Wednesday, April 8, 2026

അമേരിക്ക നാണംകെട്ട് മുട്ടുമടക്കി. ഇറാൻ വെച്ച പത്ത് നിബന്ധനകളും അംഗീകരിച്ചു അമേരിക്ക മുട്ടുമടക്കി.

ഈയുള്ളവൻ ആദ്യമേ പറഞ്ഞിരുന്നു: ഇറാനുമായുള്ള വൻശക്തി അമേരിക്കയുടെ ഈ യുദ്ധത്തിൽ കായികമായും ആയുധം കൊണ്ടും ദുർബലനെന്ന് തോന്നിപ്പിക്കുന്ന ദാവീദ് (ഇറാൻ) ജയിക്കുമെന്ന്. 

കായികമായും ആയുധം കൊണ്ടും ശക്തനെന്ന് തോന്നിപ്പിക്കുന്ന ഗാലിയോത്ത് (വൻശക്തി, അമേരിക്ക) തോൽക്കുമെന്ന്. (ലിങ്ക് താഴെ)


അമേരിക്ക നാണംകെട്ട് മുട്ടുമടക്കി. 


ഇറാൻ വെച്ച പത്ത് നിബന്ധനകളും അംഗീകരിച്ചു അമേരിക്ക മുട്ടുമടക്കി. 


അമേരിക്ക വെച്ച പതിനഞ്ച് നിബന്ധനകളും കാറ്റിൽ പറത്തി അമേരിക്ക മുട്ടുമടക്കി.


ഈ യുദ്ധ പരാജയത്തോടെ തങ്ങളെ കെണിച്ചു പറ്റിച്ച ഇസ്രായേലിനെ ഇനിയങ്ങോട് പൂർണമായും വിശ്വസിക്കാത്ത മട്ടിലേക്ക് നീങ്ങുന്നത്രയായി അമേരിക്ക.


ട്രംപിനേക്കാൾ പരാജയപ്പെട്ട, നാണംകെട്ട ഭരണാധികാരി ചരിത്രത്തിൽ ഉണ്ടാവില്ലെന്നായി.


വാക്കിലും നോക്കിലും പ്രവൃത്തിയിലും സംസ്കാര ശൂന്യരെന്ന് തെളിയിച്ചവർ ട്രംപും അമേരിക്കൻ നേതൃത്വവും.


സംസ്കാര ശൂന്യനെന്ന് തെളിയിച്ചവൻ സംസ്കാരമുള്ളവരെ തെറിവിളിക്കുന്നു, നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു അമേരിക്കൻ നേതാവ് ട്രമ്പ്.


പറഞ്ഞതൊന്നും ചെയ്യാൻ സാധിക്കാതെ ഇളിഭ്യരായി മുട്ടുമടക്കിയ അമേരിക്കക്ക് പതിവുപോലെ ഇളിഭ്യൻ നേതാവ് നടത്തുന്ന വീരവാദം മാത്രം കൈമുതൽ.


തുടങ്ങിയ യുദ്ധം രണ്ട് ദിവസം കൊണ്ട് അവസാനിപ്പിച്ചു കൊടുക്കാൻ അമേരിക്കയുടെ അടുത്ത് ചെന്ന് കേണപേക്ഷിച്ച, അമേരിക്കയെ കൊണ്ട് ആ യുദ്ധം നിർത്തിപ്പിച്ച, നിർത്തിയെന്ന് പ്രഖ്യാപിച്ച മറ്റൊരു വിഡ്ഢിയുടെ രാജ്യം പോലെയായി അമേരിക്കയും. 


പക്ഷേ അതുപോലെ ആയില്ല, ആവില്ല ഇറാൻ. 


അതുപോലെ ആവില്ലെന്നും ആവാതിരിക്കാനും മുട്ടുമടക്കാതിരിക്കാനും രണ്ട് ദിവസവും രണ്ട് മാസവുമല്ല കഴിഞ്ഞ നാലപ്തിയേഴ് വർഷങ്ങളായി ഇറാൻ തന്റേടവും ധൈര്യവും കാണിച്ചുകൊണ്ടിരിക്കുകയാണ്.


പാക്കിസ്ഥാനോടും ഈജിപ്തിനോടും തുർക്കിയോടും എടുത്തുചാടി തുടങ്ങിയ യുദ്ധം നിർത്തിക്കിട്ടാൻ അമേരിക്ക അങ്ങോട്ട് ചെന്നപേക്ഷിച്ചു.


പിഴച്ചുപോയ അമേരിക്കയുടെ ഇറാൻ യുദ്ധം മധ്യസ്ഥത വഹിച്ചു അവസാനിപ്പിച്ചതുംഅവസാനിപ്പിക്കാൻ മുൻകൈ എടുത്തതും അവസാനിച്ചെന്ന് പ്രഖ്യാപിച്ചതും പാകിസ്ഥാൻ


അമ്പേ പാളിപ്പോയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം (നാം ഇന്ത്യക്കകത്ത് വെച്ച് തെറിപറയുന്ന, ഒറ്റപ്പെട്ട രാജ്യമെന്ന് നമ്മുടെ ആശ്വാസത്തിന് വേണ്ടി) പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ കിട്ടിയ മേൽക്കോയ്മയും അന്താരാഷ്ട്ര നയത്തിലെ മേൽക്കൈയും കൂടിയാണത് സൂചിപ്പിക്കുന്നത്.


ഇന്ത്യയും ഇന്ത്യൻ അന്താരാഷ്ട്രനയവും അങ്ങേയറ്റം പാളിയതും പിഴച്ചതും എന്നായി. 


ഇന്ത്യ അന്താരാഷ്ട്രകാര്യങ്ങളിൽ ഒന്നുമല്ലാത്ത ആരും പരിഗണിക്കാത്ത രാജ്യമെന്നായി. 


ഫാസിസ്റ്റുകൾ ആർക്കും വേണ്ടാത്ത ഇസ്രായേലിനെ പിതാവാക്കിയത് മാത്രം ഇന്ത്യക്ക് മിച്ചം.


വെറും തെരുവ് തെമ്മാടിയെ പോലെ എന്തെല്ലാം ഭീഷണികൾ അമേരിക്ക മുഴക്കുമ്പോഴും ഇറാൻ വാനോളം ഉയർന്നുനിന്നു.


അമേരിക്ക എന്തിനായിരുന്നു ഇറാനെതിരെയുള്ള യുദ്ധം തുടങ്ങിയത് എന്നിപ്പോൾ ആർക്കും മനസ്സിലാവുന്നില്ല. 


വെറും വെറുതേ ബോംബിട്ട് നശിപ്പിക്കാനോ?


ഹോർമൂസ് തുറക്കാനോ?


ഹോർമൂസ് യുദ്ധത്തിന് മുൻപ് തുറന്നായിരുന്നല്ലോ ഉണ്ടായിരുന്നത്?


ഭരണകൂടത്തെ മാറ്റാൻ സാധിച്ചില്ലല്ലോ? 


കുറച്ച് പേരെ കൊന്നാൽ ഇറാനിലെ ഭരണകൂടം മാറുമെന്ന അമേരിക്കയുടെ തെറ്റായ ധാരണയാണ് പിഴച്ചത്. 


ഇറാൻ വെനീസല പോലെയല്ല, ഇറാഖും ലിബിയയും പോലെയല്ല. 


അമേരിക്ക ശരിക്കും പേടിക്കേണ്ടുന്ന, എല്ലാ ഭരണ ജീവിത വ്യവസ്ഥകൾക്കും മെച്ചപ്പെട്ട പകരമായി നിൽക്കാനാവുന്ന വിശ്വാസത്തിന്റെയും ആദർശത്തിന്റെയും തലയും വേരും ഉണ്ട് ഇറാന്.


മാരകായുധങ്ങളുടെ അമേരിക്കൻ വീമ്പ് പറച്ചിലിന്റെ മുന ഇറാൻ തങ്ങളുടെ വിശ്വാസക്കരുത്തും സത്യസന്ധതയും തന്റേടവും ധൈര്യവും കൊണ്ട് ഓടിച്ചുകളഞ്ഞു.


മരിക്കാൻ പേടിയില്ലാത്തവരുമായി ജീവിക്കാൻ കൊതിക്കുന്നവർക്ക് യുദ്ധം ചെയ്ത് ജയിക്കാനാവില്ലെന്നും ഇറാൻ അമേരിക്കയേയും ഫാസിസ്റ്റുകളെയും ഉദാഹരണസഹിതം കാണിച്ചുകൊടുത്തു.


അമേരിക്ക കളവ് പറഞ്ഞുപ്രചരിപ്പിച്ചത് പോലെ സ്വേച്ഛാധിപത്യ ഏകാധിപത്യ രാജ്യമല്ല ഇറാൻ. 


ഇസ്ലാമിനെയും ഇറാനെയും കുറിച്ച തെറ്റായ ധാരണകൾ തിരുത്താൻ മാത്രമായി ഈ യുദ്ധം ഉപകാരപ്പെട്ടത്.


എന്തുകൊണ്ടൊക്കെയാവും വീമ്പിളക്കി ഭീഷപ്പെടുത്തിക്കൊണ്ടിരുന്ന അമേരിക്ക ഇത്ര പെട്ടെന്ന് യുദ്ധം നിർത്തേണ്ടിവന്നത്.


  1. സെക്യൂരിറ്റി കൗൺസിലിൽ ഹോർമൂസ് തുറക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പരാജയപ്പെടുന്നു. ചൈനയും റഷ്യയും വീറ്റോ ചെയ്യുന്നു.


  1. ഇറാൻ യുദ്ധത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അമേരിക്കൻ പട്ടാളത്തിൽ ഭിന്നിപ്പ് ഉണ്ടാവുന്നു. പലരും പങ്കെടുക്കാൻ കൂട്ടാക്കുന്നില്ല. യുദ്ധം അനാവശ്യമെന്ന് പറയുന്ന യുദ്ധത്തിന് പോകാൻ തയ്യാറില്ലാത്ത പട്ടാളക്കാർ കൂടിവന്നു.


  1. ജപ്പാന് പെട്രോൾ കിട്ടുന്നില്ല. അമേരിക്ക ജപ്പാനോട് പെട്രോൾ അമേരിക്കയിൽ വാങ്ങാൻ പറയുന്നു. അങ്ങനെ വന്നപ്പോൾ അമേരിക്കയോട് കടം തിരിച്ചു ചോദിച്ചു. എങ്ങനെ തിരിച്ചു ചോദിച്ചു. വാങ്ങുന്ന എണ്ണയുടെ വില തിരിച്ചുകൊടുക്കാനുള്ള കടത്തിൽ നിന്ന് എടുക്കാൻ ആവശ്യപ്പെട്ടു. അമേരിക്ക കുടുങ്ങി.


  1. അമേരിക്ക നടത്തിയ യുദ്ധം ഒരു ലക്ഷ്യവും നേടുന്നില്ല എന്ന് വന്നു. ഇറാനിൽ ഭരണകൂടം മാറുന്നില്ല. ഇറാൻ ബാലിസ്റ്റിക് പദ്ധതി അമേരിക്ക ഉദ്ദേശിച്ചതിനേക്കാൾ കരുത്തുള്ളത്. അത് തടയാൻ സാധിക്കുന്നില്ല. സിവിലിയൻ ആവശ്യങ്ങൾക്ക് ആണവം ഉപയോഗിക്കുമെന്ന ഇറാന്റെ പ്രഖ്യാപിത നിലപാടിൽ ഒരുതരം അയവും വരുന്നില്ല.


  1. കുടുങ്ങിയ പട്ടാളക്കാരന് വേണ്ടി നടത്തിയ രക്ഷാപ്രവർത്തനം അതിലേറെ വലിയ നഷ്ടങ്ങളുണ്ടാക്കി പരാജയപ്പെട്ടു. 


  1. രക്ഷാപ്രവർത്തനത്തിന്റെ മറയിൽ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുത്ത് കൊണ്ടുപോകാൻ നടത്തിയ നീക്കവും നാണക്കേടാവും വിധം പറയപ്പെട്ടു.


  1. ഇറാന്റെ ഇസ്ഫാനിലെ ആണവ കേന്ദ്ര പത്തിന് ചുറ്റും പെണ്ണുങ്ങളും കുട്ടികളും ചേർന്ന് ചുറ്റുംനിന്നു ജനകീയ മനുഷ്യചങ്ങല തീർത്തു എന്ന് വന്നതോടെ സംഗതി മൊത്തം കയ്യിൽ നിന്നും വിട്ടു എന്നായി.


https://intuitionofthewomb.blogspot.com/2026/03/blog-post_6.html?m=1



No comments: