പോറ്റിയെ കേറ്റിയേ എന്നത് അവർ കൂടി ഉപയോഗിച്ചത് കൊണ്ട് എന്തായാലും ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതല്ലന്ന് പറയുക നിർബന്ധം.
അല്ലെങ്കിലും അവർക്ക് വേണ്ടപ്പോൾ മാത്രം അവരെ സംബന്ധിച്ചേടത്തോളം ഹിന്ദുവികാരം വ്രണപ്പെടും.
അവർക്ക് വേണ്ടാത്തപ്പോൾ അവരെ സംബന്ധിച്ചേടത്തോളം ഹിന്ദുവികാരം വ്രണപ്പെടില്ല.
അവർ വ്രണപ്പെട്ടെന്ന് പറഞ്ഞാൽ മാത്രമേ ഹിന്ദുവികാരം വ്രണപ്പെടുകയുള്ളൂ.
ഈ ഹിന്ദുവികാരവും വ്രണപ്പെടലും ഒക്കെ അവർ വിചാരിക്കും പോലെ മാത്രം കളിച്ചുതുള്ളുന്ന പാവകളാണെന്നാണ് അവർ പറഞ്ഞുവരുന്നതിന്റെ അർത്ഥം.
പിന്നെ വ്രണപ്പെടുത്തലിന്റെയും വികരണങ്ങളുടെയും മൊത്തം മാതാവും പിതാവുമായ മൊത്തക്കച്ചവടക്കാരായി ചമയുന്ന അവർ വ്രണപ്പെടുത്തിയാൽ മാത്രം ഹിന്ദുവികാരം വ്രണപ്പെടില്ല.
പകരം അവർ വ്രണപ്പെടുത്തിയാൽ ഹിന്ദുവികാരം ഇക്കിളി മാത്രമാവും. ആനന്ദിച്ചുല്ലസിക്കുന്ന ഇക്കിളി.

.jpg)
No comments:
Post a Comment