആക്രമണ പദ്ധതികളുടെ വാർത്തകളും അവ മുൻകൂട്ടി പിടിച്ചതും ഒഴിവാക്കിയതുമായ വീരവാദങ്ങളും.


എപ്സ്റ്റീനും അദാനിയും സുബ്രഹ്മണ്യ സ്വാമിയും കിഷോറും അന്താരാഷ്ട്ര നയത്തിലെ പാളിച്ചയും ഒക്കെ തക്കുമുകളിൽ വാളായി നിൽക്കുമ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും, സംഭവിക്കുന്നുവെന്ന് ഉറപ്പിക്കും.


എല്ലാറ്റിനും പിന്നിൽ കീചകനായി സ്ഥിരം പല്ലവിയായ പാക്കിസ്ഥാനും മുസ്ലിംകളും ആവുകയും അവതരിപ്പിക്കുകയും ചെയ്യുകയും ചെയ്യും.


എങ്കിലല്ലേ വെറുപ്പിന്റെ രാഷ്ട്രീയത്തിന് വേണ്ട തീ കത്തിക്കാൻ പറ്റൂ, ഭീതി നിലനിർത്താൻ സാധിക്കൂ.


*******


ശവപ്പെട്ടിയിൽ വരെ അഴിമതി സാധ്യത കണ്ടെത്തിയവരാണ്.


രാജ്യസുരക്ഷ സ്വന്തം രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നവരാണ്.


സ്വന്തം പട്ടാളക്കാർ പുൽവാമയിലും 


സ്വന്തം ജനങ്ങളെ പഹൽഗാമിലും 


കലാപങ്ങളിൽ അങ്ങോളമിങ്ങോളവും 


കൊല്ലപ്പെടുന്നതിൽ വരെ അധികാരം നേടാനും നിലനിർത്താനുമുള്ള വഴിയും ആയുധവും ആക്കിയവരാണ്


പിന്നെ ഇവിഎം അട്ടിമറിയിലും പോരാത്തതിന് ഇലക്ഷൻ കമ്മീഷൻ ഓഫീസ് പാർട്ടി ഓഫീസ്ആക്കുന്നതിലും 


അധികാരത്തിലേക്കെത്തേണ്ട അഴിമതി നടത്തിയവരാണ്അഴിമതിക്ക് പുതിയ ഭാഷ്യം ചമച്ചവരാണ്


അവരാണ് ഭരിക്കുന്നതിന്.


എന്ത് വാർത്തയും ഏത് സമയത്തും ഉണ്ടാവും, നമ്മൾ കേൾക്കേണ്ടി വരും.


*******


മോചനം വേണ്ടത്


ഫാസിസ്റ്റ് അധിനിവേശ സാമ്രാജ്യത്വ കള്ളന്മാരിൽ നിന്നാണ് ക്രൂരന്മാരിൽ നിന്നാണ്കപടൻമാരിൽനിന്നാണ്


മോചനം വേണ്ടത് ദേശദ്രോഹത്തെ ദേശസ്നേഹമായി അവതർപ്പിക്കുന്നവരിൽ നിന്നാണ്.


*******


മുൻപ് father land ബ്രിട്ടനായിരുന്നു അവർക്ക്


അങ്ങനെ അവരുടെ സവർക്കറിന്റെ കുഞ്ഞുങ്ങൾ സുംഭാഷ് ചന്ദ്രബോസിന്റെസ്വാതന്ത്ര്യസമരസേനാനികളെ വരെ കൊന്നു


ഇപ്പോൾ അവരുടെ land ഇസ്രായേൽ


പുതിയ പിതാവ് ഇസ്രായേലിന് വേണ്ടി എത്രയൊക്കെ ഇന്ത്യക്കാരെ കൊന്നുതള്ളും എന്നത്കണ്ടറിയേണ്ടി വരും.


******




No comments: