തെരുവ് തെമ്മാടികൾ വൻശക്തർ തന്നെയാണ്.
അവർ കൈവശം വെക്കുന്ന മാരകായുധങ്ങൾ കൊണ്ടും അവർക്ക് മാത്രം സ്വന്തമായ മാരകമായി എന്ത് ക്രൂരതയും ചെയ്യാൻ സാധിക്കുന്ന അവരുടെ ക്രൂര മനസ്സ് കൊണ്ടും തെരുവ് തെമ്മാടികൾ വൻശക്തർ തന്നെയാണ്.
ഒപ്പം അവരുടെ സത്യമായ കളവുകൾ കൊണ്ടും അവരുടെ നീതിയായ അനീതികൾ കൊണ്ടും തെരുവ് തെമ്മാടികൾ വൻശക്തർ തന്നെയാണ്.
ഉദാഹരണത്തിന് ദൂരെ എവിടെയും പോകേണ്ട. കലാപങ്ങളും കളവുകളും ഭീഷണികളും ഭീതിയും വെറുപ്പും തന്നെ ആദർശവും ആയുധവും ആക്കിയ ഇന്ത്യയിലെ ഫാസിസ്റ്റുകളെ പോലെ തന്നെ.
അമേരിക്കയും മറിച്ചല്ല.
കയ്യൂക്ക് മാത്രം ശരിയെന്നായ തെരുവ് തെമ്മാടിയാണ് അമേരിക്ക.
തെരുവ് തെമ്മാടിക്ക് ആരെയും എറിഞ്ഞും ആക്രമിച്ചും തോൽപ്പിക്കാം.
തെരുവ് തെമ്മാടിക്ക് ഏത് വീട്ടിലേക്കും കല്ലെറിയാം.
തെരുവ് തെമ്മാടിക്ക് ആരെയും എങ്ങനെയും പേടിപ്പിക്കാം, പേടിപ്പിക്കാൻ ശ്രമിക്കാം.
തെരുവ് തെമ്മാടിക്ക് വിവേകം വിഷയമല്ല, ശരിയും തെറ്റും അടിസ്ഥാനമല്ല.
തെരുവ് തെമ്മാടിക്ക് ശരിയും വിവേകവും സ്വയം ചെയ്യുന്നതും പറയുന്നതും മാത്രമാണ്.
ഇറാനെതിരെയും ലോകത്തിനെതിരെയും അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നത് അത് മാത്രമാണ്.
ഇറാനെ അമേരിക്കയെന്ന തെമ്മാടി എത്രയും നശിപ്പിക്കുന്നുണ്ട് എന്നത് വലിയ വാർത്തയോകാര്യമോ അല്ല.
നശിപ്പിക്കുക എന്നത് തെമ്മാടിക്ക് എളുപ്പമാണ്.
തെരുവ് തെമ്മാടിക്ക് ഏത് വീടിന് നേരെയും കല്ലെറിയാം, ഏത് വീടും തകർക്കാം.
വിവേകിക്ക് സംസ്കാരമുണ്ട്, ചരിത്രമുണ്ട്, വിവേകം നശിപ്പിക്കപ്പെടില്ല, വിവേകത്തെ നശിപ്പിക്കുക എളുപ്പമല്ല.
അതാണ് ഇറാൻ, ഇറാന്റെ ചരിത്രവും സംസ്കാരവും നമ്മോട് പറയുന്നത് അതാണ്.
ഇറാന്റെ രാഷ്ടീയ നേതൃത്വത്തിന്റെ വാക്കിലും നോക്കിലും പ്രവൃത്തിയിലും ഈ പക്വതയും വിവേകവും സംസ്കാരവും നിറച്ചുണ്ട്.
അതുകൊണ്ട് തന്നെ ഇറാനെ അമേരിക്ക എന്ന തെരുവ് തെമ്മാടി എത്രയും നശിപ്പിക്കുന്നുണ്ട് എന്നത്എടുത്തുപറയേണ്ട വലിയ വാർത്തയോ കാര്യമോ ആവേണ്ട കാര്യമേ അല്ല.
ആകാശത്ത് നിന്നും ബോംബ് വർഷിക്കുന്ന ആർക്കും ആരെയും ഏത് രാജ്യത്തെയും എത്രയുംഎങ്ങനെയും നശിപ്പിക്കാനാവും.
ന്യായത്തിൽ പറഞ്ഞുനിന്ന് ജയിക്കാത്തവൻ തെറിപറഞ്ഞ് ജയിക്കുന്നത് പോലെയേ അതുള്ളൂ.
അങ്ങനെയുള്ള തെരുവ് തെമ്മാടികളായ ആരും ആരെയും നശിപ്പിക്കുന്നതിൽ ഏറെഅൽഭുതപ്പെടാനും അഭിമാനിക്കാനും ഇല്ല.
പ്രത്യേകിച്ചും തെരുവ് തെമ്മാടിത്തം കൊണ്ട് മാത്രമായ ലോകത്തെ വൻശക്തിക്ക് അത്തരമൊരുകാര്യത്തിൽ ഏറെ അഭിമാനിക്കാൻ ഒന്നുമില്ല.
47 വർഷങ്ങളായി ഒന്നിനുമല്ലാതെ ഉപരോധിക്കപ്പെട്ടിട്ടുള്ള രാജ്യം കൂടിയായാൽ ആ രാജ്യത്തിന്റെആകാശം ഒരുതരം നൂതന സാങ്കേതിക വിദ്യയും കിട്ടാതെ, ഒരുതരം നൂതന സാങ്കേതിക വിദ്യയുംനൽകപ്പെടാതെ തുറന്ന് തന്നെ കിടക്കുമ്പോൾ.
അതുകൊണ്ട് തന്നെ അമേരിക്ക അങ്ങനെ ആകാശത്ത് നിന്ന് നിഷ്കരുണം ബോംബിട്ട്നശിപ്പിക്കുന്നതിന്റെ കണക്ക് പറഞ്ഞ് ആരും വീമ്പ് പറയാത്തതാണ് നല്ലത്.
അത്തരം കണക്കുകൾ കണ്ട് നാണിക്കുകയാണ് വേണ്ടത്.
മറുപുറത്ത് ഇറാൻ എന്ത് ചെറിയ കാര്യവും വിജയവും നേടുമ്പോൾ അതെടുത്ത് പറയേണ്ടത്തന്നെയാണ്, അഭിമാനിക്കാൻ മാത്രമുള്ളതാണ്.
അത് പത്തിന് പകരം ഒന്ന് എന്ന നിരക്കിലാണെങ്കിൽ പോലും എടുത്തുപറയേണ്ടത് തന്നെയാണ്, അഭിമാനിക്കാൻ മാത്രമുള്ളതാണ്.
തെരുവ് തെമ്മാടി അമേരിക്കൻ വിമാനങ്ങൾ ഇറാൻ അടിച്ചിടുന്നതും ഇറാൻ മിസൈലുകൾഇസ്രായേലിൽ പതിക്കുന്നതും എടുത്തുപറയേണ്ടത് തന്നെയാണ്, അഭിമാനിക്കാൻമാത്രമുള്ളതാണ്.
തെരുവ് തെമ്മാടി അമേരിക്കൻ ഭീഷണികൾക്ക് വഴങ്ങാതെ, തോറ്റുകൊടുക്കാതെ ഇറാൻമാസങ്ങളായി, വർഷങ്ങളായി, ദശകങ്ങളായി പ്രതിരോധിച്ച് പിടിച്ചുനിൽക്കുന്നതുംവൻവാർത്തയാവുന്നത് അതുകൊണ്ടാണ്.
ഇറാൻ സമരോത്സകത സൂക്ഷിക്കുന്ന വിപ്ലവകാരികൾക്ക് ആവേശവും പ്രചോദനവും ധൈര്യവുംമാതൃകയും ആവുന്നത് അങ്ങനെയാണ്.
ഇറാൻ പ്രതിഷേധിക്കുന്ന മനസ്സുകളുടെ പ്രതീകമാണ്. ഇറാൻ കീഴടങ്ങാത്ത മനസ്സിന്റെ മികച്ച ഉദാഹരണമാണ്.

.jpg)
No comments:
Post a Comment