ബിജെപിക്ക് കേരളത്തിൽ പഴയ ആറ് ശതമാനവും ആറ് ശതമാനത്തിനും താഴെ എന്നതും വിട്ട് മൂന്ന് ശതമാനത്തിനും താഴെ എന്നായിരിക്കുന്നു.
കണക്കുകൾ പറയുന്നത് അങ്ങനെ.
ബോധവും വിവരവുമുള്ള കേരളത്തിൽ, കണക്കും കാര്യവും ചികഞ്ഞറിയാൻ സാധിക്കുന്ന കേരളജനതക്കിടയിൽ ഹരിയാനയിലും ബീഹാറിലും സാധിക്കുന്നത് പോലെ വിജയം ഒളിച്ചുകടത്തൽഎളുപ്പമല്ല എന്നത് കൊണ്ടാണോ ഇത് എന്നത് ശരിക്കും പരിശോധിക്കേണ്ട കാര്യം.
ബാക്കിയൊക്കെ പണക്കൊഴുപ്പും കേന്ദ്ര അധികാരക്കൊഴുപ്പും വെച്ച് വാർത്താമാധ്യമങ്ങൾക്ക് വീർപ്പിച്ച് കാണിക്കേണ്ടി വരുന്നത് മാത്രം.
കിട്ടുന്ന കാശിനുള്ള നന്ദി.
ബിജെപിയുടെ നഷ്ട നേട്ടങ്ങളുടെ നിചസ്ഥിതി താഴെയുള്ള നിലവിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ സംശയലേശമന്യേ മനസ്സിലാവും.
1. ഗ്രാമപഞ്ചായത്ത്: ആകെ 941- ബിജെപി/എൻഡിഎ: വെറും 26. (ആറ് ശതമാനം വിട്ടേക്കുക. മൂന്ന് ശതമാനത്തിനും താഴെ)
2. ബ്ലോക്ക് പഞ്ചായത്ത്: ആകെ 152 - ബിജെപി/എൻഡിഎ: ഒന്നുമില്ല. (ആറുശതമാനവും വിട്ട് ഒന്നുമില്ലാതെ പൂജ്യം ശതമാനത്തിൽ).
3. ജില്ലാ പഞ്ചായത്ത്: ആകെ 14 - ബിജെപി/എൻഡിഎ: വെറും പൂജ്യം. (ആറുശതമാനവും വിട്ട് ഒന്നുമില്ലാതെ പൂജ്യത്തിൽ).
4. മുനിസിപ്പാലിറ്റി: ആകെ 86 ബിജെപി/എൻഡിഎ: വെറും രണ്ട്. (ആറ് ശതമാനം വിട്ടേക്കുക, മൂന്ന് ശതമാനത്തിനും താഴെ).
5. കോർപറേഷൻ: ആകെ 6 ബിജെപി/എൻഡിഎ 1 (പറഞ്ഞുവന്നാൽ 15 ശതമാനത്തിന് മുകളിൽ.)
ബിജെപിയുടെ ഈ നേട്ടം പതിനഞ്ച് ശതമാനത്തിന് മുകളിലെന്നതിനെ അപ്പടി സമ്മതിച്ചുകൊടുക്കാൻ ആർക്കും സാധിക്കില്ല.
കാരണം മറ്റൊന്നുമല്ല.
കേരളത്തിലെവിടെയും മറ്റൊരു തദ്ദേശമേഖലയിലും ഈ പതിനഞ്ച് ശതമാന നേട്ടത്തെ നീതീകരിക്കുന്ന, ന്യായീകരിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഫലം കാണുന്നില്ല.
പക്ഷേ, തിരുവനന്തപുരത്തെ ബിജെപിയുടെ നേട്ടം:
യുഡിഎഫ് ശക്തമായി മത്സരിച്ചത് കൊണ്ട് നടന്ന ത്രികോണമത്സരത്തിൽ ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിച്ചതിനാൽ കിട്ടിയ മെച്ചമാണോ?
അതല്ലെങ്കിൽ,
ആർക്കും മനസ്സിലാവാത്ത വിധം ഇടയിലൂടെ ഹരിയാന/ ബിഹാർ മോഡൽ തന്ത്രം ചെറിയ അളവിൽ പ്രയോഗിച്ചത് കൊണ്ട് കിട്ടിയ നേട്ടമാണോ ?
അതുമല്ലെങ്കിൽ അന്തർധാരയിൽ നടക്കുന്ന എന്തിനോ വേണ്ടി സിപിഎം ബിജെപിക്ക് തളികയിൽ വെച്ചുനൽകിയ പാരിതോഷികമാണോ?
ആർക്കുമറിയില്ല.

.jpg)
No comments:
Post a Comment