അണ്ണാ ഹസാരെ യഥാർത്ഥത്തിൽ നമ്മളെയൊക്കെ ഉപയോഗിച്ചും വഞ്ചിച്ചും കള്ളന്മാർക്ക്ചൂട്ട്പിടിച്ചുകൊടുക്കുകയും കഞ്ഞിവെച്ചുകൊടുക്കുകയും മാത്രമായിരുന്നോ?
*******
കാര്യവിവരമില്ലാത്തവർ ചെയ്ത അബദ്ധമോ ഒരു വിവരവും ഇല്ലാത്ത ക്രൂരനായ പപ്പുവിനെപ്രധാനമന്ത്രിയാക്കിയതും ഗുരുവാക്കിയതും, നല്ല വിവരമുള്ള ആളെ പപ്പുവെന്ന് വിളിച്ചതും ഒക്കെ?
********
ശുദ്ധകള്ളന്മാർ അവരുടെ കളവിന് പേരിടുന്നതോ രാജ്യസ്നേഹം?
*******
കളവാണ് ശരി, വെറുപ്പാണ് സ്നേഹം, തങ്ങൾ മാത്രമാണ് പാർട്ടി, തങ്ങളുടെ വിജയം മാത്രമാണ്വിജയം എന്നതോ പുതിയ സുവിശേഷം?
*********
ഇനിയൊരു തിരുത്തും തിരിച്ചുവരവും സാധിക്കാത്ത, എല്ലാറ്റിനെയും കടത്തിവെട്ടുന്നനീരാളിപ്പിടുത്തത്തിലാണോ നാം ഇന്ത്യക്കാർ?
അത്തരക്കാരാണോ എന്ത് കളവും കളിച്ച് നമ്മെ ഇപ്പോൾ ഭരിക്കുന്നത്?
*********
ബിഹാറും ബംഗാളും ഒക്കെ ഒരേ കഥയോ?
തുടർച്ചയായ ഭരണം: ഭരിക്കുന്ന പാർട്ടികളെ അധികാരം നശിപ്പിക്കുന്നുവോ?
അല്ലെങ്കിൽ, മറ്റ് നിലക്കുള്ള ആദർശങ്ങളും ലക്ഷ്യങ്ങളും ഇല്ലാത്ത ഏതൊരു പാർട്ടിക്കുംനിലനിൽക്കാനും വളരാനും (ചില പ്രാധാന പാർട്ടികൾക്ക് മുസ്ലിംകൾ ശത്രുക്കളായി ഉള്ളത് പോലെ) ശത്രുവായി മറുപക്ഷത്ത് ഒരു വിഭാഗം വേണമെന്നുണ്ടോ?
കൂടെ വെറുപ്പിന് രുചി കൂട്ടാൻ ചില അയൽരാജ്യങ്ങളും വേണമെന്നുണ്ടോ?
വെറുപ്പ് മാത്രമേ വോട്ട് കൊണ്ടുവരൂ എന്നുണ്ടോ?
*********
നീരാളിപ്പിടുത്തത്തെ ആലിംഗനമായും ചിതൽ പൊതിയുന്നതിനെ വസ്ത്രമായുംകണകാക്കുന്നവരാണോ മഹാഭൂരിപക്ഷവും?
*********
കുറ്റം നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതല്ല; പകരം നമ്മളെ മുഴുവൻ പെരുവഴിയിലാക്കുംവിധംഒരേറെ പ്രശ്നങ്ങളുണ്ടാക്കുന്നതാണോ?
നോട്ട്നിരോധനം മുതൽ.
********
എപ്പോഴും അതിർത്തിക്കപ്പുറത്തെ കാര്യം കാണിച്ചും പറഞ്ഞും ഇവിടെയുള്ളവരുടെശ്രദ്ധതിരിച്ചുവിടണം എന്നുണ്ടോ?
ചുരുങ്ങിയത് അപ്പുറത്തൊരു ശത്രുവിനെ വെച്ച്, പഹൽഗാമുകളെയെങ്കിലും സൃഷ്ടിച്ചുകൊണ്ട്വേണമോ നിർബന്ധമായും രാഷ്ട്രീയം കഞ്ഞികുടിച്ചുപോകാൻ?
*******
അയൽ രാജ്യങ്ങളുടെ പേരിൽ ഇല്ലാത്ത വാർത്തകളും ഭീഷണികളും ഉണ്ടാക്കുകയും ജനതയുടെശ്രദ്ധതിരിച്ചുവിടുകയും അങ്ങനെ ജനാധിപത്യത്തെ മോഷണം നടത്തുകയും മാത്രമോ നടക്കുന്നരാഷ്ട്രീയം?
********
എപ്പോഴും അതിർത്തിക്കപ്പുറത്തെ കാര്യം കാണിച്ചും പറഞ്ഞും ഇവിടെയുള്ളവരുടെശ്രദ്ധതിരിച്ചുവിടണം എന്നത് നിർബന്ധമാകുന്നുവോ?
*******
കളവാണ് ശരി, വെറുപ്പാണ് സ്നേഹം, തങ്ങളാണ് പാർട്ടി, തങ്ങളുടെ വിജയമാണ് വിജയം.

.jpg)
No comments:
Post a Comment